മിഷനറിസന്യസ്തരുടെജീവിതം അങ്ങനെയാണ്

#മിഷനറിസന്യസ്തരുടെജീവിതം അങ്ങനെയാണ്: സ്വന്തംനാട്ടിൽ നിന്നകന്ന് യാതൊരു പരിചയവുമില്ലാത്ത ആളുകളിൽ കർത്താവിനെ കണ്ടുകൊണ്ട് ഒരു ജീവിതമങ്ങനെ ഹോമിക്കുകയാണവർ ! അവരങ്ങനെ ജീവിക്കുന്നുണ്ടെന്നുപോലും നാട്ടിലുള്ളവർ മറന്നുപോകാനിടയുണ്ട്. നമ്മുടെ സ്വന്തം പൂർവികർ ജീവിച്ചുമരിച്ച മണ്ണിനോട് അടുപ്പം കാണിക്കുന്നവരാണു നമ്മൾ. ഉള്ളുണർത്തുന്ന ഓർമ്മകളാണ് അതു നമുക്ക് നൽകുന്നത്. എന്നാൽ, സ്വന്തം നാട്ടുകാർക്കൊക്കെ അജ്ഞാതമായ വിദൂരഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നവരായ മിഷനറിസന്യസ്തർ മരണമടഞ്ഞാൽ പലപ്പോഴും അവിടെത്തന്നെ അടക്കപ്പെടുകയുംചെയ്യും. അതോടെ സ്വകീയരുടെ ഓർമ്മച്ചെപ്പിൽനിന്നു പോലും അവർ ഏതാണ്ട് അപ്രത്യക്ഷമാകുന്നത് പോലെ!😞😞 '#നെയ്യശ്ശേരിയുടെമകൾക്ക്ഉജ്ജയിൻ്റെമണ്ണിൽഅന്ത്യവിശ്രമം' എന്ന ഇന്നത്തെ 'മംഗള'ത്തിലെ ശീർഷകം കണ്ടപ്പോഴാണ് … Continue reading മിഷനറിസന്യസ്തരുടെജീവിതം അങ്ങനെയാണ്

Advertisement

SUNDAY SERMON JN 9, 1-12

April Fool

ലൂക്ക 9, 1 – 12

സന്ദേശം

Reflection For Today - Christian Discipleship Formation Center

ശ്രീബുദ്ധനും സോക്രട്ടിസിനും ക്രിസ്തുവിനും ശേഷം ഒരു മഹാഗുരുവിന്റെ സാന്നിധ്യം ഇപ്പോൾ ലോകത്തുണ്ടായിരിക്കുന്നു. ആരാണീ മഹാഗുരു? അതാണ് കോവിഡ് 19. ഈ ഗുരു നമ്മുടെ അജ്ഞതയെയും, അഹങ്കാരത്തെയും അന്ധതയെയും തുറന്നു കാണിക്കുന്നു. സകലമനുഷ്യരുടേയും, സമൂഹത്തിന്റെയും, ഭരണകൂടത്തിന്റെയും നിസ്സഹായാവസ്ഥ കോവിഡ് 19 നമ്മെ ബോധ്യപ്പെടുത്തുന്നു. അധികാരം എല്ലാത്തിനും മുകളിലാണെന്നു ധരിച്ച മത രാഷ്ട്രീയ ഭരണാധികാരികൾ കോവിഡിന് മുൻപിൽ പകച്ചു നിൽക്കുന്നു. ആചാര്യന്മാരും, പുരോഹിതന്മാരും കോവിഡിനോട് തോറ്റിരിക്കുന്നു. ശാസ്ത്രവും നമ്മെ രക്ഷിക്കുവാൻ പ്രാപ്‌തമല്ല എന്ന് നാം മെല്ലെ തിരിച്ചറിയുന്നു.

ഇങ്ങനെയുള്ള നിസ്സഹായാവസ്ഥകൾക്കിടയിലും മനുഷ്യന്റെ ഉള്ളിൽ, നമ്മുടെയൊക്കെ ഉള്ളിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്? എന്തുകൊണ്ട് ദൈവമേ, ലോകത്തിൽ, എന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നു? നമ്മുടെ ജീവിതത്തിലെ ചില പ്രശ്നങ്ങൾക്ക് ഉത്തരം തേടുമ്പോൾ തലയിൽ കൈകൾ വച്ച് നാം ചോദിക്കും, ആരുടെ പാപം മൂലമാണ് തമ്പുരാനേ ഞങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നത്? ഞങ്ങളുടെ പാപം മൂലമാണോ, അതോ ഞങ്ങളുടെ പൂർവികരുടെ പാപം മൂലമാണോ? ഇതിനൊക്കെ എന്ത് പ്രായശ്ചിത്തം ചെയ്താലാണോ തമ്പുരാനേ ഇവയിൽ നിന്നെല്ലാം ഒന്ന് കരകയറുവാൻ പറ്റുന്നത്? പ്രത്യേകിച്ചും ഈ കോവിഡ് കാലത്തു പലവട്ടം നാം ഇങ്ങനെയൊക്കെ ചിന്തിച്ചു പോയിട്ടുണ്ടാകും.

ഇതുപോലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് ഇന്നത്തെ ദൈവവചനം നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.

വ്യാഖ്യാനം

നാലാം സുവിശേഷത്തെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകമായിട്ടാണ് വിശേഷിപ്പിക്കുന്നത്…

View original post 860 more words

നമ്മൾ സ്നേഹിക്കുന്ന പോലെ തിരിച്ചു നമ്മളെ ആരും സ്നേഹിക്കില്ല..

അച്ചു ശ്യാമ

ഹൃദയം വേദനയാൽ നീറുമ്പോൾ ചില തീരുമാനങ്ങൾ എടുക്കാറുണ്ട് ..


ഇനിയാരെയും അതിരു കവിഞ്ഞ് സ്നേഹിക്കില്ല.. ഹൃദയത്തിൽ സ്ഥാനം നൽകില്ല എന്നൊക്കെ.. പക്ഷേ അൽപ്പനേരത്തെ സന്തോഷതിന് മുമ്പിൽ ഈ തീരുമാനമെല്ലാം മറന്ന് പലരോടും അടുത്ത് പോകും.. വെറുതെ അവരുമായ് സമയം ചെലവിടാനായ് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തും.. വിരലിലെണ്ണാവുന്ന ദിവസത്തിനകം വേദനയോടെ വീണ്ടും തിരിച്ചറിവ് ഉണ്ടാവും.. അവർക്ക് നമ്മൾ ആരും അല്ലായിരുന്നുവെന്ന്… എന്നിട്ടും മനസ് സമ്മതിക്കില്ല..അവരുമായി പങ്ക് വെച്ച നിമിഷങ്ങൾ ഓർത്ത് ചുണ്ടിൽ പുഞ്ചിരി വരുത്താൻ ശ്രമിക്കും.. വൈകാതെ തന്നെ അറിയും അവർക്ക് നമ്മൾ ഒരു ശല്യമാണെന്നും നമ്മളെ മറന്ന് അവർ മറ്റുള്ളവരുമായ് സന്തോഷിക്കുന്നവെന്നും…

അപ്പോൾ പഴയ തീരുമാനം മനസ്സിലേയ്ക്ക് വീണ്ടും കടന്നു വരും……. കുറച്ചുനാൾ ഉറച്ച തീരുമാനവുമായ് ഏകാന്തവാസം.. അതുകഴിഞ്ഞ് പുതുമുഖങ്ങൾ കടന്നു വരും… ഇത് ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും..

ജീവിതം ഇങ്ങനെയാണ് വേദനിക്കുന്നവർക്ക് എന്നും വേദന മാത്രമാണ് നൽകുക..

View original post

വിഭജനങ്ങൾ

അന്തപ്പൻ Stories🎈

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നോക്കുമ്പോൾ വിഭജനങ്ങളുടെ മായാത്ത മുറിപാടുകൾ കാണാം…. രാജ്യാതിർത്തിയുടെ, മതങ്ങളുടെ, ജാതിയുടെ, ലിംഗത്തിന്റെ, നിറങ്ങളുടെ, ഭാഷയുടെ സംസ്കാരത്തിൻ്റെ, സമ്പത്തിന്റെ അങ്ങനെ രക്തരൂഷിതമായ കുറേ വിഭജനങ്ങൾ.
വലിയൊരു വായനാശീലമില്ലാത്ത എന്നിലേയ്ക്ക് അധികമൊന്നും ആകസ്മികമല്ലാതെ എത്തിചേർന്ന പുസ്തകമാണ് ആനന്ദിൻ്റെ വിഭജനങ്ങൾ. ആനന്ദ് എന്ന എഴുത്തുകാരനുമായി പരിചയം സ്ഥാപിക്കാനുള്ള ആദ്യ ശ്രമത്തിൻ്റെ ഭാഗമായി തായംകോട് കൈരളി വായനശാലയുടെ ചെറിയ പുസ്തക ശേഖരത്തിൽ നിന്നും ഞാൻ കണ്ടെത്തിയ പുസ്തകമായിരുന്നു വിഭജനങ്ങൾ. പുറം താൾക്കുറിപ്പുകൾക്കൊപ്പം ആനന്ദ് എന്ന എഴുതുകാരനെ പരിചയപ്പെടുത്തിയ അദ്യ പേജ് തന്നെ എന്നിൽ തുടർ വായനയുടെ കൗതുകമുണർത്തി.
ഒരു നോവൽ എന്ന വിഭാഗത്തിൽ ഒതുങ്ങി നിൽക്കാതെ മറ്റു പല മേഖലകളിലേയ്ക്കും സഞ്ചരിക്കുന്നുണ്ട് ഈ കൃതി. നോവൽ എന്നതിൽ നിന്ന് വ്യത്യസ്തമായി എഴുത്തുകാരൻ തൻ്റെ റിട്ടയർമെൻറ് ജീവിതത്തിലേയ്ക്ക് നീങ്ങിയ വേളയിൽ തൻ്റെ ജീവിതാനുഭവങ്ങളും അറിവുകളും യഥാർത്ഥമായതോ അയഥാർത്ഥമായതോ ആയ കഥാപാത്രങ്ങളിലൂടെ പ്രദർശിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, ചരിത്രം എന്നീ വിവിധ മേഖലകളിലെ താൻ നേടിയെടുത്ത അറിവുകളെ തൻ്റെ അനുഭവങ്ങളലൂടെ വിവരിച്ച് എഴുത്തുകാരൻ തൻ്റെ സ്വന്തം നിലപാടുകൾ വ്യക്തമാക്കാൻ ശ്രമിക്കുന്നു. എഴുത്തുകാരൻ കഥ പറയുന്നത് സ്വന്തം വ്യക്തിത്വത്തിൽ നിന്നായതു കൊണ്ട് ചിലപ്പൊഴൊക്കെ വിവരണങ്ങൾ ഒരു സിവിൽ എൻജിനീറിംഗ് ലെക്ച്ചറുകളുടെ തലങ്ങളിലേയ്ക്ക് ഉയരുന്നുണ്ട്. സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ചിലയിടങ്ങളിൽ ഒരു പരിമിതിയായി അനുഭവപ്പെടുന്നു. എന്നിരിന്നാലും ചില ചരിത്ര സംഭവങ്ങളുടെ മറ്റൊരു വായനാനുഭവം സമ്മാനിക്കാൻ ഈ കൃതിയ്ക്കാവുന്നുണ്ട്. അറിവുകൾ വിരൽത്തുമ്പിലെത്തി നിൽക്കുന്ന ഈ കാലഘട്ടത്തെ അറിവുകളുടെ…

View original post 31 more words

യാത്രകളുടെ ഇടവേളകൾ

അന്തപ്പൻ Stories🎈

താഴേയ്ക്ക് പതിയ്ക്കുന്ന മഴത്തുള്ളികൾക്ക് നേരെ ഷട്ടർ ഉയർന്ന് പൊങ്ങി. മഴയ്ക്കൊരല്പം ശമനമുണ്ട്. മഴവെള്ളപെയ്ത്തുകളെ ഓടി തോൽപിച്ചതിന്റെ ആനന്ദത്തിൽ ഒരു ചൂളം വിളിയോടെ തീവണ്ടി വീണ്ടും യാത്ര തുടർന്നു. മഴയും പുഴയും മരങ്ങളും താണ്ടി മുന്നോട്ട് പോയി. തുറന്നിട്ട ജനലിലൂടെ മഴ ബാക്കിയാക്കിയ തണുത്ത തുള്ളികളും കാറ്റും കൈകളെ സ്പർശിച്ചു.

