Latin Mass Readings Malayalam Saint Peter’s Chair – Feast 

🔥 🔥 🔥 🔥 🔥 🔥 🔥22 Feb 2022Saint Peter's Chair - Feast  Liturgical Colour: White. പ്രവേശകപ്രഭണിതം ലൂക്കാ 22:32 കര്‍ത്താവ് ശിമയോന്‍ പത്രോസിനോട് അരുള്‍ചെയ്തു:നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചു.നീ തിരിച്ചുവന്ന് നിന്റെ സഹോദരന്മാരെ ശക്തിപ്പെടുത്തുക. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,അപ്പസ്‌തോലിക വിശ്വാസപ്രഖ്യാപനത്തിന്റെപാറമേല്‍ ഉറപ്പിക്കപ്പെട്ട ഞങ്ങളെഒരു കൊടുങ്കാറ്റും ആടിയുലയ്ക്കാന്‍ അങ്ങ് അനുവദിക്കരുതേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Latin Mass Readings Malayalam Saint Peter’s Chair – Feast 

Advertisement

The Book of Acts Chapter 18 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 18 കോറിന്തോസില്‍ 1 ഇതിനുശേഷം പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി.2 അവന്‍ പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ഭാര്യയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലാ യഹൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ കല്‍പനയുണ്ടായിരുന്നു. പൗലോസ് അവരുടെ വീട്ടില്‍ച്ചെന്നു.3 അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട് അവന്‍ അവരുടെകൂടെ താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയും ചെയ്തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി.4 എല്ലാ സാബത്തിലും അവന്‍ സിനഗോഗില്‍വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും … Continue reading The Book of Acts Chapter 18 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Acts Chapter 17 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 17 തെസലോനിക്കായില്‍ 1 അവര്‍ ആംഫീപോളിസ്, അപ്പളോണിയാ എന്നീ സ്ഥലങ്ങളിലൂടെയാത്ര ചെയ്ത് തെസലോനിക്കായില്‍ എത്തി. അവിടെ യഹൂദരുടെ ഒരു സിനഗോഗ് ഉണ്ടായിരുന്നു.2 പൗലോസ് പതിവനുസരിച്ച് അവിടെച്ചെന്നു മൂന്നു സാബത്തുകളില്‍, വിശുദ്ധഗ്രന്ഥത്തെ ആധാരമാക്കി അവരോടു സംവാദത്തിലേര്‍പ്പെട്ടു.3 ക്രിസ്തു പീഡനം സഹിക്കുകയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുക ആവശ്യമായിരുന്നുവെന്ന് അവന്‍ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തു. അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രഘോഷിക്കുന്ന ഈ യേശു തന്നെയാണ്ക്രിസ്തു.4 അവരില്‍ ചിലര്‍ ബോധ്യം വന്ന് പൗലോസിന്റെയും സീലാസിന്റെയും കൂടെച്ചേര്‍ന്നു. … Continue reading The Book of Acts Chapter 17 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Acts Chapter 16 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 16 തിമോത്തേയോസ് 1 ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തിമോത്തേയോസ് എന്നുപേരുള്ളഒരു ശിഷ്യനുണ്ടായിരുന്നു - വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകന്‍ . എന്നാല്‍, അവന്റെ പിതാവ് ഗ്രീക്കുകാരനായിരുന്നു.2 ലിസ്ത്രാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരര്‍ക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു.3 അവനെ തന്റെ കൂടെ കൊണ്ടുപോകാന്‍ പൗലോസ് തീരുമാനിച്ചു. ആ സ്ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്‌ഛേ ദനകര്‍മ്മം നടത്തി. എന്തെന്നാല്‍, അവന്റെ പിതാവ് ഗ്രീക്കുകാരനാണെന്ന് അവരെല്ലാവരും അറിഞ്ഞിരുന്നു.4 ജറുസലെമില്‍വച്ച് … Continue reading The Book of Acts Chapter 16 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Acts Chapter 15 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 15 ജറുസലെം സൂനഹദോസ് 1 യൂദയായില്‍നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്‌ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു.2 പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയുംചെയ്തു. തന്‍മൂലം, ജറുസലെമില്‍ച്ചെന്ന് അപ്പസ്‌തോലന്‍മാരും ശ്രേഷ്ഠന്‍മാരുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു.3 സഭയുടെ നിര്‍ദ്‌ദേശമനുസരിച്ചുയാത്രതിരിച്ച അവര്‍ വിജാതീയരുടെ മാനസാന്തരവാര്‍ത്ത വിവരിച്ചുകേള്‍പ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരന്‍മാര്‍ക്കെല്ലാം വലിയ സന്തോഷമുളവായി.4 ജറുസലെമില്‍ എത്തിയപ്പോള്‍ … Continue reading The Book of Acts Chapter 15 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of Acts Chapter 14 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 14 പൗലോസ് ഇക്കോണിയത്തില്‍ 1 അവര്‍ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗില്‍ പ്രവേശിച്ച് പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം വിശ്വസിച്ചു.2 വിശ്വസിക്കാതിരുന്ന യഹൂദര്‍ സഹോദരര്‍ക്കെതിരായി വിജാതീയരെ ഇളക്കുകയും അവരുടെ മനസ്‌സിനെ വിദ്വേഷംകൊണ്ടു നിറയ്ക്കുകയും ചെയ്തു.3 എങ്കിലും, അവര്‍ വളരെനാള്‍ അവിടെ താമസിച്ച്, കര്‍ത്താവിനെപ്പറ്റി ധൈര്യപൂര്‍വംപ്രസംഗിച്ചു. അദ്ഭുതങ്ങളും അടയാളങ്ങളുംപ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് കര്‍ത്താവ് തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നല്‍കി.4 എന്നാല്‍, നഗരത്തിലെ ജനങ്ങളുടെയിടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ യഹൂദരുടെകൂടെയും ചിലര്‍ അപ്പസ്‌തോലന്‍മാരുടെകൂടെയും … Continue reading The Book of Acts Chapter 14 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of Acts Chapter 13 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 13 ബാര്‍ണബാസും സാവൂളും അയയ്ക്കപ്പെടുന്നു. 1 അന്ത്യോക്യായിലെ സഭയില്‍പ്രവാചകന്‍മാരും പ്രബോധകന്‍മാരും ഉണ്ടായിരുന്നു - ബാര്‍ണബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളര്‍ന്ന മനായേന്‍, സാവൂള്‍ എന്നിവര്‍.2 അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.3 ഉപവാസത്തിനും പ്രാര്‍ഥ നയ്ക്കും ശേഷം അവര്‍ അവരുടെമേല്‍ കൈ വയ്പു നടത്തി പറഞ്ഞയച്ചു. പാഫോസിലെ മാന്ത്രികന്‍ 4 … Continue reading The Book of Acts Chapter 13 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of Acts Chapter 12 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 12 യാക്കോബിന്റെ വധം 1 അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി.2 അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.3 യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട് അവന്‍ പത്രോസിനെയും ബന്ധന സ്ഥനാക്കാന്‍ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു.4 അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടന്‍മാര്‍ വീതമുള്ള നാലു സംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. പെ സഹാ കഴിയുമ്പോള്‍ അവനെ ജനത്തിന്റെ മുമ്പില്‍കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്‌ദേശ്യം.5 അങ്ങനെ പത്രോസ് കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. സഭ … Continue reading The Book of Acts Chapter 12 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of Acts Chapter 11 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 11 പത്രോസിന്റെന്യായവാദം 1 വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നുയൂദയായിലുണ്ടായിരുന്ന അപ്പസ്‌തോലന്‍മാരും സഹോദരരും കേട്ടു.2 തന്‍മൂലം, പത്രോസ് ജറുസലെമില്‍ വന്നപ്പോള്‍ പരിച്‌ഛേദനവാദികള്‍ അവനെ എതിര്‍ത്തു.3 അവര്‍ ചോദിച്ചു: അപരിച്‌ഛേദിതരുടെ അടുക്കല്‍ നീ പോവുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയുംചെയ്തതെന്തുകൊണ്ട്?4 പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാന്‍ തുടങ്ങി.5 ഞാന്‍ യോപ്പാനഗരത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് ദിവ്യാനുഭൂതിയില്‍ ഒരു ദര്‍ശനമുണ്ടായി. സ്വര്‍ഗത്തില്‍നിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാന്‍ കണ്ടു. അത് എന്റെ അടുത്തുവന്നു.6 … Continue reading The Book of Acts Chapter 11 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of Acts Chapter 10 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 10 കൊര്‍ണേലിയൂസ്. 1 കേസറിയായില്‍ കൊര്‍ണേലിയൂസ് എന്നൊരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു.2 അവനും കുടുംബവും ദൈവഭയവും ഭക്തിയുമുള്ളവരായിരുന്നു. അവന്‍ ജനങ്ങള്‍ക്ക് ഉദാരമായി ദാനധര്‍മം ചെയ്യുകയുംദൈവത്തോട് നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്തുപോന്നു.3 ഒരു ദിവസം ഏതാണ്ട്ഒമ്പതാം മണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു ദൈവദൂതന്‍ ആഗതനാകുന്നത് ഒരു ദര്‍ശനത്തില്‍ അവന്‍ വ്യക്തമായിക്കണ്ടു.4 ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതന്‍ പറഞ്ഞു: നിന്റെ പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ നിന്നെ … Continue reading The Book of Acts Chapter 10 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of Acts Chapter 9 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 9 സാവൂളിന്റെ മാനസാന്തരം. 1 സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.2 അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.3 അവന്‍ യാത്ര ചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്റെ മേല്‍ പതിച്ചു.4 അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?5 അവന്‍ ചോദിച്ചു: കര്‍ത്താവേ, … Continue reading The Book of Acts Chapter 9 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of Acts Chapter 8 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 8 സാവൂള്‍ സഭയെ പീഡിപ്പിക്കുന്നു. 1 സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്‌തോലന്‍മാരൊഴികേ മറ്റെല്ലാവരുംയൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.2 വിശ്വാസികള്‍ സ്‌തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു.3 എന്നാല്‍, സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്‍മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി. സുവിശേഷം സമരിയായില്‍. 4 ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.5 പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി … Continue reading The Book of Acts Chapter 8 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation

വിശുദ്ധ പീറ്റര്‍ ഡാമിയന്‍

⚜️⚜️⚜️ February 2️⃣1️⃣⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ഡാമിയന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മധ്യകാലഘട്ടങ്ങളിലെ സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില്‍ ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്. എല്ലാക്കാലത്തേയും അസാധാരണ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു വിശുദ്ധനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില്‍ അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, ഡാമിയനെന്ന സന്യാസിയില്‍ കഠിനമായ അച്ചടക്കവും പരിത്യാഗവും, ഡാമിയനെന്ന പുരോഹിതനില്‍ ഭക്തിയും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത ആവേശവും കാണാന്‍ സാധിയ്ക്കും. കൂടാതെ ഡാമിയന്‍ കര്‍ദ്ദിനാളായിരിന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ … Continue reading വിശുദ്ധ പീറ്റര്‍ ഡാമിയന്‍

Latin Mass Readings Malayalam, Monday of week 7 in Ordinary Time / Saint Peter Damian

🔥 🔥 🔥 🔥 🔥 🔥 🔥21 Feb 2022Monday of week 7 in Ordinary Time or Saint Peter Damian, Bishop, Doctor  Liturgical Colour: Green. പ്രവേശകപ്രഭണിതംസങ്കീ 13:6 കര്‍ത്താവേ, അങ്ങേ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Latin Mass Readings Malayalam, Monday of week 7 in Ordinary Time / Saint Peter Damian