ക്രൂശിതനിലേക്ക് | Day 4

"നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെ പോലെയും അധികാരമുള്ളവൻ ശ്രുഷൂഷകനെ പോലെയും ആയിരിക്കണം" എന്ന് പറഞ്ഞ ക്രിസ്തു അങ്ങനെ തന്നെ ആയിരുന്നു എന്നതാണ് അവനിലെ മഹത്വം… ഈ ലോകം മുഴുവന്റെയും അധികാരം ഉണ്ടായിരുന്നിട്ടും അവനെല്ലാം വേണ്ട എന്ന് വയ്ക്കാൻ കഴിഞ്ഞു. പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ മാത്രം വെമ്പൽ കൊണ്ട ഒരു പുത്രന്റെ ഹൃദയവികാര വിചാരങ്ങൾ നമുക്കായി മുറിവേറ്റ ക്രിസ്തുവിൽ നമ്മുക്ക് കാണുവാൻ കഴിയും…. നാമൊക്കെ പലപ്പോഴും നമ്മളെക്കാൾ മറ്റുള്ളവർ വളരുന്നത് ഇഷ്ടപെടാത്തവർ ആണ്. എന്നാൽ നമ്മുക്ക് മുൻപിൽ … Continue reading ക്രൂശിതനിലേക്ക് | Day 4

ക്രൂശിതനിലേക്ക് | Day 3

ക്രിസ്തു… സ്നേഹിക്കുക എന്നാൽ സ്വയം മുറിയപ്പെടാൻ ഉള്ളതാണെന്നും, ആ മുറിവുകൾ തിരുമുറിവുകൾ ആക്കി മാറ്റുക എന്നന്താണെന്നും നമ്മെ വീണ്ടും വീണ്ടും ഓർമപ്പെടുതുകയാണ്… മുറിവേറ്റ തമ്പുരാന് മാത്രമേ നിന്റെയും എന്റെയും എല്ലാം ആന്തരികമായ മുറിവുകൾ എന്തെല്ലാം ആണെന്നും, അവയുടെ ആഴം എന്താണ് എന്നും അറിയൂ… ഇന്നേ ദിനം ക്രൂശിതനിലേക്കുള്ള ഈ യാത്രയിൽ അപരന് മുറിവുകൾ നൽകുന്നതിന് പകരം അവരുടെ മുറിവുകൾ സുഖപെടുത്തുന്നവർ ആക്കി മാറ്റണമേ എന്ന് ഹൃദയത്തിൽ പ്രാർത്ഥിച്ചു ഒരുങ്ങാം…. കാരണം ഇത് തപസിന്റെ കാലം ആണ്… ഇത് … Continue reading ക്രൂശിതനിലേക്ക് | Day 3

ക്രൂശിതനിലേക്ക് | Day 2

ക്രിസ്തു… അവനെന്നും പ്രണയമായിരുന്നു ഈ ലോകത്തിലെ എല്ലാത്തിനോടും പൂക്കളോട് പുഴകളോട് ഈ പ്രകൃതിയോട് മനുഷ്യരോട് ഒടുവിൽ അവന്റെ ജീവൻ തന്നെ തിരഞ്ഞെടുത്ത ആ കുരിശുമരത്തോട് പോലും… നമ്മുടെയൊക്കെ അനുദിന ജീവിതത്തിലെ സഹനങ്ങളും കുരിശുകളും വരുമ്പോ അവയിൽ നിന്നും ഓടിപ്പോകാതെ തമ്പുരാനോട് ചേർന്ന് നിന്ന് ഏറ്റെടുക്കാൻ കഴിയുന്നുണ്ടോ… നമ്മുടെ അനുദിന ജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ വഹിക്കാൻ കഴിയുന്നുണ്ടോ… ഈശോയുടെ കാൽവരി യാത്രയിൽ എന്റെ സഹനങ്ങളുടെ ഓഹരി അവന്റെ വേദനകുറയ്ക്കാൻ ഇടയാക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം, ഒരുങ്ങാം… ✝✝✝

പ്രയാണം 1 | നോമ്പുകാല ചിന്തകൾ | Day 1

https://youtu.be/ZX5y3myASLc പ്രയാണം 1 | നോമ്പുകാല ചിന്തകൾ ഒന്നാം ദിനം

ക്രൂശിതനിലേക്ക് | Day 1

മനുഷ്യ നീ മണ്ണാകുന്നു എന്നും ആ മണ്ണിലേക്ക് തന്നെ നീ മടങ്ങിപോകും എന്ന ഓർമപ്പെടുത്തൽ ആണ് ഓരോ വിഭൂതിയും നമുക്ക് മുൻപിൽ കൊണ്ടുവരുന്ന സന്ദേശം... പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റികൊണ്ട് പുതിയ മനുഷ്യൻ ആകാനുള്ള ഒരുക്കത്തിന്റെ അൻപതു ദിനരാത്രങ്ങൾ… ഈശോയുടെ കാൽവരി യാത്രയുടെയും സഹനങ്ങളുടെയും അണയാത്ത തിരിനാളം ഉള്ളിൽ ജ്വലിപ്പിച്ചുകൊണ്ട് നമുക്കും ഒന്നോർമിക്കാം... വയലിലെ പുൽക്കൊടി പോലുള്ള ഈ ജീവിതത്തെ കരുതുന്ന ദൈവസ്നേഹത്തെ…. നമുക്കായി ഒന്നുമല്ലാത്ത നമുക്കായി മുറിവേറ്റ സ്വയം യാഗമായി തീർന്ന പൊന്നു തമ്പുരാന്റെ സ്നേഹത്തെ... ഈ ഒരുക്കത്തിന്റെ … Continue reading ക്രൂശിതനിലേക്ക് | Day 1

വലിയ നോമ്പ് അനുഗ്രഹ ദായകമാക്കാൻ | മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ്

വലിയ നോമ്പ് അനുഗ്രഹ ദായകമാക്കാൻ ലളിതവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ നൽകി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ്… https://youtu.be/EpSqP7OTw0c

തപസ്സു ചിന്തകൾ 48

തപസ്സു ചിന്തകൾ 48 ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കാം "ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്. അവനിൽ മൂന്ന് വിശ്രമസ്ഥലങ്ങൾ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന്, അവൻ്റെ പാദങ്ങളിൽ; മറ്റൊന്ന്, അവൻ്റെ കരങ്ങളിൽ; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവിൽ. അവിടെ വിശ്രമിക്കാനും പ്രാർത്ഥിക്കാനും ഉറങ്ങാനും ഞാൻ ആഗ്രഹിക്കുന്നു. അവിടെ ഞാൻ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാൻ ചോദിക്കുന്നതെല്ലാം അവൻ എനിക്ക് നൽകും." വി. ബൊനവെഞ്ചർ കുരിശിലെ മൂന്നു മണിക്കൂർ പീഡാസഹനത്തിനൊടുവിൽ ഈശോ ജീവൻ വെടിഞ്ഞു. ഈശോ കുരിശിൽ മരിച്ചപ്പോൾ രണ്ടു കള്ളന്മാരുടെയും … Continue reading തപസ്സു ചിന്തകൾ 48

തപസ്സു ചിന്തകൾ 47

തപസ്സു ചിന്തകൾ 47 ക്രൂശിതനിൽ തെളിയുന്ന മനുഷ്യൻ്റെ അന്തസ്സ് “നിങ്ങളുടെ ജീവനായയ ഈശോ നിങ്ങളുടെ മുൻപിൽ തൂങ്ങിക്കിടക്കുന്നു, അവനെ ഒരു കണ്ണാടിയിലെന്നപോലെ നിങ്ങൾക്ക് കുരിശിൽ നോക്കിക്കാണാൻ കഴിയും… നിങ്ങൾ അവനെ നോക്കുകയാണെങ്കിൽ, നിങ്ങളുടെ അന്തസ്സും മൂല്യവും വലിപ്പവും നിങ്ങൾക്ക് അവിടെ കാണാൻ കഴിയും… കുരിശാകുന്ന കണ്ണാടിയിൽ നോക്കിയല്ലാതെ മറ്റെവിടെയും നമ്മുടെ മൂല്യം നമുക്കു തിരിച്ചറിയാൻ കഴിയില്ല. " പാദുവായിലെ വിശുദ്ധ അന്തോണീസ് എണ്ണൂറു വർഷങ്ങൾക്കു മുമ്പ് പാദുവായിലെ വിശുദ്ധ അന്തോണീസ് കുരിശിനെ കുറിച്ചു ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ … Continue reading തപസ്സു ചിന്തകൾ 47

തപസ്സു ചിന്തകൾ 46

തപസ്സു ചിന്തകൾ 46 പെസഹാ: യേശു "അത്യധികം ആഗ്രഹിച്ച" തിരുനാൾ “ക്രൂശിത രൂപത്തിലേക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്നു എത്ര മാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്നു നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.” വിശുദ്ധ മദർ തേരാസാ സുവിശേഷത്തിൽ ഈശോ "അത്യധികം ആഗ്രഹിച്ച" ഒരേ ഒരു കാര്യമേയുള്ളൂ. അതു ശിഷ്യന്മാരുമൊത്തുള്ള പെസഹാ ഭക്ഷണമാണു. "അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ … Continue reading തപസ്സു ചിന്തകൾ 46

തപസ്സു ചിന്തകൾ 45

തപസ്സു ചിന്തകൾ 45 കറുത്ത ബുധനെ വിശുദ്ധ ബുധനായി മാറ്റം "ഇരുളിനെ ദൂരെയകറ്റിയ വെളിച്ചം ഈശോയാണ്, ആ വെളിച്ചം ഇപ്പോഴും ലോകത്തിലും വ്യക്തികളിലുമുണ്ട്. ഈശോയുടെ പ്രകാശം കാണുമാറാക്കിക്കൊണ്ടും അവിടത്തെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടും ആ വെളിച്ചം പരത്തുക ക്രൈസ്തവന്‍റെ ധര്‍മ്മമാണ്. " ഫ്രാൻസീസ് പാപ്പ ഈശോയെ ഒറ്റിക്കൊടുക്കുന്നതിൻ്റെ തലേ ദിവസം യൂദാസ് പ്രധാന പുരോഹിതന്മാരെ സന്ദർശിക്കുകയും 30 വെള്ളിക്കാശിന് പകരമായി ഈശോയെ ഒറ്റിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വഞ്ചന നിറത്ത പ്രവർത്തിക്കു വേണ്ടി ഡീൽ … Continue reading തപസ്സു ചിന്തകൾ 45

തപസ്സു ചിന്തകൾ 44

തപസ്സു ചിന്തകൾ 44 ഭീതിയകറ്റുന്ന ക്രൂശിതൻ ഈശോയുടെ കുരിശ്ശില്‍ നമുക്കെന്നും ശരണംപ്രാപിക്കാം. കുരിശിന്‍റെ നിഗൂഢമായ രക്ഷണീയ രഹസ്യം ഈശോ നമുക്ക് വെളിപ്പെടുത്തിത്തരട്ടെ. അതുവഴി ജീവിത യാതനകളിലൂടെ മുന്നേറാന്‍ നമുക്ക് കരുത്തുണ്ടുകും. കുരിശ് പരാജയത്തിന്‍റെ അടയാളമല്ല., മറിച്ച് സ്നേഹത്തില്‍ സ്വജീവന്‍ ത്യജിക്കുന്ന ആത്മാര്‍പ്പണത്തിന്‍റെ പരമോന്നത രഹസ്യമാണ്. ഫ്രാൻസീസ് പാപ്പ മരണഭീതിയിലകപ്പെട്ട ജനത്തിനു പ്രത്യാശ നൽകുന്ന രക്ഷാകര സംഭവങ്ങളുടെ ഓർമ്മയാണല്ലോ ഈശോയുടെ പീഡാനുഭവും കുരിശുമരണവും ഉത്ഥാനവും. വിശുദ്ധ ആഴ്ചയിലെ മൂന്നാം ദിനത്തിൽ മരണ ഭീതിയകറ്റുന്ന ഈശോയെപ്പറ്റി നമുക്കു ചിന്തിക്കാം. അഡോൾഫ് … Continue reading തപസ്സു ചിന്തകൾ 44

