Statue of Our Lady of Mount Carmel

Statue of Our Lady of Mount Carmel / Basilica of Our Lady of Mount Carmel and St Joseph Varapuzha, Kerala – South India

Statue of Our Lady of Mount Carmel

Advertisements

July 16 – Feast of Our Lady of Mount Carmel / Feast of the Holy Scapular

*The Holy Rosary and the Holy scapular are the special shields that Mary gave to the world as a symbol of her motherly love for mankind. Today, the church celebrates the feast of Holy scapular or the feast of Our Lady of Mount Carmel. At midnight on July 16, 1251, the Blessed Virgin Mary appeared, accompanied by the angels, in response to the constant prayer of St. Simon Stock, the sixth general of the Carmel, to give them a special sign for the protection of the Carmelites who had been subjected to constant humiliation in the early days. By giving the Scapular Our Lady instructed him that all Carmelites should wear it as a sign of her maternal love. The mother replied that those who wore it would not have to endure the eternal fire. As the blessings of the scapular spread throughout the world like wildfire, a small version of it was given to all other than Carmelites.Pope John XXIII, through his official letter (Bulla Sabatina), teaches that those who wear the scapular will soon be released from the purgatory. On July 4, 1908, the Holy See confirmed what the Pope had said and declared it to be true. This feast was instituted in the congregation of Carmelites in 1332, and in 1726 Pope Benedict XIII proclaimed the Feast of Our Lady of Mount Carmel as the official Marian feast of the Church. The historic Varapuzha Basilica in Kerala is known as the main shrine of Mount Carmel.

Happy Feast of Our Lady of Mount Carmel


ജൂലൈ 16 – പരിശുദ്ധ കർമ്മലനാഥയുടെ തിരുനാൾ / ഉത്തരീയത്തിന്റെ തിരുനാൾ

മാനവരാശിയോട് തനിക്കുള്ള മാതൃസഹജമായ സ്നേഹത്തിന്റെ പ്രതീകമായി മറിയം ലോകത്തിന് നൽകിയ വിശിഷ്ട കവചങ്ങളാണ് പരിശുദ്ധ ജപമാലയും ഉത്തരീയവും. ഇന്ന് ഉത്തരീയത്തിന്റെ തിരുനാൾ അഥവാ കർമ്മല മാതാവിന്റെ  തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പ്രാരംഭ കാലഘട്ടത്തിൽ നിരന്തരമായ അവഹേളനങ്ങൾക്ക് പാത്രമായിരുന്ന കർമ്മലീത്ത സഭാംഗങ്ങളുടെ സംരക്ഷണത്തിനായി ഒരു പ്രത്യേക അടയാളം തങ്ങൾക്ക് നല്കണമെന്നുള്ള സഭയുടെ ആറാമത്തെ ജനറാളായ വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ നിരന്തരമായ പ്രാർത്ഥനയ്ക്ക് ഉത്തരമായിട്ടാണ് 1251 ജൂലൈ 16 അർധരാത്രി അതീവസുന്ദരിയായി വാനവഗണങ്ങളുടെ അകമ്പടിയോടെ, പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഉത്തരീയം നൽകിക്കൊണ്ട് തന്റെ മാതൃസഹജമായ സ്നേഹത്തിന്റെ അടയാളമായി എല്ലാ കർമ്മലീത്തക്കാരും അത് ധരിക്കണമെന്നു അദ്ദേഹത്തോടു മാതാവ് നിർദേശിച്ചു. ഇത് ധരിക്കുന്നവർ നിത്യമായ അഗ്നിയിൽ സഹിക്കേണ്ടി വരുകയില്ല എന്ന് അരുൾ ചെയ്തുകൊണ്ടാണ് മാതാവ് ഉത്തരീയം നൽകിയത്. ഉത്തരീയത്തിന്റെ അനുഗ്രഹങ്ങൾ കാട്ടുതീ പോലെ ലോകം മുഴുവൻ വ്യാപിച്ചതിനെ തുടർന്ന് അതിന്റെ ചെറിയ പകർപ്പ് കർമ്മല സഭയ്ക്ക് പുറമെ എല്ലാ വിശ്വാസികൾക്കും ധരിക്കാവുന്ന വിധത്തിൽ നല്കപ്പെടുകയുണ്ടായി. ആ ചെറിയ പകർപ്പാണ് ഇന്ന് നമ്മൾ ധരിക്കുന്ന വെന്തിങ്ങ എന്ന് അറിയപ്പെടുന്നത്. ഉത്തരീയം ധരിക്കുന്നവർ പെട്ടെന്ന് തന്നെ ശുദ്ധീകരണസ്ഥലത്തു നിന്നു മോചിതരാകുമെന്നു പരിശുദ്ധ പിതാവ് ജോൺ ഇരുപതിരണ്ടാമൻ മാർപ്പാപ്പ തന്റെ ഔദ്യോഗിക പ്രബോധനത്തിലൂടെ പഠിപ്പിക്കുന്നുണ്ട് (Bulla Sabatina). 1908 ജൂലൈ നാലിന് സവിശേഷ പുണ്യങ്ങളുടെ വിശുദ്ധ സമിതി പാപ്പാ പറഞിരുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുകയും അത് സത്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 1332 ൽ ഈ തിരുനാൾ കർമ്മല സഭയിൽ സ്ഥാപിതമാവുകയും , 1726 ൽ ബെനഡിക്ട് പതിമൂന്നാം പാപ്പ കർമ്മല മാതാവിന്റെ തിരുനാൾ തിരുസഭയുടെ ഔദ്യോഗിക മരിയൻ തിരുനാളായി പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിൽ ചരിത്രപ്രസിദ്ധമായ വരാപ്പുഴ ബസിലിക്കയാണ് കർമ്മലമാതാവിന്റെ പ്രധാന ദേവാലയമായി അറിയപ്പെടുന്നത്.

പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ആശംസകൾ

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s