Mary is YOUR Mother! THE PERFECT MOTHER!

https://youtu.be/kcWQTkeZ_oQ Mary is YOUR Mother! THE PERFECT MOTHER! 3,127 views May 11, 2022 Catholic's love Mary because Jesus gave us his mother! Loving Mary will only bring us closer to her son Jesus:) 5 ways to Mother Mary ~ devotions https://www.youtube.com/watch?v=O2i12… Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/Catholic DISCOUNT … Continue reading Mary is YOUR Mother! THE PERFECT MOTHER!

Advertisement

Canonization of Devasahayam Pillai Live

https://youtu.be/BQH4fWbsBdM ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് തത്സമയം കാണാം ആഗോള സഭയിലെ മെത്രാന്മാരുടെ, വൈദികരുടെ, വിശ്വാസികളുടെ കൂട്ടായ്മയില്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ- ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം പത്തു പുണ്യാത്മക്കളെ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ് പ്രവാചകശബ്ദത്തിൽ തത്സമയം. തീയതി: മെയ് 15, ഞായറാഴ്ച സമയം: ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:25 PM മുതല്‍ തത്സമയ സംപ്രേക്ഷണം … Continue reading Canonization of Devasahayam Pillai Live

5th Sunday of Easter 

🔥 🔥 🔥 🔥 🔥 🔥 🔥 15 May 2022 5th Sunday of Easter  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 98:1-2 കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍.എന്തെന്നാല്‍, കര്‍ത്താവ് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;അവിടന്ന് തന്റെ നീതി ജനതകളുടെ മുമ്പില്‍ വെളിപ്പെടുത്തി,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളിലെന്നും പെസഹാരഹസ്യം നിറവേറ്റണമേ.അങ്ങനെ, പരിശുദ്ധ ജ്ഞാനസ്‌നാനത്താല്‍ നവീകൃതരാകാന്‍അങ്ങ് ഇടയാക്കിയ ഇവര്‍,അങ്ങേ സംരക്ഷണത്തിന്റെ സഹായത്തിന്‍കീഴില്‍സമൃദ്ധമായി ഫലം പുറപ്പെടുവിക്കാനുംനിത്യജീവിതത്തിന്റെ ആനന്ദത്തിലേക്ക്എത്തിച്ചേരാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും … Continue reading 5th Sunday of Easter 

Vanambadi Padumpolennullam… Lyrics

വാനമ്പാടി പാടുമ്പോലെന്നുള്ളം... വാനമ്പാടി പാടുമ്പോലെന്നുള്ളംവാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേവേനല്‍ വിങ്ങും തീരം തേടും മേഘംപോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ (2) കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളംനിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം (2)എന്‍ ജീവിതം പുണ്യം നേടുവാന്‍നല്‍കൂ നല്‍‌വരം നീയേ ആശ്രയം. (വാനമ്പാടി…) കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമംകണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം (2)എന്‍ രക്ഷകാ എന്നില്‍ നിറയണേഓരോ നിനവിലും ഓരോ നിമിഷവും. (വാനമ്പാടി…)

Vazhiyarukil Pathikanay Kathunilkkum Nathan… Lyrics

വഴിയരികില്‍ പഥികനായ്... വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ (2)അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെസ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍. (2‌) (വഴിയരികില്‍…) പാപങ്ങള്‍ ചെയ്തു ചെയ്തു ഭാരമേറുമ്പോള്‍രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍ (2)ഓര്‍ക്കുക നീ… ഓര്‍ക്കുക നീരക്ഷകനാം യേശു നിന്‍റെ കൂടെയുണ്ടെന്ന്സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന്. (വഴിയരികില്‍..) അന്ധന്മാരന്നവന്‍റെ കാരുണ്യം തേടിബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി (2)ഓര്‍ക്കുക നീ… ഓര്‍ക്കുക നീപാപികളെ തേടി വന്ന നാഥനുണ്ടെന്ന്ക്രൂശിതനായി മരിച്ചുയര്‍ത്ത യേശുവുണ്ടെന്ന്. (വഴിയരികില്‍..)

Va Va Yeshunatha… Lyrics

വാ വാ യേശുനാഥാ... വാ വാ യേശുനാഥാ..വാ വാ സ്നേഹനാഥാഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീവാ വാ യേശുനാഥാ. നീ എന്‍ പ്രാണനാഥന്‍നീ എന്‍ സ്നേഹരാജന്‍നിന്നിലെല്ലാമെന്‍ ജീവനും സ്നേഹവുമേ.വാ വാ യേശുനാഥാ (2) പാരിലില്ലിതുപോല്‍വാനിലില്ലിതുപോല്‍നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചീടാ.വാ വാ യേശുനാഥാ (2) പൂക്കള്‍ക്കില്ല പ്രഭ,തേന്‍ മധുരമല്ലനീ വരുമ്പോഴെന്‍ ആനന്ദം വര്‍ണ്യമല്ലാ.വാ വാ യേശുനാഥാ (2) വേണ്ട പോകരുതേ,നാഥാ നില്‍ക്കേണമേതീര്‍ത്തുകൊള്ളാം ഞാന്‍ നല്ലൊരു പൂമണ്ഡപം.വാ വാ യേശുനാഥാ (2) ആധി ചേരുകിലും,വ്യാധി നോവുകിലുംനീയരികില്‍ എന്നാലെനിക്കാശ്വാസമേ.വാ വാ യേശുനാഥാ (2) … Continue reading Va Va Yeshunatha… Lyrics

Rajakkanmarude Rajave… Lyrics

രാജാക്കന്മാരുടെ രാജാവേ... രാജാക്കന്മാരുടെ രാജാവേനിന്‍റെ രാജ്യം വരേണമെ.നേതാക്കന്മാരുടെ നേതാവേനിന്‍റെ നന്മ നിറയണമെ. (രാജാക്കന്മാരുടെ…) കാലിത്തൊഴുത്തിലും കാനായിലുംകടലലയിലും കാല്‍വരിയിലുംകാലം കാതോർത്തിരിക്കും അവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍.കാലൊച്ച കേട്ടു ഞങ്ങള്‍. (രാജാക്കന്മാരുടെ…) തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍തോണി തുഴഞ്ഞു തളരുമ്പോള്‍മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍മുട്ടുന്നു ഞങ്ങൾ‍, തുറക്കില്ലേ!വാതില്‍ മുട്ടുന്നു ഞങ്ങൾ‍ തുറക്കുകില്ലേ. (രാജാക്കന്മാരുടെ…) Christ the King

Oru Vaku Chollan… Lyrics

ഒരു വാക്കു ചൊല്ലാന്‍... ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍യേശുവേ നീ വരുമോഎന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍എന്നരികില്‍ നീ വരുമോ. എത്ര നാളായ് ഞാന്‍ കൊതിപ്പൂനിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍വൈകാതെ വന്നീടണേ ആത്മനായകാ. നെഞ്ചകം നിറയെ വിതുമ്പുംനൊമ്പരമെല്ലാമകറ്റാന്‍ (2)തിരുവോസ്തി രൂപാ തിരുമാറിലെന്നെചേര്‍ക്കുവാന്‍ മനസ്സാകണേ (2) (എത്ര നാളായ്…) ആരോരുമില്ലാത്ത നേരംആധിയിലാടുന്ന നേരം (2)തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്സ്നേഹമേ മനസ്സാകണേ. (2) (എത്ര നാളായ്…)

Njan Ninne Kaividumo… Lyrics

ഞാന്‍ നിന്നെ കൈവിടുമോ? ഞാന്‍ നിന്നെ കൈവിടുമോ?ഒരുനാളും മറക്കുമോ? (2)ആരു മറന്നാലും മറക്കാത്തവന്‍അന്ത്യത്തോളം കൂടെയുള്ളവന്‍ (2) (ഞാന്‍ നിന്നെ…) കാക്കയാലാഹാരം നല്‍കിയവന്‍കാട പക്ഷികളാല്‍ പോറ്റിയവന്‍ (2)കാണുന്നവന്‍ എല്ലാം അറിയുന്നവന്‍കണ്മണി പോലെന്നെ കാക്കുന്നവന്‍ (2) (ഞാന്‍ നിന്നെ…) മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍മാറയെ മധുരമായ്‌ തീര്‍ത്തവന്‍ (2)മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ (2) (ഞാന്‍ നിന്നെ…)

Kunjumanssin Nombarangal… Lyrics

കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍... കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ഒപ്പിയെടുക്കാന്‍ വന്നവനാംഈശോയേ ഈശോയേആശ്വാസം നീയല്ലോ കുഞ്ഞു മനസ്സിന്‍… കുഞ്ഞായ്‌ വന്നു പിറന്നവന്‍കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ (2)സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടംനല്ല കുഞ്ഞുങ്ങള്‍ക്കായ്‌ തീര്‍ത്തവനേ (2)നീ വരൂ നീ വരൂ പൂന്തെന്നലായ്‌ (2) കുഞ്ഞു മനസ്സിന്‍… തെറ്റു ചെയ്താലും സ്നേഹിക്കുംനന്മകള്‍ ചൂണ്ടിക്കാണിക്കും (2)സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ (2)നീ വരൂ നീ വരൂ പോന്തെന്നലായ്‌ (2) കുഞ്ഞു മനസ്സിന്‍…

Kalithozhuthil Pirannavane… Lyrics

കാലിത്തൊഴുത്തില്‍ പിറന്നവനേ... കാലിത്തൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ (2)കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍കഴുകി കളഞ്ഞവനേ (2)അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നുഹല്ലേലൂയാ… ഹല്ലേലൂയാകാലിതൊഴുത്തില്‍ പിറന്നവനേകരുണ നിറഞ്ഞവനേ. കനിവിന്‍ കടലേ അറിവിന്‍ പൊരുളേചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍ (2)നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍ഹല്ലേലൂയാ… ഹല്ലേലൂയാ… (2) (കാലിത്തൊഴുത്തില്‍…) ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ്ഉണരൂ ഉണരൂ മണിവിളക്കേ.. (2)കര്‍ത്താവേ കനിയു നീ യേശു നാഥാഹല്ലേലൂയാ… ഹല്ലേലൂയാ… (2) (കാലിത്തൊഴുത്തില്‍…)

Kanayile Kalyana Nalil… Lyrics

കാനായിലെ കല്യാണ നാളില്‍... കാനായിലെ കല്യാണ നാളില്‍കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ്‌ (2)വിസ്മയത്തില്‍ മുഴുകി ലോകരന്ന്‍വിസ്മൃതിയില്‍ തുടരും ലോകമിന്ന്മഹിമ കാട്ടി യേശുനാഥന്‍ (2) കാനായിലെ കല്യാണ… കാലികള്‍ മേയും പുല്‍തൊഴുത്തില്‍മര്‍ത്യനായ് ജന്മമേകിയീശന്‍ (2)മെഴുതിരി നാളം പോലെയെന്നുംവെളിച്ചമേകി ജഗത്തിനെന്നും (2)ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2)യേശു എന്‍ ജീവനെ കാനായിലെ കല്യാണ… ഊമയെ സൌഖ്യമാക്കിയിടയന്‍അന്ധന് കാഴ്ച്ചയേകി നാഥന്‍ (2)പാരിതില്‍ സ്നേഹ സൂനം വിതറികാല്‍വരിയില്‍ നാഥന്‍ പാദമിടറി (2)ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2)യേശു എന്‍ ജീവനെ കാനായിലെ കല്യാണ…