ഹോമിയോപ്പതിക് വൈറസ് ചലഞ്ച്

“ഹോമിയോപ്പതിക് വൈറസ് ചലഞ്ച് “
“വേണമെങ്കിൽ ഹോമിയോപ്പതി കോവിഡിനെയും ചെറുക്കും”.

ഏതൊരു വൈറൽ രോഗം പടർന്ന് പിടിക്കുമ്പോഴും ഹോമിയോപ്പതി ഒരു ചർച്ചാ വിഷയം ആവാറുണ്ട്. എന്താണ് ഇതിന്‌കാരണം, എന്താണ് ഹോമിയോപ്പതിയും വൈറസും തമ്മിലുള്ള ബന്ധം?.
ഹോമിയോപ്പതി വൈറൽ രോഗങ്ങൾക്ക് ഫലപ്രദമാണ് എന്ന ഹോമിയോപ്പതി വിഭാഗത്തിൻറെ അവകാശവാദവും, ഫലപ്രദമല്ല എന്ന അലോപ്പതി വിഭാഗത്തിന്റെ ആരോപണവുമാണ് ഈ വിവാദങ്ങളിലേക്ക് നയിക്കുന്നത്.
അതുകൊണ്ടുതന്നെ ഹോമിയോപ്പതി വൈറൽ രോഗങ്ങൾക്ക് ഫലപ്രദമാണോ എന്ന് നമുക്ക് ആദ്യം പരിശോധിക്കാം. ചെറിയ ഒരു ഉദാഹരണത്തിലൂടെ നമുക്ക് വിശദീകരിക്കാം.തൊലിപ്പുറമേ കാണുന്ന അരിമ്പാറ(warts) എന്ന രോഗത്തിന് ഒട്ടുമിക്ക ആളുകളും ഹോമിയോപ്പതിയെ ആശ്രയിക്കാറുണ്ട്. . ഹ്യൂമൻ പാപ്പിലോമ വൈറസ് (Human papillomavirus (HPV) കാരണമാണ് ഇത് ഉണ്ടാകുന്നത്. ഈ രോഗത്തിന് ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണെന്ന് പലർക്കും അനുഭവമുള്ള ഒന്നായിരിക്കും. നിരവധി അലോപ്പതി ഡോക്ടർമാരും തങ്ങളുടെ രോഗികൾക്കും കുടുംബത്തിനും ഹോമിയോപ്പതി ട്രീറ്റ്മെൻറ് ഇതിന് ശുപാർശ ചെയ്യാറുണ്ട് .കാരണം ഇതിന് അലോപ്പതിയിൽ കാര്യമായ മരുന്നില്ല എന്നത് തന്നെ. അലോപ്പതിയിൽ പ്രധാനമായും ചില ആസിഡ് ഉപയോഗിച്ചോ സർജറിയിലൂടെയോ ഇതിനെ ഇളക്കി കളയുക എന്നതാണ് ആകെ പോംവഴി. അല്ലാതെ ഇതിന് കഴിക്കാനായി ഒരു മരുന്നിമില്ല. ഇത് തൊലിപ്പുറമേ കറുത്ത പാടുകൾ ഉണ്ടാക്കുകയും വീണ്ടും അതേ സ്ഥലത്ത് തന്നെ പുതിയത് ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഹോമിയോപ്പതിയിൽ ഉള്ളിലേക് കഴിക്കുന്ന ലളിതമായ മരുന്നിലൂടെ ഇത് കൊഴിഞ്ഞുപോവുകയും കറുത്ത പാടുകൾ ഉണ്ടാക്കുകയോ പിന്നീട് വീണ്ടും വരികയോ ചെയ്യുന്നില്ല. ശരീരത്തിൽ പ്രവേശിച്ച വൈറസ് നശിച്ചാൽ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. അല്ലാതിടത്തോളം കാലം അത് അവിടെത്തന്നെ കാണും ,പുതിയ സ്ഥലങ്ങളിലും ഉണ്ടാവും.അതുകൊണ്ട് തന്നെ ഹോമിയോപതിമരുന്നിന്റെ സഹായത്താൽ വൈറസ് നശിച്ചു എന്ന് തന്നെ മനസിലാക്കാം . എന്നാൽ *അലോപ്പതി ചികിത്സയിലൂടെ ചർമത്തിൽ പ്രവേശിച്ച വൈറസിന്റെ പ്രവർത്തനഫലമായി പുറത്ത് രൂപപ്പെടുന്ന അരിമ്പാറ ഇളക്കി കളയുക മാത്രമാണ് ചെയ്യുന്നത് , വൈറസ് നശിച്ചുപോകുന്നില്ല (രോഗം മാറുന്നില്ല) .അതുകൊണ്ടുതന്നെ അരിമ്പാറ വീണ്ടും വരാൻ കാരണമാകുന്നു.
ഇത് നിസ്സാരമായൊരു വൈറസ് ആയിട്ടുപോലും
ഇവിടെ അലോപ്പതി പരാജയപ്പെടാനും ഹോമിയോപ്പതി വിജയിക്കാനും എന്താണ് കാരണം.!!!