കാണുന്ന കാഴ്ച്ചകളെല്ലാം പിന്നിട്ട വഴികളെ ഓർമപ്പെടുത്തി. ഓർമകളെ കൂടെ നടത്താൻ ഇനി ഞാനില്ല. കണ്ണുകളടച്ചു…. ഇരുട്ടിൽ ഓർമകളിലെ മുഖങ്ങൾ തെളിഞ്ഞ് വന്നു. കണ്ണുകൾ തുറക്കുമ്പോൾ എനിക്കായ് ഒരു പുഞ്ചിരി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാനുറങ്ങുമ്പോൾ എന്റെ ഇരിപ്പിടത്തിന്റെ ഒരു ഭാഗം സ്വന്തമാക്കാൻ അയാളുടെ കാലുകൾ തയ്യാറായിരുന്നില്ല. കാലൊന്ന് നിവർത്തി വെക്കാൻ അനുവാദത്തിനായ് കാത്തിരിക്കുകയായിരുന്നു.

ചുറ്റും അപരിചിതമായ കുറേ മുഖങ്ങൾ. ഒരു സൗഹൃദ സംഭാഷണത്തിന് ഒരു പുഞ്ചിരിയുടെ അകലം മാത്രം സൂക്ഷിച്ചിരുന്നവർ. പോയകാലത്തെ പരിചിതത്വത്തിന്റെ ഭാരം പേറാത്തവർ. പുതിയ കുറേ മനുഷ്യർ പുഞ്ചിരിയൊടിച്ച മുഖങ്ങളുമായ് കുറേ മനുഷ്യപുസ്തകങ്ങളുടെ പുറംച്ചട്ടകൾ. പുറം താളുകളിൽ കൗതുകം ഒളിപ്പിച്ചവർ പതിയെ പരിചയക്കാരായി. ദീർഘമായ സൗഹൃദ സംഭാഷണങ്ങളിലേയ്ക്ക് കടക്കു മുന്നേ, ഓരോ തീവണ്ടി സ്റ്റോപ്പുകളിലും ഇനിയെന്നങ്കിലും കാണാം എന്ന് പറയാതെ പറഞ്ഞ പുഞ്ചിരിയൊളിപ്പിച്ച് ഓരോരുത്തരും ഇറങ്ങിപ്പോയ്. പകരം പുതിയ മുഖങ്ങൾ നിറയ്ക്കപ്പെട്ടു. ഓരോ ചൂളം വിളിയും യാത്രയുടെ മുന്നോട്ട് പോകലുകളെ ഓർമപ്പെടുത്തി.

ഇരുട്ടിലൊളിച്ച മഴമേഘങ്ങളിൽ നിന്നും പൊഴിഞ്ഞ മഴ ചാറ്റലുകൾക്കൊപ്പം ഈ യാത്രയും അവസാനിച്ചു. നനഞ്ഞ് കുതിർന്ന പ്ലാറ്റ്ഫോമിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ കുറച്ച് നിമിഷങ്ങളിൽ കൂട്ടിനുണ്ടായിരുന്ന സൗഹൃദങ്ങളെല്ലാം അപരിചിതരെപോലെ തങ്ങളുടെ കൂടുകൾ തേടി…

View original post 28 more words

പത്രം

അന്തപ്പൻ Stories🎈

” നമ്മുടെ ഉള്ളിലെ സവർണമേധാവിത്ത ബോധമാണ് അത്തരം പ്രസ്താവനകളിലൂടെ പുറത്ത് വരുന്നത്. അശുദ്ധിയുടേയും തൊട്ടുകൂടായ്മയുടേയും പഴയ യുഗത്തിലേക്ക് നമ്മുടെ സമൂഹം ലജ്ജയിലാതെ തിരിഞ്ഞ് നടക്കുകയാണ്. ഹിന്ദുത്വത്തെ മഹത്വവൽക്കരിച്ചു കൊണ്ടാണ് വരേണ്യവർഗം സവർണ ബോധം നമ്മിലേയ്ക്കടിച്ചേൽപിക്കുന്നത്. ജർമനിയിൽ ഹിറ്റ്ലർ പിൻതുടർന്ന അതേ നയങ്ങൾ തന്നെയാണ് ഹിന്ദുത്വ ശക്തികൾ ഇന്ത്യയിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്….”

ആഹാ ഇന്ന് പുള്ളിക്കാരൻ നേരത്തെയാണല്ലോ… ഞാൻ മനസ്സിൽ വിചാരിച്ചു. പെട്ടന്ന് തന്നെ കേൾവിക്കാരിൽ നിന്നും നോട്ടം എന്റെ നേർക്കായ്.
പതിവ് തെറ്റിക്കാതെ പരിചിതത്വത്തിന്റെ ഒരു ചെറുപുഞ്ചിരി അയാൾ എനിക്ക് നേരെ നീട്ടി … ആ പുഞ്ചിരിയുടെ ചെറിയ ഇടവേളയ്ക്ക് ശേഷം വായനശാല വരാന്തയിലെ പ്രസംഗം സഖാവ് തുടർന്നു.

തിരുവന്തോരത്ത് വന്നേ പിന്നെ എന്റെ പത്രവായന നിലനിർത്തി പോന്നത് ഇടപ്പഴഞ്ഞി വിവേകാനാന്ദ റീഡിംഗ് റൂമാണ്. വായനയോടൊപ്പം രാവിലെ തന്നെ പുഞ്ചിരി മാത്രം കൈമാറുന്ന കുറേ സൗഹൃദങ്ങളും കിട്ടി. ശെരിക്കും ഈ പത്രം വായന ശീലമാവുന്നത് കൊറേ കാലങ്ങൾക്ക് മുൻപാണ്. അച്ഛൻ പാർട്ടിക്കാരനായത് കൊണ്ട് ഞാൻ ജനിച്ച് വീഴും മുമ്പേ എന്നും രാവിലെ വീട്ടിന്റെ മുറ്റത്ത് ദേശാഭിമാനി വന്ന് വീഴാറുണ്ടായിരുന്നു … ആ വീഴ്ച്ചകൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. എടയ്ക്കൊക്കെ അതിത്ഥികളായ് പല നിറത്തിലുള്ള പരസ്യങ്ങളും ചിത്രങ്ങളുമുള്ള മാതൃഭൂമിയും മലയാള മനോരമയും വന്നികൊണ്ടിരുന്നു. അക്ഷരങ്ങളും അക്കങ്ങളുമായ് ആദ്യം പരിചയം സ്ഥാപിക്കുന്നത് പത്രത്തിലൂടെയാണ്. കൃത്യമായ് പറഞ്ഞാൽ ദേശാഭിമാനിയിലൂടെ. പിന്നെ പത്രവുമായുള്ള സൗഹൃദം പതിയെ സിനിമാ പോസ്റ്ററുകളിലേക്കും സിനിമാ പേജിലേക്കും അവിടെ നിന്ന് സ്പോർട്സ് പേജിലേക്കും വളർന്നു.
അച്ഛൻ പത്രത്തിന്റെ…

View original post 289 more words

നിഴലുകൾ

അന്തപ്പൻ Stories🎈

വെളിച്ചത്തിലേക്ക് നടന്നു നീങ്ങിയപ്പോൾ എന്റെ പുറകിൽ സൃഷ്ടിക്കപ്പെട്ട കറുത്ത രൂപങ്ങൾ, നിഴലുകൾ…. അവർ എപ്പോഴും എന്നെ പിൻതുടർന്നു കൊണ്ടേയിരുന്നു…

“അതെ, നീ ഇല്ലാതാവുമ്പോൾ നഷ്ടമാവുന്നത് ആ കറുത്ത രൂപങ്ങൾ മാത്രമാണ്. വെളിച്ചത്തെ തടഞ്ഞു നിർത്തിയ നിന്റെ ശരീരം സൃഷ്ടിച്ച ഇരുണ്ട രൂപങ്ങൾ മാത്രം.നീ സൃഷ്ടിച്ച അടയാളങ്ങൾ നിന്നെ പിൻതുടർന്ന ആ ഇരുണ്ട രൂപങ്ങൾ മാത്രമാണ്…”

“അപ്പോൾ, എന്റെ എഴുത്തുകൾ…..”

“ഹ ഹ …. നിന്റെ എഴുത്തുകൾ … അവയുടെ സ്ഥാനം ചവറ്റുകുട്ടയിലല്ലേ. പരസ്പര ബന്ധമില്ലാതെ കെട്ടുപിണഞ്ഞ് കിടക്കുന്ന കുറേ വാക്കുകൾ. അർത്ഥങ്ങൾക്ക് വേർതിരിക്കാൻ കഴിയാത്ത കുറേ വരികൾ… അസംബന്ധം.എഴുത്തുകൾ ഏതൊരു വായനക്കാരനും മനസിലാകുന്നതായിരിക്കണം. വായനക്കാരന്റെ മനസിലേക്ക് തുളഞ്ഞു കയറാൻ ശേഷിയുള്ളതായിരിക്കണം.
നിന്റെ വികാരങ്ങളുടെ കുത്തൊഴുക്കുകൾ മാത്രമാണ് നിന്റെ എഴുത്തുകൾ.അതിൽ നൻമകളുണ്ടായിരുന്നോ… വിപ്ലവമുണ്ടായിരുന്നോ… ജീവിതങ്ങളുണ്ടായിരുന്നോ…അതെ നീ എഴുതിയത് നിനക്കു വേണ്ടി മാത്രമാണ്. നിന്നെ കുറിച്ച് മാത്രമാണ്. നീയും വെറും സ്വാർത്ഥനാണ്. പ്രശസ്തിയും പ്രസിദ്ധിയും മാത്രമായിരുന്നില്ലേ നിന്റെ മനസും ആഗ്രഹിച്ചിരുന്നത്.

ആർക്കും മനസിലാവാൻ വേണ്ടിയലല്ലോ ഞാൻ എഴുതിയിരുന്നത്. ആത്മസംതൃപ്തിക്കു വേണ്ടിയായിരുന്നില്ലേ. എന്റെ ചിന്തകളെ നേരിടാൻ വേണ്ടിയായിരുന്നില്ലേ. ഞാൻ എന്തെഴുതണമെന്നുള്ളത് എന്റെ സ്വാതന്ത്ര്യമല്ലേ. നിസ്വാർത്ഥരായ ആരെങ്കിലും ഉണ്ടോ ഈ ലോകത്ത്…. ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കാനാഗ്രഹിച്ചപ്പോൾ പ്രണയം പോലും സ്വാർത്ഥതയായില്ലേ. എല്ലാവരും പ്രവർത്തിക്കുന്നത് അവനവന് വേണ്ടിയല്ലേ പ്രതിഫലങ്ങൾക്ക് വേണ്ടിയല്ലേ. മതങ്ങളും വിശ്വാസങ്ങളും എല്ലാം കെട്ടിപടുത്തിരിക്കുന്നത് തന്നെ പ്രതിഫലങ്ങൾക്കു വേണ്ടിയുള്ള പ്രതീക്ഷകളില്ലല്ലേ.

എന്റെ ബന്ധങ്ങളോ …?

“വയ്യ ഇനി ബന്ധങ്ങളെക്കൂടി നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്ത് വെക്കാൻ. അലെങ്കിലും ഈ ബന്ധങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്…

View original post 41 more words

വേനൽ മഴ

അന്തപ്പൻ Stories🎈

വൈകിട്ട് ‘ക്ലീനിംഗ് ഒക്കെ കഴിഞ്ഞ് ടയേഡ് ആയിരിക്കുമ്പൊഴാ ടെറസിക്കേറിയേ… മഴ ഇങ്ങനെ പെയ്യാൻ നിക്കുവാ. ഒന്ന് പെയ്ത് തോർന്നതേ ഒള്ളു. നല്ല തണുത്ത കാറ്റ് ,കറുത്ത മേഘങ്ങൾ ഇങ്ങനെ കൂട്ട് കൂടി നിക്കുവാ.മുകളിലേക്ക് നോക്കുമ്പൊ ചുറ്റും ആകാശം മാത്രം അവിടെ മേഘങ്ങൾ ഇങ്ങനെ പറന്ന് നടക്കുവാ എടക്കോരോ മിന്നൽ വന്നിട്ട് പോവും. കൊറേ പക്ഷികൾ ഇങ്ങനെ പറന്ന് പോവുന്നിണ്ട്. പിന്നെ പക്ഷികൾടെ എണ്ണം കൊറഞ്ഞു ആകാശത്തിന്റെ ഒരു ഭാഗം ചുവക്കാൻ തൊടങ്ങി .കറുപ്പും ചുവപ്പും ഓറഞ്ചും നെറമുള്ള ആകാശം തണുത്ത കാറ്റ് മേഘങ്ങൾ … ഒരു കവിത എഴ്താൻ ഉള്ള മൂഡ്. ഉള്ളിലൊരു പ്രണയം ഇണ്ടായിരുന്നെങ്കിൽ എന്നെനിക്ക് തോന്നി.അങ്ങനെ കൊറേ നേരം ആകാശം നോക്കിയിരുന്നു.അവസാനം മഴത്തുള്ളികൾ മുഖത്ത് വീഴാൻ തൊടങ്ങി. മഴയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്തു ബട്ട് വന്നില്ല. ശ്രീലങ്കൻ തീരത്ത് ന്യൂനമർദാണ് മഴണ്ടാവും ന്ന് വാർത്തയിൽ ഇണ്ടായിരുന്നു.എന്നാലും ഈ കാലം തെറ്റി പെയ്യണ മഴയ്ക്ക് എന്ത് രസാല്ലേ. ചുട്ട് പൊള്ളുന്ന ഭൂമിയിലേക്ക് ,കരിഞ്ഞൊണങ്ങാറായ ചെടികൾക്ക് അപ്രതീക്ഷിതമായ സന്തോഷത്തിന്റെ പ്രതീക്ഷയുടെ ഒരു കുഞ്ഞ് നനവ്. എനിക്കും ഒരു വേനൽ മഴയാവണം വിരഹവേനലിൽ ഒരു മധുര മൽഹാറായ് പെയ്തിറങ്ങണം. വരണ്ട ഭൂമിയിൽ ഒരു നനുത്ത തലോടലായ് ഒരുപാട് പ്രതീക്ഷകളുടെ പച്ച തളിരുകളെ വിളിച്ചുണർത്തണം…….

View original post

അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു പേ​ർ മ​രി​ച്ചു

https://www.deepika.com/News_latest.aspx?catcode=latest&newscode=337321 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

Hits of Fr Xavier Kunnumpuram Vol. 3

https://youtu.be/DoJeRd00t08 Hits of Fr. Xavier Kunnumpuram mcbs Produced & Published by jmjmedia Song 01 Abhishekam Dhivyakarunyathinnabhishekam Lyrics & Music : Fr. Xavier Kunnumpuram mcbs Singer : Antony Fernandus Album : Nigooda Manna Song 02 Orikkalum Kurayatha Snehame.. Lyrics : Fr.Xavier Kunnumpuram mcbs Music : Edwin Karikkampally Singer : Kester Album : Nigooda Manna Song 03 … Continue reading Hits of Fr Xavier Kunnumpuram Vol. 3

ബ്രി​ട്ട​നി​ൽ ​ആർ​എഎ​ഫ് ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി

https://www.deepika.com/News_latest.aspx?catcode=latest&newscode=337318 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news