മാസ്‌ക്കുകളുടെ സംരക്ഷ : Dr. D Betterlife

1. N95 മാസ്ക് / റെസ്പിറേറ്റർ

0.3 മൈക്രോണിന് മുകളിൽ വലിപ്പമുള്ള 95 ശതമാനം കണികകളെയും തടഞ്ഞു വയ്ക്കാൻ ശേഷിയുള്ള മാസ്‌കുകളാണിവ.
കോവിഡ് രോഗികൾ, രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ആരോഗ്യപ്രവർത്തകർ, പരിചാരകർ എന്നിവരാണ് N95 മാസ്ക് ധരിക്കേണ്ടത്.

2. സർജിക്കൽ/മെഡിക്കൽ മാസ്ക്

മൂന്നു പാളികളാണ് ഇത്തരം മാസ്കിനു ഉണ്ടാകേണ്ടത്. ഇത്തരം മാസ്കുകൾ 50% ഉറവിടനിയന്ത്രണം സാധ്യമാക്കുന്നു. ഇതോടൊപ്പം ഉപയോഗിക്കുന്നയാളെ വലിയ സ്രവകണികകളിൽ നിന്നും മറ്റുള്ളവരുടെ സ്രവങ്ങൾ തന്നിലേക്ക് തെറിച്ചു വീഴുന്നതിൽ നിന്നും സംരക്ഷിക്കുന്നു, അങ്ങനെ 75-80% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു. ആരോഗ്യ പ്രവർത്തകർ, രോഗികൾ, രോഗലക്ഷണം ഉള്ളവർ, രോഗിയെ പരിചരിക്കുന്നവർ എന്നിവരാണ് ഇത് ഉപയോഗിക്കേണ്ടത്.

3.തുണി മാസ്ക്

രണ്ടു/മൂന്ന് പാളികളുള്ള കോട്ടൺ തുണി മാസ്ക് ആണ് അഭികാമ്യം. മൂന്ന് പാളികളാണെങ്കിൽ നടുവിലെ പാളി നോൺ-വോവെൻ ഫാബ്രിക് ആയാൽ നല്ലത്. തുണി മാസ്കുകൾ 40% ഉറവിടനിയന്ത്രണവും 50-60% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു.വൈറസിനെതിരെ സുരക്ഷ വളരെ കുറവാണ്..പക്ഷെ ഉപയോഗിക്കുന്ന ആൾക്കു ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും രോഗാണുവാഹകനാണെങ്കിൽ, പൊതു ഇടങ്ങളിൽ തുണി മാസ്ക് ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവർക്ക് രോഗം പകരുന്നത് തടയാം.പൊതുജനങ്ങൾ പൊതു ഇടങ്ങളിൽ തുണി മാസ്ക് ധരിക്കണം.

🔴 മാസ്ക് ഉപയോഗിച്ചത് കൊണ്ടു മാത്രം നമുക്ക് കോവിഡ്-19നെ പൊരുതി തോൽപ്പിക്കാനാവില്ല , കൈകളുടെ ശുചിത്വവും ശാരീരിക അകലവും മറ്റു സുരക്ഷാ മാർഗങ്ങളും ഇതോടോപ്പം ചേർന്നാൽ മാത്രമേ നമ്മൾ പൂർണമായും സുരക്ഷിതരാകൂ. ഒപ്പം, തെറ്റായ മാസ്ക് ഉപയോഗം നമ്മുടെ പാതയിൽ വിലങ്ങുതടിയാകാൻ സാധ്യതയുണ്ടെന്ന വസ്തുതയും മറക്കരുത്.

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading