Day: July 10, 2021
അനുദിന വിശുദ്ധർ | ജൂലൈ 10 | Daily Saints | July 10
⚜️⚜️⚜️⚜️ July 10 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. റോമിലെ ദൈവഭക്തയും കുലീന കുടുംബജാതയുമായിരുന്നു ഒരു ക്രിസ്തീയ വിധവയായിരുന്ന ഫെലിസിറ്റാസിന്റെ മക്കളായിരുന്നു ഈ ഏഴ് സഹോദരന്‍മാരും. അസാധാരണമായ നന്മയിലായിരുന്നു അവള്‍ ഇവരെ വളര്‍ത്തികൊണ്ട് വന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സന്യാസ സമാനമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ ദൈവത്തെ സേവിച്ചു. മുഴുവന്‍ … Continue reading അനുദിന വിശുദ്ധർ | ജൂലൈ 10 | Daily Saints | July 10
അനുദിന വിശുദ്ധർ (Saint of the Day) July 10th – St. Felicitas & Seven holy bothers
https://youtu.be/XcifCniK0to അനുദിന വിശുദ്ധർ (Saint of the Day) July 10th - St. Felicitas & Seven holy bothers അനുദിന വിശുദ്ധർ (Saint of the Day) July 10th - St. Felicitas & Seven holy bothers Felicitas of Rome (c. 101 – 165), also anglicized as Felicity, is a saint numbered among the Christian martyrs. The illustrious martyrdom of these … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 10th – St. Felicitas & Seven holy bothers
ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ
ജോസഫ് ചിന്തകൾ 214 ജോസഫ് ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ പി. ജെ അബ്ദുൾ കലാമിൻ്റെ ഒരു നിരീക്ഷണമാണ് ഇന്നത്തെ ജോസഫ് ചിന്ത. ബന്ധങ്ങൾ വൈദ്യുതി പോലെയാണ്, തെറ്റായ കണക്ഷൻ ജിവിതത്തിൽ ഷോക്കുകൾ തന്നുകൊണ്ടേയിരിക്കും ശരിയായ കണക്ഷൻ ജീവിതത്തിൽ വെളിച്ചവും തന്നുകൊണ്ടിരിക്കും. യൗസേപ്പിതാവിൻ്റെ ജീവിതം വെളിച്ചം പടർത്തുന്ന ജീവിതമായിരുന്നു. ഇരുൾ മൂടിയ പാതയോരങ്ങളിലൂടെ അദ്ദേഹം നടന്നു നീങ്ങിയെങ്കിലും പ്രകാശം പരത്താൻ യൗസേപ്പിതാവിനു സാധിച്ചത് സ്വർഗ്ഗത്തിൽ … Continue reading ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ
sunday sermon lk 14, 7-14
കൈത്താക്കാലം ഒന്നാം ഞായർ
ലൂക്കാ 14, 7 – 14
സന്ദേശം

ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിനെ, ക്രിസ്തുവാകുന്ന കലപ്പകൊണ്ട് മനുഷ്യരുടെ ഹൃദയവയലുകൾ ഉഴുതുമറിച്ച് ദൈവവചനമാകുന്ന വിത്തുവിതച്ചതിനെ, ഓർമ്മപ്പെടുപ്പെടുത്തിയ ശ്ളീഹാക്കാലത്തിനുശേഷം, അവരുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി, ദൈവ വചനമാകുന്ന വിത്ത് വിതച്ചതിന്റെ ഫലമായി സഭ വളർന്ന് പുഷ്പങ്ങളും ഫലങ്ങളും പുറപ്പെടുവിക്കുന്ന കാലത്തെ ഓർക്കുന്നതാണ് കൈത്താക്കാലം അഥവാ ഫലാഗമ കാലം. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ അനുസ്മരിച്ചുകൊണ്ട് നാമിന്ന് കൈത്താക്കാലം ആരംഭിക്കുകയാണ്. ഏഴ് ആഴ്ചകളാണ് ഈ കാലത്തിനുള്ളത്. ക്രിസ്തു സാക്ഷികളായ ക്രൈസ്തവരുടെ ജീവിതത്തിലൂടെ സംജാതമാകുന്ന സഭയുടെ വളർച്ചയും ക്രൈസ്തവമൂല്യങ്ങളുടെ ഫലം ചൂടലുമാണ് ഈ ഏഴ് ആഴ്ചകളിൽ നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.
വ്യാഖ്യാനം
കൈത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച തന്നെ, ഈശോ ദൈവരാജ്യത്തിന്റെ, ഭൂമിയിലെ ക്രിസ്തുവിന്റെ സഭയുടെ മനോഹരമായ ഒരു ചിത്രം വരച്ചിടുകയാണ്. ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. വിരുന്നിനിടയിൽ വീണു കിട്ടുന്ന ഏതെങ്കിലും ഒരു സാഹചര്യത്തിന്റെ തണലിൽ നിന്നുകൊണ്ട് ഈശോ തനിക്കു പറയുവാനുള്ളത് വളരെ ശാന്തമായി, എന്നാൽ മനോഹരമായി അവതരിപ്പിക്കും. ഇവിടെയും ഈശോയ്ക്ക് ഒരവസരം വീണു കിട്ടുകയാണ്. ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖ സ്ഥാനത്തിനുവേണ്ടിയുള്ള ആക്രാന്തം. വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ദൈവ രാജ്യത്തിന്റെ സ്വഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വ വത്ക്കരിക്കപ്പെട്ടവരുടെ…
View original post 1,010 more words