തപസ്സു ചിന്തകൾ 43

തപസ്സു ചിന്തകൾ 43 "സഹിക്കുക ആരാധിക്കുക" "നിൻ്റെ ഹൃദയത്തിൽ എരിഞ്ഞു കാണാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ടു സ്നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും .എന്നോടുള്ള സ്നേഹത്തിൽ സഹിക്കുക, എന്നോടുള്ള സ്നേഹം കൊണ്ട് ആരാധിക്കുക. എൻ്റെയും എൻ്റെ പിതാവിൻ്റെയും കണ്ണുകളിൽ സഹനത്തിനു മൂല്യം നൽകുന്നത് സ്നേഹമാണ്. " ഇൻ സിനു ജേസു :ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികൻ്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിലെ 2010 മാർച്ചുമാസം ഒന്നാം തീയതി തിങ്കളാഴ്ചയിലെ കുറിപ്പ് വലിയ ആഴ്ചയിൽ നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനു … Continue reading തപസ്സു ചിന്തകൾ 43

തപസ്സു ചിന്തകൾ 42

തപസ്സു ചിന്തകൾ 42 ഒറ്റപ്പെടലുകളെ ദൂരയകറ്റാം വലിയ ആഴ്ചയിൽ സഹിക്കുന്നവരിലേക്കും ഏറ്റവും സഹായം ആവശ്യമുള്ളവരിലേക്കും നുമുക്കെത്തിച്ചേരാം. നമുക്കു ഇല്ലാത്തതിനെപ്പറ്റി ചിന്തിക്കാതെ, മറ്റുള്ളവർക്കു എന്തു നന്മ ചെയ്യാൻ കഴിയും എന്നു നമുക്കു ചിന്തിക്കാം. ഫ്രാൻസീസ് പാപ്പ ഓശാന വിളികളുടെ അകമ്പടിയോടെ നാം വലിയ ആഴ്ചയിലേക്കു പ്രവേശിച്ചു. ഈ ഞായറാഴ്ചയ്ക്കു പീഡാനുഭവ ഞായർ (Passion Sunday) എന്നൊരു പേരുമുണ്ട്. മനുഷ്യ രക്ഷയെന്ന പുതിയ പുറപ്പാടിലേക്കു (New Exodus) രക്ഷകൻ കടന്നു വരുന്ന പ്രവേശന കവാടം കൂടിയാണ് ഈ ഞായർ. ഈശോ … Continue reading തപസ്സു ചിന്തകൾ 42

തപസ്സു ചിന്തകൾ 41

തപസ്സു ചിന്തകൾ 41 സഹനങ്ങളിൽ നമ്മളെ തനിയെ ഉപേക്ഷിക്കാത്ത ഈശോ തപസ്സു ചിന്തയിലെ നാൽപത്തി ഒന്നാം നാൾ വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ കുരിശിൻ്റെ വഴിയിലെ ഏഴാം സ്ഥലം ധ്യാന വിഷയമാക്കാം. ഈശോയും സി.ഫൗസ്റ്റീനയും തമ്മിലുള്ള സംഭാഷണ രീതിയിലാണ് കുരിശിൻ്റെ വഴി പുരോഗമിക്കുന്നത്. " അവൻ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവൻ ചുമന്നത്. എന്നാൽ ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദൻഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. ( … Continue reading തപസ്സു ചിന്തകൾ 41

തപസ്സു ചിന്തകൾ 40

തപസ്സു ചിന്തകൾ 40 അമ്മയോടൊപ്പം കാൽവരിയിലേക്കു നടക്കാം "കുരിശിന്റെ വഴിയിൽ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ അപമാനമാണ്, അവനു നേരിട്ട നിന്ദപമാനങ്ങൾ അവളും ഏറ്റുവാങ്ങുന്നു." വി. ജോൺ പോൾ രണ്ടാമൻ ഈശോയെ കുരിശ് മരണത്തിലേക്ക് നയിച്ച എല്ലാ സംഭവങ്ങളിൽ പരിശുദ്ധ മറിയത്തിൻ്റെ ഹൃദയത്തെ ഏറ്റവും വേദനിപ്പിച്ച കാര്യം എന്താണന്നു സ്വീഡനിലെ വിശുദ്ധ ബ്രിജീത്തയോട് പരി. മറിയം സ്വകാര്യ വെളിപ്പെടുത്തലിൽ ഇപ്രകാരം പറയുകയുണ്ടായി “എന്റെ മകന്റെ നിണമടിഞ്ഞ … Continue reading തപസ്സു ചിന്തകൾ 40

തപസ്സു ചിന്തകൾ 39

തപസ്സു ചിന്തകൾ 39 കുമ്പസാരക്കൂട് നൽകുന്ന പുതു ജീവൻ കുമ്പസാരക്കൂട്ടിൽ നിന്നു നാം പുറത്തു വരുമ്പോൾ, പുതു ജീവൻ നൽകുന്ന, വിശ്വാസത്തിനു തീവ്രത നൽകുന്ന അവന്റെ ശക്തി നാം അനുഭവിക്കുന്നു. കുമ്പസാരത്തിലൂടെ നാം വീണ്ടും ജനിക്കുന്നു." (ഫ്രാൻസീസ് പാപ്പാ). ദൈവവുമായുള്ള ഐക്യത്തിലും വിധേയത്വത്തിലും ജീവിക്കുന്ന അവസ്ഥയാണ് ആത്മീയത. പ്രര്‍ത്ഥന, ദൈവവചനധ്യാനം, കുദാശകളുടെ ഒരുക്കത്തോടെയുള്ള സ്വീകരണം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ആത്മീയ പുരോഗതി പ്രാപിക്കാനും നോമ്പുകാലം ഹൃദ്യസ്ഥമാക്കാക്കാനും കഴിയുന്നു. അനുതാപത്തിന്‍റെയും ജീവിതനവീകരണത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കാൻ കുമ്പസാരമെന്ന കൂദാശ … Continue reading തപസ്സു ചിന്തകൾ 39

തപസ്സു ചിന്തകൾ 38

തപസ്സു ചിന്തകൾ 38 നോമ്പ് വിശുദ്ധീകരിക്കാനുള്ള സമയം നോമ്പു യാത്ര എന്നാൽ നമ്മുടെ ഹൃദയത്തെ മലിനമാക്കുന്ന എല്ലാ പൊടിപടലങ്ങളിൽ നിന്നും പ്രാർത്ഥന, ഉപവാസം, കാരുണ്യപ്രവൃത്തികൾ എന്നിവയാൽ ശുദ്ധീകരിക്കപ്പെടുക എന്നതാണ്. ഫ്രാൻസീസ് പാപ്പ നോമ്പു യാത്ര മുന്നോട്ടു പോകുമ്പോൾ ജീവിത വിശുദ്ധിയിലും പുരോഗമിക്കുക എന്നത് പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാൻ ആവില്ല. മനസ്സിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശുദ്ധി വരുത്താനും പിശാചിൻ്റെ പ്രലോഭനങ്ങളില്‍നിന്നു മുക്തിതേടി ആത്മീയമായ ചെറുത്തുനില്‍പ്പ് നേടാനും അതുവഴി സ്നേഹത്തിൽ വളരാനുമാണ് നോമ്പുകാലം. … Continue reading തപസ്സു ചിന്തകൾ 38