വൈറസുകൾ പ്രവർത്തിക്കുന്നത് ഇമ്മ്യൂൺ സിസ്റ്റത്തെ താറുമാറാക്കിയാണ്. ഒരു അസുഖം വന്നാൽ അതിനെ പ്രതിരോധിക്കുന്ന ശരീരത്തിന്റെ സംവിധാനമാണ് ഇമ്മ്യൂൺ സിസ്റ്റം. കുറുന്തോട്ടിക്ക് വാതം എന്ന് പറയുന്നപോലെ ഇവിടെ ഇമ്മ്യൂൺ സിസ്റ്റം തന്നെ തകരാറിലാകുന്നു. അതുകൊണ്ട്തന്നെ ഇമ്മ്യൂൺ സിസ്റ്റത്തെ ഉത്തേജിപ്പിച്ചു മാത്രമേ വൈറസുകളോട് പൊരുതാൻ സാധിക്കൂ. ഇവിടെ അരിമ്പാറ ഉണ്ടാക്കുന്ന വൈറസിന്റെ പ്രധാന പ്രവർത്തന മണ്ഡലം ചർമ്മമാണ്, അത് ചർമത്തിന്റെ ഇമ്യൂണിറ്റിയെ താളംതെറ്റിച്ച് വളരുന്നു. അതുകൊണ്ട് തന്നെ ചർമത്തിൽ പ്രവർത്തന ശേഷിയുള്ള, ലക്ഷണങ്ങൾക്ക് ചേർന്ന ഹോമിയോപ്പതി മരുന്ന് രോഗിക്ക് കൊടുക്കുമ്പോൾ വൈറസ് തകരാറിലാക്കിയ ചർമത്തിന്റെ ഇമ്മ്യൂൺ സിസ്റ്റത്തെ ഉത്തേജിപ്പിക്കുകയും പിന്നീട് ഈ ഇമ്മ്യൂൺ സിസ്റ്റം തന്നെ വൈറസിനെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇതുപോലെ ഇമ്മ്യൂൺ സിസ്റ്റത്തെ നേരിട്ട് ഉത്തേജിപ്പിക്കാൻ അലോപ്പതിയിൽ വാക്സിനുകൾക്ക് മാത്രമേ കഴിയൂ.
ഏതൊരസുഖത്തിനും വാക്‌സിൻ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല . ഇനി കണ്ടെത്തിയാലും അത് മനുഷ്യരിൽ പരീക്ഷിച്ച് (ക്ലിനിക്കൽ ട്രയൽ) ഫലവും പാർശ്വഫലവും പഠിച്ച് പുറത്തിറക്കുക എന്നത് വർഷങ്ങൾ എടുക്കുന്ന പ്രക്രിയയാണ്.
അപ്പോൾ പിന്നെ വൈറൽ രോഗങ്ങളിൽ അലോപതിക്ക് ചെയ്യാനുള്ളത് എന്താണ്??. അതിന്റെ ലക്ഷണങ്ങളെ മാനേജ് ചെയ്യുക അത്രതന്നെ. അപ്പോൾ കോവിഡ് 19 ചികിത്സയിൽ അലോപ്പതി ചെയ്തു കൊണ്ടിരിക്കുന്നത് എന്തായിരിക്കും. കോവിഡിന്റെ ലക്ഷണങ്ങളായ ചൂട് ഉള്ളവർക്ക് ചൂട് അറിയാതെയാവാൻ ആന്റിപൈറെറ്റിക്സ് (പാരസെറ്റമോൾ..etc) , കഫക്കെട്ടിന് ആന്റിബയോട്ടിക്(?), ശ്വാസംമുട്ടുള്ളവർക് ഓക്സിജൻ തെറാപ്പി, വെന്റിലേറ്റർ., വേദന ഉള്ളവർക്ക് പെയിൻ കില്ലേഴ്സ തുടങ്ങിയവ. പക്ഷേ, വൈറസിനെ ഇതൊന്നും കൊല്ലില്ല * ദുർബല ഇമ്മ്യൂൺ സിസ്റ്റം ഉള്ളവരിൽ വൈറസ് ബാധ മൂർച്ഛിച്ചുകൊണ്ടിരിക്കും, അവ പെരുകും, ലക്ഷണങ്ങളുടെ കാഠിന്യം കൂടും, അപ്പോൾ ഇപ്പറയുന്ന മാനേജ്മെന്റുകൾ ഫലംചെയ്യാതെ വരും.ആകെ ഇപ്പോൾ ചെയ്യുന്നത് രോഗ വ്യാപനം തടയാൻ അസുഖം വന്ന ആളെ അടച്ചിട്ടു മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നു, അത്, ഒരു പരിധി വരെ അസുഖം പടരാതെ നോക്കും . മരണം സംഭവിച്ചാൽ രോഗിയുടെ മരണം ശാസ്ത്രീയമായി ഉറപ്പുവരുത്തും*.(അതുകൊണ്ടാണ് ഇമ്മ്യൂണിറ്റി കുറവുള്ളവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ).
പിന്നെ ആർക്കാണ് രോഗം ഭേദപ്പെടുന്നത്.? നേരത്തെ ശക്തമായ ഇമ്മ്യൂൺ സിസ്റ്റം ഉള്ളവർക്ക്‌തന്നെ. അവരിൽ വൈറസ് ബാധയുടെ തുടക്കത്തിൽത്തന്നെ വൈറസിനെ പ്രതിരോധിക്കും. അപ്പോൾ വൈറസിന് പെരുകാൻ സാധിക്കില്ല. ആന്തരിക അവയവങ്ങളെ കൂടുതൽ ബാധിക്കില്ല. രോഗം നിയന്ത്രണവിധേയമാവും. ഇവിടെയാണ് ഹോമിയോപ്പതി മരുന്നുകളുടെ പ്രസക്തി. ഹോമിയോ മരുന്നുകൾ പ്രവർത്തിക്കുന്നത് ഇമ്മ്യൂൺ സിസ്റ്റത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ് എന്ന് വ്യക്തമാക്കിയല്ലോ. അത്കൊണ്ട് തന്നെ ഏത് വൈറസ് ആണ് എന്ന് നോക്കുന്നതിലുപരി അത് ശരീരത്തിന്റെ ഏതു ഭാഗത്തെ ഇമ്മ്യൂൺ സിസ്റ്റത്തെ ആണ് പ്രധിസന്ധിയിലാക്കിയതെന്ന് നോക്കി ആ ഭാഗങ്ങളിൽ പ്രവർത്തന ക്ഷമതയുള്ള രോഗലക്ഷണങ്ങൾക്കൊത്ത മരുന്ന് നൽകിയാൽ ആ ഭാഗത്തെ ഇമ്മ്യൂൺ സിസ്റ്റം ഉത്തേജിപ്പിക്കാൻ ഹോമിയോപ്പതി മരുന്നുകൾ സഹായകമാവും.( Arsenic alb അത്തരത്തിലുള്ള ഒരു മരുന്നാണ് ). അപ്പോൾ ബലഹീനമായ ഇമ്മ്യൂൺ സിസ്റ്റമുള്ളവർ രോഗം ഭേദപ്പെടാനും, ശക്തമായ ഇമ്മ്യൂൺ സിസ്റ്റം ഉള്ളവർ ഒന്നുകൂടെ വേഗത്തിൽ ഭേദപ്പെടാനും സാധിക്കും.
മീസിൽസ്, ഡെങ്കിപ്പനി,ചിക്കൻ പോക്സ്, ചിക്കുൻഗുനിയ തുടങ്ങിയ വൈറൽ രോഗങ്ങൾ പടർന്നു പിടിച്ചപ്പോഴും ഹോമിയോപ്പതിയായിരുന്നു ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിച്ചത്. അവിടെയും ആലോപ്പതിക്ക് പരിമിതിയുണ്ടായത് വൈറസ് രോഗം ആയതുകൊണ്ടാണ്.
മുപ്പത് വർഷങ്ങൾക്ക്‌ മുമ്പ് കണ്ടെത്തിയ എയ്ഡ്സ് രോഗത്തിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്തിയില്ല , കാരണം അതും വൈറസ് രോഗമാണ്- ഹ്യൂമൻ ഇമ്മ്യൂണോ വൈറസ് (HIV).
ഇനി വൈറസ് കാരണമല്ലാതെ തന്നെ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തെ പ്രതിരോധത്തിലാക്കുന്ന ഒരസുഖമാണ് ക്യാൻസർ. ഇവിടെയും ചികിത്സയുടെ പരിമിതികൾ ഏവർക്കും അറിയാവുന്നതാണ്. കാരണം ഇമ്മ്യൂൺ സിസ്റ്റത്തിന്റെ പ്രശനം പരിഹരിക്കാൻ മരുന്നില്ല.

