ദിവ്യകാരുണ്ണ്യജപം The Eucharistic Prayer

എന്റെ ഈശോയെ അങ്ങ് വിശുദ്ധകുര്ബാനയിൽ അങ്ങ് എഴുന്നുള്ളിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു. അങ്ങുമായി എപ്പോഴും ഒന്നായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ ഹൃദ്യസക്രാരിയിൽ അങ്ങ് സദാ ഉണ്ടായിരിക്കണേ. അങ്ങ് ഞങ്ങളിലും ഞങ്ങൾ അങ്ങിലും വസിക്കാൻ ഇടയാക്കണമേ. അങ്ങയെ പിരിഞ്ഞുജീവിക്കുവാൻ ഞങ്ങൾക്ക് ഇടയാക്കല്ലേ.

എത്രയും മാധുര്യവാനായ ഈശോയെ സ്വർഗ്ഗീയ അപ്പമേ അങ്ങേ കാരുണ്യത്തിന്റെ ചെറുവോസ്തിയായി ഞങ്ങളെ മാറ്റുക

വിശക്കുന്നവരും ദഹിക്കുന്നവരും പരദേശികളും നഗ്നരും രോഗികളും കാരാഗ്രഹവാസികളുമായ അങ്ങേ ഏറ്റവും ചെറിയവർക്കായി ഞങ്ങളെ നൽകുക.

അങ്ങേക്ക് സമർപ്പിതമായ ഞങ്ങളുടെ നിസ്സാര ജീവിതങ്ങളെ അങ്ങയുടെ പരമ യാഗത്തോട് ചേർത്ത് അങ്ങേ ആരാധ്യയമായ ത്രിത്വത്തിന് എപ്പോഴും എന്നേക്കുമുള്ള സ്തുതിയും അങ്ങേ അവര്ണനീയമായ ദാനത്തിന് നിരന്തര കൃതജ്ഞതയുമാക്കിതീർക്കണമേ.

അങ്ങിൽ മറഞ്ഞു വസിക്കാനായി ഞങ്ങളെ തീർത്തും ശൂന്യമാക്കി അങ്ങയുടെ തിരുവിഷ്ടം മാത്രം ഞങ്ങളിൽ നിറവേറ്റുക.

നിത്യകൂടാരത്തിൽ എത്തുംവരെ അങ്ങേ പരിശുദ്ധാത്മാവിനാലും ശക്തിവിശ്വാസത്തിനാലും നിറച് തിരുസാന്നിധ്യത്തിന്റെ കൂദാശയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നീർച്ചാലുമാക്കി അയോഗ്യദാസരായ ഞങ്ങളെ ഉപയോഗിക്കുകയും ചെയ്യണമേ. ആമ്മേൻ

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading