ന്യുനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻ കുട്ടിയുടെ നുണകളെ പൊളിച്ചടുക്കുന്ന ഫാ. ജെയിംസ് കൊക്കാവയലിൽ അച്ചന്റെ ലേഖനം ഇന്നത്തെ 11.02.2021 ദീപികയിൽ.
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ പോലും സർക്കാർ നൽകുന്നില്ല എന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻ കുട്ടിയുടെ പ്രസ്താവന ചില മാധ്യമങ്ങളിൽ വായിക്കാനിടയായി. അദ്ദേഹത്തിന്റെ പ്രസ്താവന സത്യവിരുദ്ധമാണ്. സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ഏകപക്ഷീയവും തെറ്റിധാരണ പരത്തുന്നതുമായ പ്രസ്താവനകൾ നടത്തുന്നത് ഉചിതമല്ലെന്ന് ആദ്യമേതന്നെ സൂചിപ്പിച്ചുകൊള്ളട്ടെ. ഏതൊരു മതത്തിന്റെയും മതപഠന പരിശീലന സംവിധാനത്തിൽ സുപ്രധാനമായ രണ്ടു ഘടകങ്ങളാണ് മതാധ്യാപകർ, മതപഠന സ്ഥാപനങ്ങൾ […]