ആരാ എഴുതിയതെന്ന് അറിയില്ല സംഭവം രസമുണ്ട്
ഹേ പണമേ…,
നിനക്ക് എത്ര പേരുകളുണ്ട്?
ദേവാലയങ്ങളിൽ
‘കാണിക്ക’ ‘നേർച്ച ‘
സ്കൂളില് ‘ഫീസ് ‘
വിവാഹത്തില് ‘ സ്ത്രീധനം ‘
വിവാഹമോചനത്തിൽ ‘ജീവനാംശം’
അപകടത്തിൽ മരണപ്പെട്ടാൽ /വൈകല്യം സംഭവിച്ചാൽ
‘നഷ്ടപരിഹാരം’
ദരിദ്രന് കൊടുത്താൽ ‘ഭിക്ഷ ‘
തിരിച്ചു തരണമെന്ന് പറഞ്ഞ് ആർക്കെങ്കിലും കൊടുത്താൽ
‘കടം’
പാർട്ടിക്കാർക്ക് ‘പിരിവ് ‘
അനാഥാലയങ്ങൾക്ക് ‘സംഭാവന ‘
കോടതിയിൽ ‘ പിഴ ‘
സർക്കാർ എടുത്താൽ ‘നികുതി’
ജോലി ചെയ്താൽ ‘ശമ്പളം’
വേല ചെയ്താൽ ‘കൂലി ‘
വിരമിച്ച ശേഷം ‘പെൻഷൻ ‘
തട്ടിക്കൊണ്ടുപോകുന്നവർക്ക്
‘മോചനദ്രവ്യം’
ഹോട്ടൽ ജോലിയിൽ ‘ടിപ്പ് ‘
ബാങ്കിൽ നിന്ന് കടം വാങ്ങുമ്പോൾ ‘വായ്പ’
തൊഴിലാളികൾക്ക് ‘വേതനം’
നിയമവിരുദ്ധമായി വാങ്ങിയാൽ
‘കൈക്കൂലി’
ആചാര്യൻ മാർക്ക് വെറ്റിലയടക്കയിൽ വെച്ച് കൊടുത്താൽ ദക്ഷിണ
ഇത്രയധികം പേരുകളിൽ ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു സാധനം ഭൂമിയിൽ ഇല്ല എന്നതാണ് സത്യം..
😃😃🙏

Leave a comment