ചിന്തിക്കാം.. ധ്യാനിക്കാം..
പ്രാർത്ഥിക്കാം..

ഈശോയിൽ പ്രിയപ്പെട്ടവരേ,

ആത്മീയജീവിതത്തിൽ, വിശ്വാസജീവിതത്തിൽ നമ്മുക്ക് ഉണ്ടായിരിക്കേണ്ട രണ്ടു മനോഭാവങ്ങൾ ഇന്നത്തെ സുവിശേഷത്തിൽയേശു (Mk 13/32-37) നമ്മെ പഠിപ്പിക്കുന്നു.

ഒന്ന്, ഉണർന്നിരിക്കുക. രണ്ട്, ജാഗരൂകരായിരിക്കുക – ഈ രണ്ടു ആത്മീയഗുണങ്ങൾക്കും യേശുവിന്റെ പ്രബോധനത്തിൽ വലിയ സ്ഥാനമുണ്ട്. സ്വർഗോന്മുഖമായി ജീവിക്കുന്ന, യേശുവിനായി കാത്തിരിക്കുന്ന വിശ്വാസസമൂഹത്തിനു വേണ്ടത് ഈ രണ്ടു ഗുണങ്ങളാണ്. യേശു പറയുന്നു : “ശ്രദ്ധാപൂർവം ഉണർന്നിരിക്കുവിൻ.
(Mk 13/33). വിശ്വാസത്തോടെ, ആഗ്രഹത്തോടെ, പ്രതീക്ഷയോടെ സ്വർഗീയ കൃപകൾക്കും അനുഗ്രഹങ്ങൾക്കും വേണ്ടിയുള്ള ഉണർന്നിരിപ്പാണിത്. ദൈവിക ദാനങ്ങളുടെയും കൃപകളുടെയും വില അറിയുന്നവർക്ക് മാത്രമേ അതിനായി കാത്തിരിക്കാനും വിലകൊടുക്കാനും സാധിക്കൂ. നിധിയുടെയും രത്‌നത്തിന്റെയും വലയുടെയും ഉപമകളിലൂടെ യേശു ഇതു പഠിപ്പിച്ചു. (Mt 13/44-52) വചനം പറയുന്നു: ” തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേൽ അവിടുന്ന് തന്റെ സമ്പത്തു വാർഷിക്കുന്നു.”
(റോമ 10/12) സുവിശേഷത്തിൽ യേശു ഓർമപ്പെടുത്തുന്നു : “സമയം എപ്പോഴാണെന്ന് നിങ്ങക്കറിവില്ലല്ലോ” ദൈവത്തിന്റെ അനുഗ്രഹം നമ്മിൽ വർഷിക്കപ്പെടുന്ന നിമിഷങ്ങൾ, ദൈവം നമ്മെ സന്ദർശിക്കുന്ന സമയം നമുക്കറിയില്ല. അത് പിതാവിന്റെ ഹിതമാണ്. ആകയാൽ, നാം ഉണർന്നിരിക്കണം. വീണ്ടും യേശു പറയുന്നു: “ആകയാൽ, ജാഗരൂകരായിരിക്കുവിൻ.” (Mk 13/35) നമ്മിലേക്ക്‌ തന്ത്രപ്പൂർവം കടന്നുവരാൻ വഴി നോക്കുന്ന തിന്മകൾക്കെതിരെ നമ്മൾ ജാഗരൂകരായിരിക്കണം. ദൈവ അനുഗ്രഹങ്ങളെ തടസപ്പെടുത്തുന്ന തിന്മക്കെതിരെ നമ്മൾ ജാഗരൂകരാകണം. “പാപം ചെയ്യാൻ കഴിവുണ്ടായിട്ടും അത് ചെയ്യാത്തവനും തിന്മ പ്രവർത്തിക്കാൻ സാധ്യതയുണ്ടായിട്ടും അത് ചെയ്യാത്തവനും ആരുണ്ട്? അവന്റെ ഐശ്വര്യം സ്ഥിരമായിരിക്കും.” ( പ്രഭാഷകൻ 31/10-11)

യേശുവിനും യേശുവിന്റെ അനുഗ്രഹത്തിനും വേണ്ടി കാത്തിരിക്കുന്നതോടൊപ്പം, തിന്മക്കെതിരെ പടപൊരുതുകയും വേണം. അങ്ങനെ നമ്മുക്ക് കരുത്തുള്ളവരാകാംഎല്ലാ ആയുധങ്ങളും നമ്മുക്ക് ധരിക്കാം.

നല്ല ദിവസം! ദൈവം അനുഗ്രഹിക്കട്ടെ!

റോയ് പുലിയുറുമ്പിൽ mcbs

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading