ഉറങ്ങും മുൻപ്‌…
🙏🙏🙏

രക്ഷകനായ ദൈവമേ… തളർന്നവന് ബലം നൽകുകയും ദുർബലന് ശക്തി പകരുകയും ചെയ്യുന്ന അങ്ങയുടെ കരുണയിൽ ആശ്രയിച്ചു കൊണ്ട് ഞാൻ അങ്ങയെ തേടുന്നു. പകർച്ചാവ്യാധി രോഗത്തിന്റെ അതിതീവ്ര വ്യാപനത്തിലൂടെ ലോകം മുഴുവൻ ഭീതിയുടെ നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ്. ഈ രോഗാവസ്ഥയുടെ ഇടയിലും സ്വന്തം ആരോഗ്യം പോലും നോക്കാതെ ജോലി ചെയ്യേണ്ടി വരുന്നവരുടെ സുരക്ഷയെ ഓർത്തുള്ള ആശങ്കകളും, അവസാനമായി ഒരു നോക്കു കാണാൻ പോലും കഴിയാതെ നിസ്സഹായതയോടെ മാറി നിൽക്കേണ്ടി വരുന്ന പ്രിയപ്പെട്ടവരുടെ വിയോഗനിമിഷങ്ങളും ഞങ്ങളെ വല്ലാതെ തളർത്തുന്നു. നാഥാ… അവസരമുണ്ടായിരുന്നപ്പോൾ അലസത മൂലം അവഗണിച്ചു കളഞ്ഞ പരിശുദ്ധ കുർബാനയുടെ ശക്തമായ സാനിധ്യത്തിന്റെ മഹത്വം ഞങ്ങൾ ഇന്നു തിരിച്ചറിയുന്നു. ഈശോയേ… ഇതാ ഞാൻ അവിടുത്തെ കരുണയിലും സ്നേഹത്തിലും ആശ്രയിക്കുന്നു. അങ്ങേയ്ക്ക് അസാധ്യമായി യാതൊന്നുമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. ദുരിതമനുഭവിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കുകയും. അതിവേഗത്തിൽ തന്നെ അങ്ങയുടെ ശാശ്വതമായ സൗഖ്യവും സമാധാനവും അനുഭവിക്കാൻ കൃപ നൽകുകയും ചെയ്യണമേ. വിശുദ്ധിയുടെ വിളനിലമായ മറിയമേ, ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിന് അനുരൂപമാക്കേണമേ. ആമ്മേൻ

Advertisements
Fediverse reactions
February 2022
S M T W T F S
 12345
6789101112
13141516171819
20212223242526
2728  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading