Tag: Daily Saints

Daily Saints, November 10 | അനുദിന വിശുദ്ധർ, നവംബർ 10

⚜️⚜️⚜️ November 1️⃣0️⃣⚜️⚜️⚜️മഹാനായ വിശുദ്ധ ലിയോ പാപ്പാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയായിരിന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും പ്രശസ്തനായ ഇദ്ദേഹത്തിന് ‘മഹാനെന്ന’ ഇരട്ടപ്പേര് സഭാ സമൂഹം ചാര്‍ത്തി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിവുള്ളൂ. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും […]

Daily Saints, November 9 | അനുദിന വിശുദ്ധർ, നവംബർ 9

⚜️⚜️⚜️ November 0️⃣9️⃣⚜️⚜️⚜️വിശുദ്ധ തിയോഡര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒരു ക്രിസ്ത്യന്‍ പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം A.D 303-ല്‍ അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവന്‍ അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോട് കരുണ കാണിക്കാമെന്ന് പറഞ്ഞു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടര്‍ന്ന്‍ വിഗ്രഹാരാധകര്‍ അദ്ദേഹത്തെ തുറുങ്കിലടക്കുകയും […]

Daily Saints, November 8 | അനുദിന വിശുദ്ധർ, നവംബർ 8

⚜️⚜️⚜️ November 0️⃣8️⃣⚜️⚜️⚜️വിശുദ്ധ ഗോഡ്‌ഫ്രെ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്‌. തന്റെ 5-മത്തെ വയസ്സില്‍ തന്നെ അദ്ദേഹത്തിന്റെ അപ്പൂപ്പനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായ ബെനഡിക്റ്റന്‍ ആശ്രമമായ മോണ്ട്-സെന്റ്‌-കിന്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്‍കപ്പെടുകയും അവിടെ ഒരു കുഞ്ഞു സന്യാസിയായി ജീവിക്കുകയും ചെയ്തു. ഇവിടത്തെ സന്യാസികള്‍ അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നല്‍കി പോന്നു. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്യാസിയാവുകയും […]

Daily Saints, November 7 | അനുദിന വിശുദ്ധർ, നവംബർ 7

⚜️⚜️⚜️ November 0️⃣7️⃣⚜️⚜️⚜️വിശുദ്ധ വില്ലിബ്രോര്‍ഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 657-ല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലാണ് വിശുദ്ധ വില്ലിബ്രോര്‍ഡ് ജനിച്ചത്‌. വില്ലിബ്രോര്‍ഡിനു 20 വയസ്സായപ്പോഴേക്കും തന്നെ അദ്ദഹം സന്യാസ വസ്ത്രം ധരിക്കുകയും ദൈവത്തിന്റെ നുകം വഹിക്കുവാന്‍ ആരംഭിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. വിശുദ്ധ എഗ്ബെര്‍ട്ടിന്റെ കീഴില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹം അയര്‍ലന്‍ഡിലേക്ക് പോയി. ഇദ്ദേഹത്തിന്റെ പിതാവ്‌ ഭൗതീക ജീവിതം ഉപേക്ഷിച്ച് ആശ്രമത്തില്‍ ചേരുകയും ട്രെവെസ് രൂപതയിലെ എച്ച്ടെര്‍നാച്ച് ആശ്രമത്തിലെ വിശുദ്ധനായി […]

Daily Saints, November 6 | അനുദിന വിശുദ്ധർ, നവംബർ 6

⚜️⚜️⚜️November 0️⃣6️⃣⚜️⚜️⚜️⚜️ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ […]

Daily Saints, November 5 | അനുദിന വിശുദ്ധർ, നവംബർ 5

⚜️⚜️⚜️November 0️⃣4️⃣⚜️⚜️⚜️ വിശുദ്ധരായ സക്കറിയയും എലിസബത്തും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, വിശുദ്ധ ലൂക്കായുടെ സുവിശേഷ പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നാണ്. പുരോഹിതനായ ആരോണിന്റെ പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന […]

Daily Saints, November 4 St. Charles Borromeo | അനുദിന വിശുദ്ധർ, നവംബർ 4 വി. ചാള്‍സ് ബൊറോമിയോ

⚜️⚜️⚜️November 0️⃣4️⃣⚜️⚜️⚜️വിശുദ്ധ ചാള്‍സ് ബൊറോമിയോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. തന്‍റെ കുടുംബത്തിന്‍റെ മാളികയില്‍ ജനിച്ച അദ്ദേഹം ധാരാളിത്വം നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികള്‍ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവന്‍ […]

Daily Saints, November 3 St. Martin de Porres | അനുദിന വിശുദ്ധർ, നവംബർ 3 വി. മാര്‍ട്ടിന്‍ ഡി പോറസ്

⚜️⚜️⚜️ November 0️⃣3️⃣⚜️⚜️⚜️വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം സഭ ഇന്ന് ആഘോഷിക്കുകയാണ്. 1579-ല്‍ പെറുവില്‍ സ്പാനിഷ് പ്രഭുവിന്റെയും പനാമയില്‍ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ട് വിശുദ്ധന്‍ ജനിച്ചത്. അമ്മയുടെ കറുത്തനിറവും പ്രകൃതവുമായിരുന്നു മാര്‍ട്ടിനും ലഭിച്ചത്. ഇക്കാരണത്താല്‍ ഉന്നതകുലനായ അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധനെ പതുക്കെ പതുക്കെ വീട്ടില്‍ നിന്നും പുറത്താക്കി. […]

Daily Saints, November 2 All Souls Day | അനുദിന വിശുദ്ധർ, നവംബർ 2, സകല മരിച്ചവരുടെയും ഓർമ്മ

⚜️⚜️⚜️ November 0️⃣2️⃣⚜️⚜️⚜️സകല മരിച്ചവരുടെയും ഓർമ്മ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ “പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ ഇങ്ങനെ പറയുന്നു, “നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം […]

Daily Saints, November 1 All Saints | അനുദിന വിശുദ്ധർ, നവംബർ 1 സകല വിശുദ്ധരും

⚜️⚜️⚜️ November 0️⃣1️⃣⚜️⚜️⚜️സകല വിശുദ്ധരുടെയും തിരുനാൾ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. […]

സകല വിശുദ്ധരുടെയും തിരുനാൾ

November 01സകല വിശുദ്ധരുടെയും തിരുനാൾ ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. സ്വര്‍ഗ്ഗത്തിലെ ഈ […]

Daily Saints, October 31 | അനുദിനവിശുദ്ധർ, ഒക്ടോബർ 31

⚜️⚜️⚜️ October 3️⃣1️⃣⚜️⚜️⚜️സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് നാം സകല പുണ്യവാന്‍മാരുടെയും ‘ഈവ്‌’ ആഘോഷിക്കുകയാണ്. 1484-ല്‍ നവംബര്‍ 1ന് സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ എല്ലാ പുണ്യവാന്മാരുടെയും തിരുനാളെന്ന നിലയില്‍ വിശുദ്ധ ദിനമായി സകല വണക്കത്തോടുകൂടി ജാഗരണ പ്രാര്‍ത്ഥനകളോടും കൂടെ ഈ തിരുനാള്‍ (“ആള്‍ ഹാല്ലോവ്സ്‌ ഈവ്‌” അല്ലെങ്കില്‍ “ഹാല്ലോവീന്‍” എന്നറിയപ്പെടുന്ന) ആഘോഷിക്കുവാന്‍ ആവശ്യപ്പെടുകയും ഒരു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ തിരുനാള്‍ ദിനസൂചികയില്‍ […]

Daily Saints, October 30 | അനുദിനവിശുദ്ധർ, ഒക്ടോബർ30

അനുദിന വിശുദ്ധർ (Saint of the Day) October 30th – St. Marcellus of Tangier & St. Theonestus അനുദിന വിശുദ്ധർ (Saint of the Day) October 30th – St. Marcellus of Tangier & St. Theonestus St. Theonestus: Bishop and martyr. He was supposedly the bishop of Philippi, Macedonia, and was forced […]

Daily Saints, October 29 | അനുദിനവിശുദ്ധർ, ഒക്ടോബർ 29

⚜️⚜️⚜️ October 2️⃣9️⃣⚜️⚜️⚜️ വിശുദ്ധ നാര്‍സിസ്സസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വിശുദ്ധ നാര്‍സിസ്സസിന്റെ ജനനം, ഏതാണ്ട് 80 വയസ്സായപ്പോഴേക്കുമാണ് അദ്ദേഹം ജെറുസലേം സഭയുടെ മുപ്പതാമത്തെ മെത്രാനായി അധികാരത്തിലെത്തുന്നത്. ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ്‌ സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ […]

Daily Saints, October 28 | അനുദിനവിശുദ്ധർ, ഒക്ടോബർ 28 | Sts. Simon & Jude | വി. ശിമയോനും യൂദായും

⚜️⚜️⚜️ October 2️⃣8️⃣⚜️⚜️⚜️ വിശുദ്ധന്‍മാരായ ശിമയോനും, യൂദായും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്രത്തില്‍ ഈ വിശുദ്ധന്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണെങ്കിലും വിശ്വാസമുള്ള ദൈവമക്കളെ സൃഷ്ടിക്കുന്നതിനായി ഇവര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം അറിയുന്നത് ഇവരെ കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ നിന്നുമാണ്. ഒരു വിശ്രമവും കൂടാതെ തങ്ങളുടെ രക്തം ചിന്താന്‍ തയാറായി കൊണ്ട് അവര്‍ ക്രിസ്തുവിന്റെ ശരീരത്തെ മഹത്വപ്പെടുത്തി; സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് […]

Daily Saints, October 27 | അനുദിനവിശുദ്ധർ, ഒക്ടോബർ 27

⚜️⚜️⚜️ October 2️⃣7️⃣⚜️⚜️⚜️വിശുദ്ധ ഫ്രൂമെന്റിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരായ എദേസിയൂസും, ഫ്രൂമെന്റിയൂസുമാണ് അബീസ്സിനിയായില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചത്‌. ബാലന്മാരായിരിക്കെ തന്നെ അവര്‍ അവരുടെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടല്‍ യാത്രനടത്തി. വിശുദ്ധ ഫ്രൂമെന്റിയൂസ് എതാണ്ട് 383-ല്‍ അക്സുമിലെ ആദ്യ മെത്രാനും കൂടാതെ അബീസ്സിനിയായിലെ അപ്പോസ്തോലനും ആയി. ചെങ്കടലിലെ ഒരു തീരത്ത് അവരുടെ കപ്പല്‍ അടുത്തപ്പോള്‍ പരിസര പ്രദേശങ്ങളിലെ ആളുകള്‍ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയുമൊഴികെ കപ്പലിലെ മുഴുവന്‍ […]

Daily Saints, October 26 | അനുദിനവിശുദ്ധർ, ഒക്ടോബർ 26

⚜️⚜️⚜️ October 2️⃣6️⃣⚜️⚜️⚜️വിശുദ്ധ ഇവാരിസ്റ്റസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ഒരു ജൂതന്റെ പുത്രനാണ്. എത്ര കാലം അദ്ദേഹം അധികാരത്തിലിരുന്നു എന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെത്‌ എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥ […]

Daily Saints, October 25 | അനുദിനവിശുദ്ധർ, ഒക്ടോബർ 25

⚜️⚜️⚜️ October 2️⃣5️⃣⚜️⚜️⚜️ വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്‌. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്‌. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണവും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. […]

Daily Saints, October 24 | അനുദിനവിശുദ്ധർ, ഒക്ടോബർ 24

⚜️⚜️⚜️ October 2️⃣6️⃣⚜️⚜️⚜️വിശുദ്ധ അന്തോണി ക്ലാരെറ്റ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി നിയമിതനായി. പിന്നീട് […]

Daily Saints, October 23 | അനുദിനവിശുദ്ധർ, ഒക്ടോബർ 23

⚜️⚜️⚜️ October 2️⃣3️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1386-ല്‍ ഇറ്റലിയിലെ അബ്രൂസ്സി എന്ന ഒരു പ്രവിശ്യയിലാണ് വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ജനിച്ചത്. ഒരു ജര്‍മ്മന്‍ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. വിശുദ്ധ ജോണ്‍ ഒരു നിയമജ്ഞാനാവുകയും പെറൂജിയയിലെ ഗവര്‍ണര്‍ സ്ഥാനം നേടുകയും ചെയ്തു. 1416-ല്‍ പെറൂജിയയും മാലാടെസ്റ്റയും തമ്മില്‍ യുദ്ധം തുടങ്ങിയപ്പോള്‍ വിശുദ്ധ ജോണ്‍ സമാധാനം കൈവരുത്തുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. […]

Daily Saints, October 22 | അനുദിനവിശുദ്ധർ, ഒക്ടോബർ 22 | St. John Paul II | ജോണ്‍ പോൾ രണ്ടാമൻ പാപ്പ

⚜️⚜️⚜️ October 2️⃣2️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധൻ ആദ്യ കുർബാന സ്വീകരിച്ചത്. […]

Daily Saints, October 21 | അനുദിനവിശുദ്ധർ, ഒക്ടോബർ 21

⚜️⚜️⚜️⚜️ October 2️⃣1️⃣⚜️⚜️⚜️ വിശുദ്ധ ഉർസുലായും സഹ വിശുദ്ധകളും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഐതിഹ്യം അനുസരിച്ച് ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു ഉർസുല. അക്കാലത്തെ സെനറ്റർ ആയ ക്ലെമാറ്റിയൂസ് കൊളോണിലെ രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം കന്യകമാരുടെ ആദരണാർത്ഥം അവിടത്തെ ഒരു പള്ളി പുതുക്കി പണിതു. തങ്ങളുടെ നാമധേയത്തിൽ ഒരു പള്ളി പണിയുവാൻ മാത്രം ഇവർ വളരെയേറെ ആദരിക്കപ്പെട്ടിരുന്നതായി കാണാം. പക്ഷേ ഇവർ ആരായിരുന്നുവെന്നും എത്രപേരുണ്ടായിരുന്നുവെന്നുള്ള കാര്യം വ്യക്തമല്ല. […]

Daily Saints, October 20 | അനുദിനവിശുദ്ധർ, ഒക്ടോബർ 20

⚜️⚜️⚜️ October 2️⃣0️⃣⚜️⚜️⚜️ കുരിശിന്റെ വിശുദ്ധ പോൾ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സഭ സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ഥ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. തന്റെ നിർദ്ദേശകനായ അലക്സാട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ചതിനു ശേഷം യേശുവിന്റെ […]