അമ്പതുനോമ്പ് – ദിവസം 14

അമ്പതുനോമ്പ്
ദിവസം 14

പതിന്നാലാം സ്ഥലം: ഈശോയ്ക്കായി എൻ്റെ ഇഷ്ടങ്ങളെ സമർപ്പിക്കുന്നു.. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിപ്പിക്കാനായി ചെയ്യുന്ന ജോലികളാകാം… അല്ലെങ്കിൽ നമ്മുടെ തന്നെ കുറെയേറെ ഇഷ്ടങ്ങളാകാം.. ചിലപ്പോൾ ഈശോയ്ക്കുവേണ്ടി ‘വേണ്ട’ എന്ന് വയ്‌ക്കേണ്ടി വരുന്നത്… ഈശോയുടെ സ്വരം കേൾക്കുന്ന മാത്രയിൽ ചുങ്കക്കാരൻ മത്തായിയെ പോലെ സ്വയം അവിടുത്തേക്ക്‌ സമർപ്പിക്കാൻ സന്നദ്ധരായാൽ.. നമ്മുടെ ജീവിതത്തിൽ സ്വർഗീയാനന്ദം നിറയും… ‘എല്ലാറ്റിനും ഉപരിയായി ഈശോയെ സ്നേഹിക്കുന്നു’ എന്ന ഒരൊറ്റ കാരണം കൊണ്ട് അവിടുത്തോടു ചേർന്ന് നിൽക്കുന്ന വൈദികർക്ക് വേണ്ടിയും സന്യസ്തർക്കുവേണ്ടിയും നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം…

Leave a comment