🙏പ്രാർത്ഥനാവിഷയങ്ങൾ🙏

🌍മൂന്നാർ രാജമല പ്രകൃതി ദുരന്തം, മരിച്ചവർ, മരണാസന്നർ, മുറിവേറ്റ് എല്ലാം നഷ്ടപ്പെട്ടവർ…

🌍കോഴിക്കോട് കരിപ്പൂർ വിമാന അപകടം, മരിച്ചവർ, മുറിവേറ്റവർ ദുരിതം അനുഭവിക്കുന്നവർ…
,
🌍ലെബനോൻ ബെയ്‌റൂട്ട് സ്ഫോടനം, തകർന്ന് പോയ ജീവിതങ്ങൾ, സാഹചര്യം….

🌍കൊറോണ, മറ്റു രോഗ പീഡകളാൽ വലയുന്നവർ,.. അവരെ ശിസ്രൂഷിക്കുന്ന ഡോക്ടേഴ്‌സ്, നേഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, പോലീസ്, അധികാരികൾ…

🌍ജലപ്രളയത്താൽ, പ്രകൃതി ക്ഷോപത്താൽ ഉറ്റവർ, ഉടയവർ, ഭവനം, ജീവിത സാഹചര്യം നഷ്ടമായവർ,

, 🌍ജോലി, ജീവിത വരുമാനം, കൃഷി, വിവിധ തൊഴിൽ, ബിസിനസ്, വരുമാനമാർഗ്ഗങ്ങൾ നഷ്ടപ്പെട്ടവർ…

, 🌍പാറിപ്പറന്നു സന്തോഷിച്ചു ജീവിക്കേണ്ട കുഞ്ഞു മക്കളുടെ കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥ….

🌍ജീവിതത്തിൽ നിരാശപെട്ടു, നിഷ്ക്രീയരായി, പ്രതീക്ഷ അസ്തമിച്ചു പോകുന്ന യുവതീ യുവാക്കൾ..

🌍ദൈവാരാധനയ്ക്കും, ആത്മീയ കാര്യങ്ങൾക്കും പറ്റാത്ത അവസ്ഥ…

🌍വാർദ്ധക്യത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന മാതാ പിതാക്കൾ…

, 🌍പട്ടിണി, ദാരിദ്ര്യം, ഭക്ഷ്യ ക്ഷാമം..വരാൻപോകുന്ന ദുരിതങ്ങൾ… പ്രാർത്ഥിക്കാം

🙏മറ്റുള്ളവർക്ക് വേണ്ടി
പ്രാർഥിക്കാത്തത് പാപം ആണെന്ന് സാമുവേൽ പ്രവാചകനിലൂടെ ദൈവം പറയുന്നു…
ഈ എല്ലാ വിഷയത്തിന് വേണ്ടിയും നമുക്ക് കണ്ണുനീരോടെ പ്രാർത്ഥിക്കാം.. നമുക്കും മരണവും, ദുരിതങ്ങളും ഉണ്ടാകാം, ദൈവത്തിന്റെ കരുണ നമ്മളെ പൊതിയട്ടെ,
“മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്‌.”
സങ്കീര്‍ത്തനങ്ങള്‍ 118 : 8
“എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.”
സങ്കീര്‍ത്തനങ്ങള്‍ 121 : 2
“കര്‍ത്താവേ, അങ്ങു പാപങ്ങളുടെകണക്കുവച്ചാല്‍ ആര്‍ക്കുനിലനില്‍ക്കാനാവും?
സങ്കീര്‍ത്തനങ്ങള്‍ 130 : 3”
, “കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്‍െറ പ്രാര്‍ഥനയ്‌ക്കു ചെവിതരണമേ!
സങ്കീര്‍ത്തനങ്ങള്‍ 141 : 1
കർത്താവേ, ഞങ്ങളോട്, കുടുംബത്തോട്, ലോകത്തോട് കരുണ ആയിരിക്കേണമേ.. ആമേൻ.. പ്രാർത്ഥിക്കുക, ഷെയർ ചെയ്യുക.. 🙏🔥

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading