The Book of Acts Chapter 1 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 1 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 1 പരിശുദ്ധാത്മാവിന്റെ വാഗ്ദാനം 1 അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പസ്‌തോലന്‍മാര്‍ക്ക് പരിശുദ്ധാത്മാവുവഴി കല്‍പന നല്‍കിയതിനുശേഷം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.2 കല്പന നല്‍കിയതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.3 പീഡാനുഭവത്തിനുശേഷം നാല്‍പതു ദിവസത്തേക്ക് യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.4 അവന്‍ … Continue reading The Book of Acts Chapter 1 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of Acts, Introduction | അപ്പസ്തോല പ്രവർത്തനങ്ങൾ, ആമുഖം | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, ആമുഖം മൂന്നാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവായ ലൂക്കാതന്നെയാണ് അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ഈ ഗ്രന്ഥത്തിലെ 16, 10-17; 20, 5-21; 27, 1-28, 16 എന്നീ ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഞങ്ങള്‍ എന്ന സര്‍വ്വനാമം സൂചിപ്പിക്കുന്നതു ഗ്രന്ഥകര്‍ത്താവും അപ്പസ്‌തോലന്‍മാരുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നെന്നും അങ്ങനെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണു ഗ്രന്ഥരചന നടത്തിയതെന്നും ആണല്ലോ. സുവിശേഷ രചനയെത്തുടര്‍ന്ന് ലൂക്കാ ഗ്രീസിലോ റോമായിലോവച്ച് അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചു എന്നതില്‍ക്കവിഞ്ഞ്, എന്ന്, എവിടെവച്ച് ഈ ഗ്രന്ഥം രചിക്കപ്പെട്ടു എന്നു … Continue reading The Book of Acts, Introduction | അപ്പസ്തോല പ്രവർത്തനങ്ങൾ, ആമുഖം | Malayalam Bible | POC Translation

നിത്യ നിതാന്ത വിസ്മയം!

മാലാഖമാരുടെ അപ്പം! മനുഷ്യർക്ക്‌ ഭോജനമായ ഈ സ്വർഗീയ അപ്പം എല്ലാ പ്രതിഛായകളുടെയും പൂർത്തീകരണമാണ്.നിത്യ നിതാന്ത വിസ്മയം! എളിമയും വിനയവും ഉള്ളവർക്ക് അവനെ ഭക്ഷിക്കാം.…………………………………………..വി.തോമസ് അക്വിനാസ് ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Transform yourself by contemplation utterly into the image of His divinity, that you too may feel what His friends feel as they taste the hidden sweetness that God himself has set … Continue reading നിത്യ നിതാന്ത വിസ്മയം!

The Book of Acts | അപ്പസ്തോല പ്രവർത്തനങ്ങൾ | Malayalam Bible | POC Translation

ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 അദ്ധ്യായം 14 അദ്ധ്യായം 15 അദ്ധ്യായം 16 അദ്ധ്യായം 17 അദ്ധ്യായം 18 അദ്ധ്യായം 19 അദ്ധ്യായം 20 അദ്ധ്യായം 21 അദ്ധ്യായം 22 അദ്ധ്യായം 23 അദ്ധ്യായം 24 അദ്ധ്യായം 25 അദ്ധ്യായം 26 അദ്ധ്യായം 27 … Continue reading The Book of Acts | അപ്പസ്തോല പ്രവർത്തനങ്ങൾ | Malayalam Bible | POC Translation

Gospel of St. John Chapter 21 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 21 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 21 യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു 1 ഇതിനുശേഷം യേശു തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്‍മാര്‍ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:2 ശിമയോന്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബദിയുടെ പുത്രന്‍മാര്‍ എന്നിവരും വേറെ രണ്ടു ശിഷ്യന്‍മാരും ഒരുമിച്ചിരിക്കുകയായിരുന്നു.3 ശിമയോന്‍ പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ … Continue reading Gospel of St. John Chapter 21 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 21 | Malayalam Bible | POC Translation

Gospel of St. John Chapter 20 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 20 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 20 ശൂന്യമായ കല്ലറ(മത്തായി 28 : 1 - 28 : 10 ) (മര്‍ക്കോസ് 16 : 1 - 16 : 8 ) (ലൂക്കാ 24 : 1 - 24 : 12 ) 1 ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. 2 അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും … Continue reading Gospel of St. John Chapter 20 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 20 | Malayalam Bible | POC Translation

Gospel of St. John Chapter 19 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 19 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 19 1 പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു;2 ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു.3 അവര്‍ അവന്റെ അടുക്കല്‍ വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് കൈകൊണ്ട് അവനെ പ്രഹരിച്ചു.4 പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാന്‍ അവനില്‍ കാണുന്നില്ല എന്നു നിങ്ങള്‍ അറിയാന്‍ ഇതാ, അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു.5 മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും … Continue reading Gospel of St. John Chapter 19 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 19 | Malayalam Bible | POC Translation

Gospel of St. John Chapter 18 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 18 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 18 യേശുവിനെ ബന്ധിക്കുന്നു(മത്തായി 26 : 47 - 26 : 56 ) (മര്‍ക്കോസ് 14 : 43 - 14 : 50 ) 1 ഇതു പറഞ്ഞശേഷം യേശു ശിഷ്യന്‍മാരോടുകൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യന്‍മാരും അതില്‍ പ്രവേശിച്ചു. (ലൂക്കാ 22 : 47 - 22 : 53 ) 2 അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ … Continue reading Gospel of St. John Chapter 18 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 18 | Malayalam Bible | POC Translation

Gospel of St. John Chapter 17 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 17 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 17 ശിഷ്യന്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. 1 ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!2 എന്തെന്നാല്‍, അവിടുന്ന് അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ നിത്യജീവന്‍ നല്‍കേണ്ടതിന്, എല്ലാവരുടെയുംമേല്‍ അവന് അവിടുന്ന് അധികാരം നല്‍കിയിരിക്കുന്നുവല്ലോ.3 ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.4 അവിടുന്ന് എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി.5 ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് … Continue reading Gospel of St. John Chapter 17 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 17 | Malayalam Bible | POC Translation

Gospel of St. John Chapter 16 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 16 1 നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്.2 അവര്‍ നിങ്ങളെ സിനഗോഗുകളില്‍നിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു.3 അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും.4 അവരുടെ സമയം വരുമ്പോള്‍, ഇതു ഞാന്‍ പറഞ്ഞിരുന്നു എന്നു നിങ്ങള്‍ ഓര്‍മിക്കാന്‍വേണ്ടി ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങള്‍ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത് ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം … Continue reading Gospel of St. John Chapter 16 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation

വിശുദ്ധ ശിമയോന്‍

⚜️⚜️⚜️ February 1️⃣8️⃣⚜️⚜️⚜️വിശുദ്ധ ശിമയോന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ യേശുവിന്റെ രക്തബന്ധത്തില്‍ പെട്ട ഒരാളായിരുന്നു വിശുദ്ധ ശിമയോന്‍. അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്ലിയോഫാസിന്റെ മകനായിരുന്ന ശിമയോന്‍ അപ്പസ്തോലനായ യാക്കോബിന്റെ പിന്‍ഗാമിയായി ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായി എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണറായിരുന്ന അറ്റിക്കൂസ് വിശുദ്ധനെ 'ഒരു ക്രിസ്ത്യാനിയും, യേശുവുമായി രക്തബന്ധമുള്ളവനെന്നും' പറഞ്ഞ് കുറ്റം ചുമത്തി തടവിലാക്കി. യേശുവിന്റെ മരണത്തിനു ശേഷം കുറച്ച് കാലത്തോളം ദാവീദിന്റെ പിന്‍ഗാമികളായിട്ടുള്ള എല്ലാവരേയും പിടികൂടി തടവിലാക്കിയിരുന്നു. എല്ലാവിധത്തിലുള്ള … Continue reading വിശുദ്ധ ശിമയോന്‍

പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ

പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ 2022 ഫെബ്രുവരി പതിനേഴാം തീയതി വത്തിക്കാനിൽ മെത്രാൻമാർക്കു വേണ്ടിയുള്ള തിരുസംഘം "പൗരോഹിത്യത്തിൻ്റെ അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്" ( For a Fundamental Theology of Priesthood ) എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപാപ്പ പൗരോഹിത്യ ജീവിതത്തെ താങ്ങി നിർത്തുന്ന നാലു തൂണുകളെക്കുറിച്ച് പ്രതിപാദിച്ചത്. പൗരോഹിത്യ ജീവിതത്തിൻ്റെ നാലു തൂണകൾ (Four Pillers) നാലു രീതിയിലുള്ള അടുപ്പങ്ങളായിട്ടാണ്( four forms of closeness) ഫ്രാൻസീസ് പാപ്പ വിവരിച്ചിരിക്കുന്നത്. 1)ദൈവത്തോടുള്ള … Continue reading പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