ചുരുക്കത്തിൽ കോവിഡ് 19 ഇമ്മ്യൂൺ സിസ്റ്റത്തെ പ്രതിരോധത്തിലാക്കുന്ന ഒരസുഖമാണ്, ഇത് ഇമ്മ്യൂൺ സിസ്റ്റത്തെ തെറ്റിദ്ധരിപ്പിച്ചു തൊണ്ടയിലും ശ്വാസകോശത്തിലും ഉള്ള ACE റിസപ്റ്റേഴ്സിൽ താവളമുറപ്പിക്കും. അവയെ ചെറുക്കനായുള്ള ശരീരത്തിന്റെ ശ്രമത്തിൽ ചിലപ്പോൾ അധികരിച്ചുണ്ടാകുന്ന കഫത്താൽ ന്യൂമോണിയ പോലുള്ള അപകടകരമായ അവസ്ഥ ഉണ്ടാകുന്നു. . *തുടക്കത്തിലേ രോഗപ്രതിരോധശക്തി കൂട്ടുന്നത് കൊണ്ട് ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് രോഗം പോകാതെ, ഹോമിയോപ്പതി മരുന്നുകൾ നോക്കും * .

അലോപ്പതിയിൽ മരുന്നില്ല, എന്നിട്ടും രോഗികളെ ചികിൽസിക്കാൻ ഞങ്ങൾ മാത്രം മതി എന്നും ഹോമിയോപ്പതി പ്രയോജനപ്പെടുത്തുന്നതിനെ കണ്ണടച്ചു എതിർക്കുകായും ചെയ്യുന്നു. ഹോമിയോപ്പതി പ്രതിരോധമരുന്നിന് സർക്കാർ അനുമതി ഉണ്ട്. പ്രതിരോധത്തിന് മരുന്നുള്ളവർക്ക് ചികിത്സക്കും മരുന്നുണ്ടാവില്ലേ? * അപ്പോൾ ചികിൽസിക്കാൻ അനുമതിനിഷേധിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ് എന്ന് വ്യക്തമാണ്. *സ്വന്തം പരിമിതികളെ അംഗീകരിച്ച് യോജിച്ച് പ്രവർത്തിക്കേണ്ടതിന് പകരം അസഹിഷ്ണുത പരത്തുകയാണ്.

ഹോമിയോ പ്രതിരോധ മരുന്ന് കൊടുക്കാനുള്ള നടപടികൾ നിരുത്സാഹപ്പെടുത്താനും ശ്രമംനടന്നു. പക്ഷേ, ഹോമിയോപ്പതിയെ അനുഭവിച്ചറിഞ്ഞ പൊതുജനം തന്നെ അതിന്റെ പ്രചാരകാരായി.
ജനങ്ങൾ പ്രബുദ്ധരാണെന്ന് അത്തരക്കാർ ഇനിയും മനസ്സിലാക്കിയിട്ടില്ല. പൊതുജനം ഒന്നുകൂടെ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലെ മരണനിരക്ക് നാം കണ്ടതാണ്. വ്യാപനം കൂടുന്തോറും മരണനിരക്ക് കൂടുന്നു. അവിടെത്തെ അതെ ചികിത്സാ രീതിയാണ് ഇവിടെയും പിന്തുടരുന്നത്. ഇവിടെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്ഥിതി മറ്റൊന്നാവില്ല. അതുകൊണ്ട്
കോവിഡ് 19 നെതിരെ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപെടുത്തണം. ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിലെയും, മറ്റുമുള്ള പ്രഗത്ഭരായ ഡോക്ടറമാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഇപ്പോഴുള്ള നിയന്ത്രണങ്ങളും ചികിത്സാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുതെന്ന. അതിന് തടസ്സം നിൽ കുന്നവരെ തിരുത്താൻ പൊതുജനത്തിന് മാത്രമേ സാധിക്കൂ. ഹോമിയോപ്പതിയുടെ ഗുണം മനസ്സിലാക്കിയവരും അനുഭവിച്ചറിഞ്ഞവരും ഈ ക്യാമ്പയിൻ ഏറ്റെടുക്കണം. അത് നമ്മുടെ സാമൂഹ്യപരമായ ഉത്തരവാദിത്തമാണ്. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് *ഈ ചലഞ്ചിനെ സപ്പോർട്ട് ചെയ്യുക, നിങ്ങളുടെ അനുഭവങ്ങൾ ഷെയർ ചെയ്യുക, അധികാരികളുടെ കണ്ണ് തുറക്കും വരെ….
#Homoeopathy
#Viruschallenge
#Arsenic alb
#Immune booster

Author Unknown

Leave a comment