പ്രഭാത പ്രാർത്ഥന

ദൈവമാണ്‌ യുദ്ധങ്ങളെ തകര്‍ക്കുന്ന കര്‍ത്താവ്, എന്നെ പിന്തുടര്‍ന്നവരുടെ കൈകളില്‍ നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; ജനത്തിന്റെ മധ്യത്തില്‍, അവിടുത്തെ പാളയത്തിലേക്ക്, എന്നെ നയിച്ചു.(യൂദിത്ത് 16:2)” ദിവ്യ കാരുണ്യമായി എഴുന്നുള്ളി വരുന്ന ഈശോയെ, അവിടുത്തെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. ഈശോയെ ഞങ്ങളെ വിശുദ്ധീകരിക്കണമേ. കോവിഡിന്റെ ഈ മഹായുദ്ധത്തിൽ നിന്നും അവിടുന്ന് ഞങ്ങളെ രക്ഷിക്കണമേ. പ്രകൃതി ദുരന്തങ്ങളും, കലഹങ്ങളൂം പിടികൂടാതെ ദേശത്തെ കാത്തു കൊള്ളണമേ. ജീവിതത്തിൽ വന്നു പോയ പാപങ്ങളും, തിന്മകളും കഴുകി അയോഗ്യരായ ഞങ്ങളെ അങ്ങയുടെ നന്മകളിൽ പങ്കുകാരാകുവാൻ യോഗ്യരാക്കണമേ. ഇന്നേ ദിനത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ആഗ്രഹങ്ങൾ അവിടുന്ന് നിറവേറ്റി നൽകണമേ. അവിടുത്തെ വിളിച്ചപേക്ഷിക്കുന്ന ഒരാളെ പോലും കൈവിടരുതേ. പ്രാർത്ഥനയുടെ നിറവിൽ ആയിരിക്കുവാനും, വിശ്വാസത്തോടെ കാത്തിരിക്കുവാനും അവരെ സഹായിക്കണമേ. രോഗങ്ങളാൽ നിരാശ അനുഭവിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവർക്ക് പ്രത്യാശ ഏകണമേ. ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാ പുരോഹിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഏതെങ്കിലും പുരോഹിതൻ അയോഗ്യതയോടെ ബലി അർപ്പിക്കുന്നു എങ്കിൽ ആ ബലി അദ്ദേഹത്തിന്റെ ശുദ്ധീകരണത്തിനും പാപ മോചനത്തിനും കാരണം ആയി തീരട്ടെ. അസ്വസ്ഥമായ മനസുമായി വീടുകളിൽ ആയിരിക്കുന്ന മക്കൾക്ക് ആശ്വാസം ലഭിയ്ക്കട്ടെ. സ്നേഹം ലഭിയ്ക്കാതെ ഒറ്റപെട്ടു പോയ മക്കൾക്ക് ക്രിസ്തുവിന്റെ സ്നേഹം അനുഭവിക്കുവാൻ ഇടയാകട്ടെ. പരസ്പരം അടിക്കുന്ന സഭകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇടവകയുടെ ചൈതന്യം നഷ്ടപ്പെട്ടു പോയ ഇടവകകളെ ഓർക്കുന്നു. കർത്താവെ, വൈദികന്റെ കണ്ണ് നീർ വീഴുന്ന അൾത്താരകൾ ഉണ്ടല്ലോ , അവരെ അങ്ങ് ആശ്വസിപ്പിക്കണമേ. ഇന്നേ ദിനത്തിൽ വിശുദ്ധ ബലി അർപ്പിക്കുവാൻ സാധിക്കാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ. കോവിഡ് കാരണം വീടുകളിൽ നിർബന്ധിത ക്വാറന്റൈനിൽ ആയിരിക്കുന്നവർക്ക് സഹായം ഏകണമേ. നിരാശകൾ വന്നു ഭവിക്കാതെ അവരുടെ മനസിനെ കാത്തുകൊള്ളണമേ. രോഗദുരിതങ്ങളിൽ നിന്നും, കടബാധ്യതകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ആമേൻ

വിശുദ്ധ ഡൊമനിക് സാവിയോ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading