ക്രൈസ്തവർ മനസ്സിലാക്കേണ്ട ക്രിസ്തീയതയും ഹൈന്ദവതയും ഇസ്‌ലാമികതയും! Know the Hindu, Christian & Islam!

Advertisements

ഏറ്റവും പ്രധാനപെട്ട മൂന്നു മതങ്ങളായ ക്രൈസ്തവമതത്തിന്റെയും ഹൈന്ദവമതത്തിന്റെയും ഇസ്ലാമികതയുടെയും അന്തസത്ത മനസ്സിലാക്കി അവയിലെ ദൈവീകസത്തയെ ഉൾക്കൊള്ളുവാനും തിന്മയുടെ സത്തയെ തള്ളിക്കളയാനും ക്രിസ്ത്യാനികൾ പഠിക്കേണ്ടതുണ്ട് . ഈ മതങ്ങളുടെ മർമ്മം തിരിച്ചറിയുവാൻ ഈ വീഡിയോ ഉപകരിക്കും.

സഭയെ തകർക്കാനാവില്ല , എന്നാൽ അനേകം ആത്മാക്കളെ നശിപ്പിക്കുവാനും സഭയെ ഒരു പരിധിവരെ വ്യാജമാക്കുവാനും അകത്തുനിന്നും പുറത്തുനിന്നുമുള്ള ഇസ്ലാമിക കടന്നുകയറ്റത്തിന് സാധിക്കും എന്ന തിരിച്ചറിവ് ക്രൈസ്തവർക്കുണ്ടാകണം . ആടുകളുടെ ചൂരറിയുന്ന അനേകായിരം ഇടയന്മാർ ഉണ്ടെങ്കിലും അവരിൽ പലരുടെയും മൗനം ഭീകരമാണ്. അവർ ക്രിസ്തുവിന്റെ ചൈതന്യത്തിലും ആധികാരികതയിലും സഭയിൽ ശക്തമായ കാലത്തിനൊത്ത ദൈവശബ്ദമാകണം. ആടുകൾ ആലവിട്ടുപോകാതെ സംരക്ഷകർ ആകേണ്ടവരാണവർ. ആടുകളെ തട്ടിക്കൊണ്ടുപോകുന്ന വിവിധ മാർഗങ്ങളെ തിരിച്ചറിഞ്ഞു മാറ്റാന് ശ്രമിക്കാതെ അവയെ പിന്തുണക്കുകയും ഇസ്ലാമിനെ എതിർക്കുകയും ചെയ്യുന്നവരും രണ്ടുവഞ്ചിയിൽ കാലുവെച്ച് ആത്മാര്ഥതയില്ലാതെ പ്രവർത്തിക്കുന്ന ആത്മവഞ്ചകരാകുകയാണ് . ക്രിയാത്മകമായ ആത്മാർത്ഥതയുള്ള ആടുകളുടെ ചൂരറിയുന്ന അനേകായിരം ഇടയന്മാർ കൂടി സഭയിൽ തീക്ഷ്ണതയോടെ ജ്വലിക്കുവാനായി ഈ വീഡിയോ ഉപകാരപ്പെട്ടിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു . പ്രാര്ഥിക്കുന്നു.

സമകാലിക മതങ്ങളായ യഹൂദ ഹൈന്ദവ മതങ്ങളുടെ ദൈവീകത തിരിച്ചറിഞ്ഞാൽ ആദവും ഹവ്വയും നോഹയും പ്രളയവും പാപവും രക്ഷയും യേശുവും ഒക്കെ അവയിൽ കണ്ടെത്താനാവും. എന്നാൽ അവയെ തിരുത്തി അവതരിപ്പിച്ച പിന്നീട് വന്ന മതമായ ഇസ്‌ലാമിന്റെ കടന്നുകയറ്റം മാനവരാശിയുടെ രക്ഷയോ നാശമോ എന്ന് തിരിച്ചറിയാനുള്ള പഠനമാണ് ഈ വീഡിയോ. കത്തോലിക്കരെ വഞ്ചിക്കുന്ന മാലാഖയുടെ വേഷം കെട്ടുന്ന പിശാചുക്കളുടെ തന്ത്രങ്ങളെയും വെളിപ്പെടുത്തി ഇസ്ലാം ഹൈന്ദവ ക്രൈസ്തവ സഹോദരങ്ങളുടെ ആത്മാക്കളുടെ രക്ഷയെ പ്രതി ഈ വീഡിയോയിലൂടെ ചില സത്യങ്ങൾ തുറന്നുപറയുകയാണ് ബാബു ജോസഫ്. അനേകം വിഷയങ്ങളുടെയും ഈ മതങ്ങളുടെ കാഴ്ചപാടുകളും വെളിപ്പെടുത്തുന്ന ഈ വീഡിയോ പൂർണമായും ക്ഷമയോടെ കേൾക്കണമെന്ന് ഓരോ ക്രിസ്ത്യാനിയോടും വിനീതമായി അപേക്ഷിക്കുന്നു.🙏🙏🙏

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading