അനുതാപ പ്രകരണം
ഓ പരിശുദ്ധാത്മാവേ! എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് ഞാൻ ചെയ്തുപോയ എല്ലാ പാപങ്ങളും കണ്ടെത്താനും അവയെ കുറിച്ച് ഓർത്ത് വലിയ എളിമയോടും പശ്ചാത്താപത്തോടും കൂടെ ദുഃഖിക്കാനും വരം തരണമേ. ഓ എന്റെ ദൈവമേ അങ്ങയുടെ തിരുമുമ്പാകെയും സ്വർഗ്ഗവാസികൾ മുഴുവൻ പേരുടെ മുമ്പാകെയും ഞാൻ ആത്മാർത്ഥമായി ഏറ്റുപറയുന്നു, ചിന്തയാലും വാക്കാലും പ്രവൃത്തിയാലും അങ്ങേക്ക് എതിരായി ഞാൻ പാപം ചെയ്തു പോയി. എന്റെ പാപം മൂലം ഞാൻ ഈശോയുടെ കുരിശു മരണത്തിന് കാരണമായി തീർന്നു. എങ്കിലും അങ്ങ് എന്റെ ആത്മാവിനെ അവിടുത്തെ പുത്രൻറെ രക്തത്തിൽ കഴുകി, എന്റെ പാപങ്ങൾ ക്ഷമിക്കുകയും അവിടുത്തെ പ്രസാദവരത്തിന്റെ കല്യാണവ സ്ത്രത്താൽ എന്നെ അലങ്കരിക്കുകയും ചെയ്തു. ധൂർത്തനായ എന്നെപ്പോലൊരു മകനെ കനിഞ്ഞനുഗ്രഹിച്ച അങ്ങേ കാരുണ്യാതിരേകം അനുഭവിച്ചുകൊണ്ട് അനുതാപം കൊണ്ടും അതിരില്ലാത്ത നന്ദി കൊണ്ടും നിറഞ്ഞ ഹൃദയത്തോടെ ഞാനിതാ അങ്ങേ തിരുമുമ്പിൽ അണയുന്നു. അങ്ങ് എന്നിലേക്ക്‌ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ എന്ത് പ്രത്യുപകാരം ചെയ്യും? കർത്താവേ എൻറെ എല്ലാ പാപങ്ങളെ കുറിച്ചും ഞാൻ ദുഃഖിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നതിനാൽ മേലിൽ പാപം ചെയ്യില്ല എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ആമ്മേൻ.

ദിവസവും ചൊല്ലേണ്ട പ്രാർത്ഥന
ഓ ദൈവമേ, അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏൽപ്പിക്കുകയോ നിത്യമായി മറന്നു കളയുകയോ ഇല്ല. മറിച്ച് അവർ മാലാഖമാരാൽ സംവഹിക്കപ്പെട്ട് സ്വർഗ്ഗരാജ്യം ആയ നിത്യ ഭവനത്തിൽ എത്തിച്ചേരാൻ ഒരുനാൾ ഇടവരും എന്നതിൽ നിത്യാശ്വാസം കണ്ടെത്താൻ അനുഗ്രഹിക്കണമേ. അങ്ങ് ഈ ലോകത്തിൽ നിന്ന് അങ്ങേപ്പക്കലേക്കു വിളിച്ചവർ, തങ്ങളുടെ സ്നേഹവും വിശ്വാസവും ആങ്ങിലർപ്പിച്ചിരിക്കയാൽ നിത്യനരകാഗ്നിയുടെ വേദനയിൽ പെടാതെ നിത്യസൗഭാഗ്യത്തിന്റെ സന്തോഷം സ്വന്തമാക്കാൻ ഇടയാകണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഓ ദൈവമേ മരിച്ച ആത്മാക്കളോട് കരുണയായിരിക്കേണമേ. അഗാധമായ കുഴിയിൽ നിന്നും സിംഹത്തിന്റെ വായിൽ നിന്നും രക്ഷിച്ച അവരെ നരകം വിഴുങ്ങാൻ അങ്ങ് അനുവദിക്കരുതേ. അങ്ങയുടെ സൈന്യത്തിൻറെ പതാക വാഹകനായ വിശുദ്ധ മിഖായേൽ അബ്രാഹത്തിനും അദ്ദേഹത്തിൻറെ സന്തതികൾക്കും ആയി അങ്ങ് വാഗ്ദാനം ചെയ്ത ദിവ്യപ്രകാശത്തിലേക്ക് അവരെ നയിക്കട്ടെ. ആത്മാക്കൾക്കായി ഞാൻ അർപ്പിക്കുന്ന പ്രാർത്ഥനകളും സഹനങ്ങളും ഓ ദൈവമേ അങ്ങ് കൈക്കൊണ്ടു ഞാൻ നടത്തുന്ന ഈ നൊവേനയുടെ ഫലമായി അവർക്ക് മരണത്തിൽനിന്ന് നിത്യജീവനിലേക്ക് പ്രവേശനം നൽകേണമേ. ആമ്മേൻ.

മൂന്നാം  ദിവസത്തെ പ്രാർത്ഥന
സർവ്വശക്തനായ പിതാവേ, അങ്ങേ ദാസന്മാരുടെയും ദാസിമാരുടെയും അർത്ഥന അങ്ങ് ഒരിക്കലും നിരസിച്ചിട്ടില്ലല്ലോ. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ പരിശുദ്ധ കന്യകാമറിയത്തിന്റെ പുണ്യ യോഗ്യതകളാൽ സ്വർഗ്ഗത്തിൽ എത്തിച്ചേർന്ന് അങ്ങയുടെ തിരുമുഖം കാണാനാകുമെന്ന പ്രതീക്ഷയിൽ തങ്ങൾ അനുഭവിക്കുന്ന വേദനകൾ സഹിക്കുവാൻ ശക്തി കണ്ടെത്തട്ടെ. ഇപ്പോഴും ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ആത്മാക്കളെയും പ്രത്യേകിച്ച് ഈ നൊവേന ആർക്കായി അർപ്പിക്കുന്നുവോ അവരെയും കനിവോടെ ഓർക്കേണമേ. ഈ യാചന അങ്ങയുടെ ഉപരി മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ കേൾക്കുമാറാകണമേ. ആമ്മേൻ.

(ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടി 3 നന്മനിറഞ്ഞ മറിയമേ…)
(ഈ നൊവേനയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾക്കായി 3 ത്രിത്വസ്തുതി)

കർത്താവേ, മരിച്ച ആത്മാക്കൾക്ക് നിത്യാനന്ദം നൽകണമേ. നിത്യവെളിച്ചം അവരുടെ മേൽ വീശുമാറാകട്ടെ. അവർ സമാധാനത്തിൽ ആശ്വസിക്കുമാറാകട്ടെ. ആമ്മേൻ.

സമാപന പ്രാർത്ഥന
കർത്താവേ, അങ്ങയുടെ ദാസന്മാരുടെയും ദാസിമാരുടെയും മേൽ ശിക്ഷാവിധി നടത്തരുതേ. കാരണം അങ്ങ് കനിഞ്ഞു പാപങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ ആരും അങ്ങയുടെ മുൻപിൽ നീതിമാന്മാരായിരിക്കുകയില്ലല്ലോ. ആകയാൽ കർത്താവേ, അങ്ങയോട് ഞാൻ കേണപേക്ഷിക്കുന്നു. അവിടുത്തെ മക്കൾ വിശ്വാസപൂർവ്വം കാരുണ്യത്തിനു സമർപ്പിക്കുന്ന ആത്മാക്കളുടെമേൽ അവിടുത്തെ വിധി വാചകം പതിക്കാതിരിക്കട്ടെ. മറിച്ച് ജീവിതകാലത്ത് അവിടുത്തെ കൃപയാൽ ശിക്ഷാവിധിയിൽ നിന്ന് മോചിതരാവട്ടെ. ആത്മാക്കൾക്കായുള്ള ഞങ്ങളുടെ ഈ പ്രാർത്ഥന കൈക്കൊണ്ട് അവരെ നിത്യമായ ശാന്തിയുടെയും സൗഭാഗ്യത്തിന്റെയും മഹത്വത്തിന്റെയും ദിവ്യപ്രകാശത്തിലേക്ക് സ്വീകരിക്കേണമേ. ആമ്മേൻ.

ശുദ്ധീകരണ ആത്മാക്കൾക്കുവേണ്ടിയുള്ള സകലവിശുദ്ധരുടെ ലുത്തിനിയ

കർത്താവേ കനിയണമേ.
> കർത്താവേ കനിയണമേ.
ക്രിസ്തുവേ കനിയണമേ.
> ക്രിസ്തുവേ കനിയണമേ.
കർത്താവേ കനിയണമേ.
> കർത്താവേ കനിയണമേ.
ക്രിസ്തുവേ ഞങ്ങളെ ശ്രവിക്കണമേ.
> ക്രിസ്തുവേ ഞങ്ങളെ കനിവോടെ ശ്രവിക്കണമേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.
> ഞങ്ങളെ അനുഗ്രഹിക്കണമേ.
ലോകരക്ഷകനായ ദൈവപുത്രാ
> ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ
> ഞങ്ങളെ അനുഗ്രഹിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ.
> ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ.
> മരിച്ചുപോയ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
ദൈവത്തിൻറെ പരിശുദ്ധ ജനനി.  > മരിച്ചുപോയ ആത്മാക്കൾക്ക് വേണ്ടി…
കന്യകകളിൽ വിശുദ്ധ കന്യകയെ. > മരിച്ചുപോയ…
വിശുദ്ധ മിഖായേലേ,
വിശുദ്ധ ഗബ്രിയേലേ,
വിശുദ്ധ റപ്പായേലേ,
സകല ദൂതരേ, മുഖ്യ ദൂതരേ
സകല വിശുദ്ധ ആത്മീയ അരൂപികളേ
വിശുദ്ധ സ്നാപക യോഹന്നാനേ
വിശുദ്ധ യൗസേപ്പേ
വിശുദ്ധ സകല പ്രവാചകരേ
പൂർവ പിതാക്കന്മാരേ
വിശുദ്ധ പത്രോസേ
വിശുദ്ധ പൗലോസേ
വിശുദ്ധ യോഹന്നാനേ
സകല അപ്പസ്തോലന്മാരേ സുവിശേഷകരേ

കർത്താവിൻറെ സകല ശിഷ്യഗണങ്ങളേ
സകല വിശുദ്ധ പൈതങ്ങളേ
വിശുദ്ധ സ്റ്റീഫനേ
വിശുദ്ധ ലോറൻസേ
വിശുദ്ധ വിൻസെൻ്റെ
സകല രക്തസാക്ഷികളെ
വിശുദ്ധ സിൽവെസ്റ്ററേ
വിശുദ്ധ അഗസ്റ്റിനേ
വിശുദ്ധ മെത്രാന്മാരെ, വേദപാരംഗതരേ
വിശുദ്ധ അന്തോണീസേ
വിശുദ്ധ ബെനഡിക്റ്റെ
വിശുദ്ധ ഡൊമിനിക്കേ
വിശുദ്ധ ഫ്രാൻസിസേ
സകല പുരോഹിതന്മാരെ, ലേവ്യരെ

സകല സന്യസ്തരേ, തപസരേ
വിശുദ്ധ മേരി മഗ്ദലനായേ
വിശുദ്ധ ആഗാത്ത
വിശുദ്ധ ലൂസി
വിശുദ്ധ ആഗ്നസേ
വിശുദ്ധ സിസിലിയാ
വിശുദ്ധ കന്യകകളേ, വിധവകളേ
ദൈവത്തിൻറെ സകല വിശുദ്ധന്മാരെ വിശുദ്ധകളേ

വിശുദ്ധ തോമ്മാശ്ലീഹായെ
വിശുദ്ധ ഫ്രാൻസിസ് സേവ്യറേ
വിശുദ്ധ ദൈവസഹായമേ
വിശുദ്ധ അൽഫോൻസാമ്മേ
വിശുദ്ധ ചാവറ പിതാവേ
വിശുദ്ധ മറിയം ത്രേസ്യായെ
വിശുദ്ധ എവുപ്രാസ്യാമ്മേ
വിശുദ്ധ മദർ തെരേസായെ
ഭാരതത്തിലെ സകല വിശുദ്ധരേ

ക്രിസ്തുവേ കേൾക്കണമേ
> ക്രിസ്തുവേ കനിവോടെ കേൾക്കണമേ
കർത്താവേ ഞങ്ങളുടെ മേൽ കനിയണമേ
> കർത്താവേ ഞങ്ങളോട് കരുണയായിരിക്കേണമേ
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സകല വിശുദ്ധന്മാരേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ

നമുക്ക് പ്രാർത്ഥിക്കാം

എല്ലാ വിശ്വാസികളുടെയും സൃഷ്ടാവും രക്ഷകനുമായ ദൈവമേ ഈ ലോകവാസം വെടിഞ്ഞ അങ്ങയുടെ ദാസരുടെ ആത്മാക്കൾക്ക് അവർ എന്നും ആഗ്രഹിച്ചുപോന്ന പാപമോചനം ഞങ്ങളുടെ വിശ്വാസപൂർവ്വകമായ പ്രാർത്ഥന സ്വീകരിച്ച് നൽകണമേ. പാപം പൊറുക്കുകയും എല്ലാ ആത്മാക്കളും രക്ഷപ്രാപിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങൾ അഭയം തേടുന്നു. ഈ ലോകത്തിൽ നിന്ന് യാത്രയായ ആത്മാക്കൾക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെയും സകല വിശുദ്ധരുടേയും മധ്യസ്ഥതയാൽ നിത്യസൗഭാഗ്യത്തിൽ പങ്കുചേരുവാൻ കൃപ നൽകേണമേ. ആമ്മേൻ.

Advertisements
Advertisements
Advertisements
Fediverse reactions
November 2021
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading