
ക്രിസ്തു തന്റെ ശിഷ്യരോടായി പറയുന്ന ഇന്നത്തെ സുവിശേഷഭാഗം വായിച്ചപ്പോൾ പ്രവേശനകവാടത്തിൽ കണ്ട മുന്നറിയിപ്പ് ഞാൻ ഓർത്തുപോയി.

കരണമെന്തെന്നല്ലേ? ഒരാൾ നിങ്ങളോട് ഒരു കഥ പറയുമ്പോൾ, അല്ലെങ്കിൽ ഒരു സ്വപ്നം വിവരിക്കുമ്പോൾ നിങ്ങളുടെ മനസ്സ് അത് കേൾക്കുവാൻ കൂടുതൽ താത്പര്യം കാണിക്കും. അതൊരു കഥ അല്ലെങ്കിൽ ഒരു സ്വപനം മാത്രമാണ്. അത് നിങ്ങളെ ഒരു വിധത്തിലും ഉപദ്രവിക്കുവാൻ പോകുന്നില്ല. വെറുതെ കേട്ടിരുന്നാൽ മതി. എന്നാൽ, ഒരു ക്രിസ്തുവിന്റെ, ഒരു ഗുരുവിന്റെ പ്രഭാഷണം കേൾക്കുക എന്നത് അപകടകരമാണ്.
അത്, ഒരു കഥ കേൾക്കുമ്പോൾ എന്നപോലെ ഒരു നേരമ്പോക്കല്ല. അതൊരു വിപ്ലവമാണ്. നിങ്ങൾ ഈശോയെ കേൾക്കുകയാണെങ്കിൽ, നിങ്ങളിലേക്ക് പ്രവേശിക്കുവാൻ ഈശോയെ അനുവദിക്കുകയാണെങ്കിൽ, ക്രിസ്തുവിനായി നിങ്ങളുടെ വാതിലുകൾ തുറക്കുകയാണെങ്കിൽ ക്രിസ്തുവിന്റെ വാക്കുകൾ അഗ്നിയാണ്. നിങ്ങളിലുള്ള പാഴ്‌വസ്തുക്കളെ, നിങ്ങളിലുള്ള തിന്മകളെ, നിങ്ങളിലുള്ള കഴിഞ്ഞകാലജീവിതത്തിന്റെ അവശിഷ്ടങ്ങളെ അത് ദഹിപ്പിച്ചു കളയും. നിങ്ങളെ അത് ശുദ്ധീകരിച്ചെടുക്കും.
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന്, നൊന്തുസ്നേഹിക്കുവാൻ പഠിക്കണമെന്നും, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചയിലൂടെ നമ്മെ പഠിപ്പിച്ചശേഷം, ക്രൈസ്തവജീവിതത്തെ ക്രിസ്തുചൈതന്യത്തിന്റെ നിറവാക്കി മാറ്റുന്നത് സഹനമാണെന്ന ചിന്തയിലേക്കാണ് നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച നമ്മെ കൊണ്ടുപോകുന്നത്.
ക്രിസ്തുവിനു പതിനെട്ടു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച കാറൽ മാർക്സിന്റെ “മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗ സമരങ്ങളുടെ ചരിത്ര”മാണെന്ന വിലയിരുത്തലിനെ വിപ്ലവകരമെന്ന് ലോകം വിശേഷിച്ചപ്പോൾ, അതിന്റെ അലയൊലിയിൽ മുങ്ങിപ്പോയത് ക്രിസ്തുവിന്റെ എന്നും എപ്പോഴും വിപ്ലവകരമായി നിലനിൽക്കുന്ന ചരിത്ര വിലയിരുത്തലായിരുന്നു. എന്താണാ വിലയിരുത്തൽ? മനുഷ്യരുടെ…
View original post 750 more words