പ്രഭാത പ്രാര്‍ത്ഥന

പ്രഭാത പ്രാര്‍ത്ഥന

“സകലതും രൂപപ്പെടുത്തുന്ന ജ്ഞാനമാണ് എന്നെ അഭ്യസിപ്പിച്ചത്. .അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും ബഹുമുഖവും സൂക്ഷമവും ചലനാത്മകവും സ്പഷ്ടവും നിര്‍മലവും വ്യതിരിക്തവും ക്ഷതമേല്‍പിക്കാനാവാത്ത തും നന്‍മയെ സ്‌നേഹിക്കുന്നതും തീക്ഷ്ണ വും അപ്രതിരോധ്യവും ഉപകാരപ്രദവും ആര്‍ദ്രവും സ്ഥിരവും ഭദ്രവും ഉത്കണ്ഠയില്‍നിന്നു മുക്തവും സര്‍വശക്തവും സകലത്തെയും നിയന്ത്രിക്കുന്നതും ബുദ്ധിയും നൈര്‍മല്യവും സൂക്ഷ്മതയുമുള്ള ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്. (ജ്ഞാനം 7:22-23)” കര്‍ത്താവെ അങ്ങേ പരിശുദ്ധ ആത്മാവിനെ ഞങ്ങളിലേക്ക് അയ്ക്കണമേ. ശരിയും തെറ്റും വേര്‍ തിരിച്ചറിയുവാന്‍ വിവേകത്തിന്റെ വരം എനിയ്ക്ക് നല്കണമേ. ദിവ്യ നാഥാ, ഓരോ ദിവസവും ജ്ഞാനവരത്താല്‍ എന്നെ നിറയ്ക്കണമേ. ലോകത്തിന്‍റെ അരൂപിയില്‍ നിന്നും എനിയ്ക്ക് മുക്തി നല്‍കണമേ. ഭൂമിയിലെ അന്ധകാര ജീവിതത്തില്‍ പ്രകാശമായി ദൈവമേ നീ കടന്നു വരണമേ. ഈശോ നാഥാ, എന്‍റെ പ്രാര്‍ത്ഥനകളില്‍ നിന്‍റെ ആത്മാവിന്റെ അഭിഷേകം നല്കണമേ, അതിയായ സന്തോഷം കൊണ്ട് എന്‍റെ ആത്മാവ് നിറയട്ടെ. ഏതെങ്കിലും തരത്തിലുള്ള ശാപ ബന്ധനങ്ങള്‍ എന്നെ അലട്ടുന്നെങ്കില്‍ ദൈവമേ എനിയ്ക്ക് മുക്തി നല്കണമേ. കര്‍ത്താവേ അങ്ങയുടെ പരിശുദ്ധ ആത്മാവ് കടന്നു വന്നപ്പോള്‍ ശിഷ്യന്മാര്‍ വലിയ സന്തോഷത്തോടെ, ധൈര്യത്തോടെ സുവിശേഷം പ്രഘോഷിച്ചുവല്ലോ. ഈശോ നാഥാ ഞങ്ങളെ അങ്ങയുടെ ആത്മാവിനെ അയച്ചു ധൈര്യപെടുത്തണമേ. പരിശുദ്ധ അമ്മേ സെഹിയോന്‍ മാളികയില്‍ ശിഷ്യന്മാരോട് ചേര്‍ന്ന് പ്രാര്‍ത്ഥിച്ചത്‌ പോലെ എന്‍റെ പ്രാര്‍ത്ഥനയോട് അമ്മയുടെ പ്രാര്‍ത്ഥന ചേര്‍ത്ത് വയ്ക്കണമേ, ആമേന്‍

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading