പ്രളയസാധ്യത… മറക്കരുത്

കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ വീടുകളിൽ വെള്ളം കയറുമോ എന്ന ഭയത്തിലാണ് ഒട്ടുമിക്ക ജനങ്ങളും. പ്രളയസാധ്യത മുന്നിൽ കണ്ടുകൊണ്ട് തന്നെ ഇനിവരുന്ന കുറച്ച് ദിവസങ്ങളെ ഭീതിയോടെ മാത്രമേ നമുക്ക് നോക്കിക്കാണാൻ സാധിക്കുകയുള്ളൂ. അതിനാൽ ഇനി പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവുക.

  1. വീടുകളിലേക്ക് വെള്ളം കയറുന്ന പക്ഷം ബന്ധപ്പെട്ട അധികൃതർ നിർദ്ദേശിക്കുന്ന ക്യാമ്പുകളിലേക്ക് താമസം മാറുക.
  2. കൊറോണ വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിവതും ബന്ധുവീടുകളിലേക്ക് മാറാൻ ശ്രമിക്കുക.

  3. വിലപിടിപ്പുള്ള വസ്തുക്കൾ, ഇലക്ട്രിക് ഉപകരണങ്ങൾ, രേഖകൾ എന്നിവ വെള്ളം കയറി നശിക്കാതിരിക്കാൻ പറ്റാവുന്നവ കയ്യിൽ കരുതുകയും അല്ലാത്തവ വീടിനുള്ളിൽ വെള്ളം കയറാൻ സാധ്യതയില്ലാത്ത ഉയരമുള്ള സ്ഥലത്തും സുരക്ഷിതമായി വെക്കുക.

  4. സാധാരണ സമയങ്ങളിൽ വീടിനുള്ളിൽ നിന്നും മലിനജലം പുറത്തേക്ക് പോകുവാൻ ആയി നിർമിച്ചിരിക്കുന്ന ഔട്ട്ലെറ്റുകൾ (ഉദാഹരണത്തിന് ക്ലോസറ്റ്, വാഷ് ബേസിൻ മുതലായവ) വഴി പ്രളയ വെള്ളം വീട്ടിനുള്ളിലേക്ക് കയറാതിരിക്കാൻ ഈ ഔട്ട്ലെറ്റുകൾ അടയ്ക്കാൻ മറക്കരുത്.

  5. ഭിന്നശേഷിക്കാർ ആണെങ്കിൽ അവർക്കാവശ്യമായ സഹായ ഉപകരണങ്ങൾ കയ്യിൽ കരുതുക.

  6. വെള്ളം കയറാത്ത സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ മാറ്റുക.

  7. നിങ്ങൾ രക്ഷപ്പെടുന്നതിനിടയിൽ വളർത്തുമൃഗങ്ങളെയും മറക്കാതിരിക്കുക.

വ്യക്തിഗത യൂട്ടിലിറ്റി കിറ്റ്

  1. റസ്ക്, ബിസ്കറ്റ്, ഡ്രൈ ഫ്രൂട്ട്സ് എന്നീ ലഘുഭക്ഷണങ്ങൾ കയ്യിൽ കരുതുക.
  • പ്ലേറ്റ്‌, ഗ്ലാസ്, സ്പൂൺ, ശുദ്ധജലം എന്നിവ കരുതുക.

  • പായ, പുതപ്പ്, തലയിണ

  • മൊബൈൽ ഫോൺ, മൊബൈൽ ചാർജർ, പവർ ബാങ്ക്

  • ആവശ്യമായ വസ്ത്രങ്ങൾ, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡ്

  • ആവശ്യമായ മരുന്നുകൾ

  • മാസ്‌ക്, സാനിറ്റൈസർ, സോപ്പ്

  • കുടുംബത്തിന് ആവശ്യമായ സുരക്ഷ കിറ്റ്

    1. മെഴുകുതിരി, തീപ്പെട്ടി, എമർജൻസി ലാമ്പ്, ലൈറ്റർ, ടോർച്ച്, ബാറ്ററി

    2. ബാറ്ററി റേഡിയോ

    3. ലൈസൻസ്, ആധാരം, ആധാർ കാർഡ്, റേഷൻ കാർഡ്, സർട്ടിഫിക്കറ്റുകൾ, എടി എംകാർഡ് എന്നിവയും ആവശ്യമായ പണവും കയ്യിൽ കരുതുക.

    4. ഒ ആർ എസ് പായ്ക്കറ്റുകൾ

    5. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നീ രോഗങ്ങൾ ഉള്ളവർ ആവശ്യമായ മരുന്നുകൾ എടുക്കാൻ മറക്കരുത്.

    Leave a comment