പൂന – കട്കി രൂപതാംഗം സാം പുതുവേലിൽ അച്ചൻ ആക്സിഡൻ്റിൽ മരിച്ചു. അച്ചൻ്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
വൈദികരുടെ മൃത സംസ്ക്കാര ശുശ്രുഷയിൽ സെമിത്തേരിയിൽ വെച്ചു കാർമ്മികൻ പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്… “ഇതുവരെ ഞങ്ങൾ അങ്ങയെ അനുഗമിച്ചു ഇനി സ്വർഗ്ഗത്തിലെ ദൂതന്മാർ അങ്ങയെ അനുഗമിക്കും.” വിടപറയുവാൻ എനിക്ക് സമയമില്ലായിരുന്നു. നിങ്ങൾക്കെല്ലാം ഞാൻ പ്രിയപ്പെട്ടവനായിരുന്നു. എങ്കിലും നിങ്ങളെക്കാളുപരി എന്നെ സ്നേഹിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവ് എന്നെ നിത്യജീവിതത്തിലേക്ക് ക്ഷണിച്ചു. ഇനി ഞാൻ നിങ്ങളുടെ പ്രാർത്ഥനയിലും ഓർമ്മയിലും മാത്രം.
വന്ദ്യ പുരോഹിതാ സമാധാനത്താലെ പോവുക… മരിക്കില്ലൊരിക്കലും… നിൻ വാക്കുകൾ വിരിയിച്ച സന്തോഷം, നിൻ സ്നേഹം പരത്തിയ സൗരഭ്യം. ഇരുളിൽ അഗാധതയിൽ ഓടിയൊളിക്കാൻ കഴിയില്ലെങ്കിലും പിന്നിട്ട പാതകൾ അന്ന്യമല്ലെങ്കിലും, നാമിനിയും കണ്ടുമുട്ടും വരെ കാത്തിരിക്കട്ടെ ഞങ്ങൾ തൻ പ്രാർത്ഥനയിലെന്നും.