തപസ്സു ചിന്തകൾ 37

തപസ്സു ചിന്തകൾ 37 കുരിശ് ജീവൻ നൽകുന്ന വൃക്ഷം "കുരിശെന്ന ദാനം എത്രയോ അമൂല്യമാണ്, അവ ധ്യാനിക്കുക എത്രയോ ശ്രേഷ്ഠം ! കുരിശിൽ പറുദീസായിലെ വൃക്ഷത്തെപ്പോൽ നന്മ തിന്മയുടെ കൂടിച്ചേരലില്ല. ഇതു പൂർണ്ണമായും ഉയർത്തി പിടിക്കാൻ മനോഹരവും രുചിക്കാൻ നല്ലതുമാണ്. ഈ വൃക്ഷത്തിന്റെ ഫലം മരണമല്ല മറിച്ചു ജീവനാണ്, അന്ധകാരമല്ല പ്രകാശമാണ്. ഈ വൃക്ഷം പറുദീസായിൽ നിന്നു നമ്മളെ പുറത്താക്കില്ല, നേരെ മറിച്ചു നമ്മുടെ മടങ്ങിവരവിനു പാതയൊരുക്കുന്നു." വി. തെയഡോർ ഈശോയുടെ വിശുദ്ധ കുരിശ് ജീവൻ പകർന്നു … Continue reading തപസ്സു ചിന്തകൾ 37

തപസ്സു ചിന്തകൾ 36

തപസ്സു ചിന്തകൾ 36 കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി "കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി ആകുന്നു ." വി. ഫ്രാൻസീസ് സാലസ് മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് കാൽവരിയിലെ ഈശോയുടെ കുരിശു മരണം. ഈശോയുടെ സഹനത്തിനു പിന്നിലെ ശക്തി സ്നേഹമായിരുന്നു. വ്യവസ്ഥയില്ലാത്ത ദൈവസ്നേഹം. ദൈവത്തിന്റെ അനന്ത കരുണയും സ്നേഹവും കരുതലും ലോകത്തിനു മുഴുവനായി നൽകുകയും അപ്രകാരം ചെയ്യാൻ മാനവകുലത്തെ പഠിപ്പിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിൻ്റെ അക്കാദമിയാണ് കാൽവരി മലമുകൾ. മനുഷ്യരോടുള്ള ദൈവത്തിൻ്റെ സ്നേഹം മാത്രമേ അവിടെ പ്രതിഫലിക്കുന്നുള്ളു. … Continue reading തപസ്സു ചിന്തകൾ 36

തപസ്സു ചിന്തകൾ 35

തപസ്സു ചിന്തകൾ 35 കുരിശ് : ദൈവസ്നേഹത്തിന്‍റെ സ്രോതസ്സും രക്ഷയുടെ പ്രതീകവും. പ്രിയ ഈശോയെ നീ എന്തിനാണു എനിക്കു വേണ്ടി സഹിച്ചത്? സ്നേഹിക്കാൻ ! ആണികൾ ... മുൾക്കിരീടം ... കുരിശ്... എല്ലാം എന്നോടുള്ള സ്നേഹത്തെ പ്രതി ! നിനക്കു വേണ്ടി എനിക്കുള്ളതെല്ലാം പൂർണ്ണമനസ്സോടെ ഞാൻ ബലി ചെയ്യുന്നു. ഞാൻ എന്റെ ശരീരം അതിന്റെ ബലഹീനതകളോടും, എന്റെ ആത്മാവ് അതിന്റെ എല്ലാ സ്നേഹത്തോടും കൂടി നിനക്കു സർപ്പിക്കുന്നു. " വി. ജെമ്മാ ഗെലാനി കാൽവരിയും ക്രൂശിതനും ദൈവസ്നേഹത്തിൻ്റെ … Continue reading തപസ്സു ചിന്തകൾ 35

തപസ്സു ചിന്തകൾ 34

തപസ്സു ചിന്തകൾ 34 മറിയത്തെപ്പോലെ ദൈവഹിതത്തോട് യെസ് പറയാം വചനം മറിയത്തിന്റെ പുത്രനായി ത്തീര്‍ന്നതിന്റെയും കന്യക ദൈവത്തിന്റെ അമ്മയായിത്തീര്‍ന്നതിന്റെയും തിരുനാളാണ് മംഗളവാർത്ത തിരുനാൾ വി.പോൾ ആറാമൻ പാപ്പ ഇന്നു മംഗള വാർത്താ തിരനാൾ ദിനമാണ്. ദൈവപുത്രൻ്റ മനുഷ്യാവതാരത്തെക്കുറിച്ച് ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കുന്നതും മറിയം ദൈവഹിതത്തോടു യെസ് പറയുന്നതുമാണ് ഈ തിരുനാളിൻ്റെ കേന്ദ്രം. അർദ്ധരാത്രിയിൽ മറിയം പ്രാർത്ഥനയിൽ ഏകയായി മുഴുകിയിരിക്കുന്ന സമയത്താണ് മുഖ്യ ദൂതനായ ഗബ്രിയേൽ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടുന്നതും പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ദൈവമാതാവാകാൻ … Continue reading തപസ്സു ചിന്തകൾ 34

തപസ്സു ചിന്തകൾ 33

തപസ്സു ചിന്തകൾ 33 നല്ല വാക്കുകൾ പറയുന്നവരാകാം "നോമ്പുകാലത്ത്, സമാശ്വാസത്തിന്റെയും ശക്തിയുടെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ സംസാരിക്കുന്നതിലാണ് നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്, അല്ലാതെ അപമാനിക്കുന്നതോ സങ്കടപ്പെടുന്നതോ കോപിക്കുന്നതോ നിന്ദിക്കുന്നതോ ആയ വാക്കുകളിലല്ല. " ഫ്രാൻസീസ് പാപ്പ നല്ല വാക്കും സംസാരവും അപരന് ജീവന്‍ പകരുന്ന ദിവ്യ ഔഷധമാണ്. ഹൃദ്യമായ വാക്കു തേനറ പോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്. (സുഭാഷിതങ്ങള്‍ 16:24). നോമ്പുകാലത്തു മറ്റുള്ളവരെ കുറിച്ചു നല്ലതു സംസാരിക്കാൻ നമുക്കു ബോധപൂർവ്വം പരിശ്രമിക്കാം. നല്ല സംസാരം … Continue reading തപസ്സു ചിന്തകൾ 33

തപസ്സു ചിന്തകൾ 32

തപസ്സു ചിന്തകൾ 32 കുമ്പസാരക്കൂട് ദൈവീക ആലിംഗന വേദി "അനുരഞ്ജനത്തിന്റെ കൂദാശ, ഹൃദയത്തെ സുഖപ്പെടുത്തുകയും ആന്തരിക സമാധാനം നൽകുകയും ചെയ്യുന്ന ഒരു ഉത്സവ സംഗമമാണ്. അതു ഭയപ്പെടേണ്ട ഒരു മാനുഷിക കോടതിയല്ല, മറിച്ച് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു ദൈവീക ആലിംഗനമാണ്. " ഫ്രാൻസീസ് പാപ്പ അനുരഞ്ജനത്തിന്റെ കൂദാശയായ വി. കുമ്പസാരം നമ്മുടെ ആത്മീയ ജീവിതത്തിന്റെ ഭാഗമായാൽ വിശ്വാസ ജീവിതത്തിൽ നാം തകരുകയോ, തളരുകയോ ഇല്ല. ദൈവതിരുമുമ്പിൽ നാം പാപ സങ്കീർത്തനം നടത്തുമ്പോൾ ജീവിത വിശുദ്ധിയിൽ വളരുന്നതിനും പുണ്യപൂർണ്ണതയിൽ … Continue reading തപസ്സു ചിന്തകൾ 32