The Book of Exodus, Chapter 40 | പുറപ്പാട്, അദ്ധ്യായം 40 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 40 കൂടാരപ്രതിഷ്ഠ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഒന്നാം മാസത്തിന്റെ ഒന്നാം ദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം.3 സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ടു മറയ്ക്കണം.4 മേശ കൊണ്ടുവന്ന് അതിന്റെ ഉപകരണങ്ങളെല്ലാം അതിന്‍മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന് അതിന്‍മേല്‍ വിളക്കുകള്‍ ഉറപ്പിക്കുക.5 ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സാക്ഷ്യപേടകത്തിന്റെ മുന്‍പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിന്‌യവനിക ഇടുകയും വേണം.6 സമാഗമകൂടാരത്തിന്റെ വാതിലിനു മുന്‍പില്‍ നീ ദഹനബലിപീഠം സ്ഥാപിക്കണം.7 സമാഗമ കൂടാരത്തിന്റെയും ബലിപീഠത്തിന്റെയും മധ്യേ ക്ഷാളനപാത്രംവച്ച് അതില്‍ വെള്ളമൊഴിക്കുക.8 ചുറ്റും അങ്കണമൊരുക്കി … Continue reading The Book of Exodus, Chapter 40 | പുറപ്പാട്, അദ്ധ്യായം 40 | Malayalam Bible | POC Translation

The Book of Exodus, Chapter 39 | പുറപ്പാട്, അദ്ധ്യായം 39 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 39 പുരോഹിതവസ്ത്രങ്ങള്‍ 1 മോശയ്ക്കു കര്‍ത്താവു നല്‍കിയ കല്‍പനയനുസരിച്ച് അവര്‍ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച് നേര്‍മയുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ചു; അഹറോനുവേണ്ടിയുള്ള വിശുദ്ധ വസ്ത്രങ്ങളുമുണ്ടാക്കി.2 സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയും ഉപയോഗിച്ച് അവര്‍ എഫോദ് ഉണ്ടാക്കി.3 അവര്‍ സ്വര്‍ണംതല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത് നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളിലും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണികളിലും വിദഗ്ധമായി ഇണക്കിച്ചേര്‍ത്തു.4 … Continue reading The Book of Exodus, Chapter 39 | പുറപ്പാട്, അദ്ധ്യായം 39 | Malayalam Bible | POC Translation

The Book of Exodus, Chapter 38 | പുറപ്പാട്, അദ്ധ്യായം 38 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 38 ദഹനബലിപീഠം 1 ബസാലേല്‍ കരുവേലത്തടികൊണ്ട് ദഹനബലിപീഠം നിര്‍മിച്ചു. അത് അഞ്ചു മുഴം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; അതിന്റെ ഉയരം മൂന്നു മുഴവും.2 അതിന്റെ നാലു മൂലകളിലും അതിനോട് ഒന്നായിച്ചേര്‍ത്തു നാലു കൊമ്പുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിഞ്ഞു.3 ബലിപീഠത്തിന്റെ ഉപകരണങ്ങളെല്ലാം - പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്‌നികലശങ്ങള്‍ എന്നിവ - ഓടുകൊണ്ടു നിര്‍മിച്ചു.4 അവന്‍ ബലിപീഠത്തിന്റെ മുകളിലെ അരികുപാളിക്കു കീഴില്‍ ബലിപീഠത്തിന്റെ മധ്യഭാഗംവരെ ഇറങ്ങിനില്‍ക്കുന്ന ഒരു ചട്ടക്കൂട് ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ … Continue reading The Book of Exodus, Chapter 38 | പുറപ്പാട്, അദ്ധ്യായം 38 | Malayalam Bible | POC Translation

The Book of Exodus, Chapter 37 | പുറപ്പാട്, അദ്ധ്യായം 37 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 37 സാക്ഷ്യപേടകം 1 ബസാലേല്‍ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി. അതിന്റെ നീളം രണ്ടര മുഴം ആയിരുന്നു; വീതിയും ഉയരവും ഒന്നര മുഴം വീതവും.2 തനി സ്വര്‍ണം കൊണ്ട് അതിന്റെ അകവും പുറവും പൊതിഞ്ഞു. അതിനുചുറ്റും സ്വര്‍ണം കൊണ്ടുള്ള ഒരു അരികുപാളി പിടിപ്പിച്ചു.3 നാലു സ്വര്‍ണവളയങ്ങളുണ്ടാക്കി, നാലു മൂലകളില്‍ ഘടിപ്പിച്ചു; ഒരുവശത്തു രണ്ടും മറുവശത്തു രണ്ടും.4 അവന്‍ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.5 പേടകം വഹിക്കുന്നതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി.6 തനി സ്വര്‍ണംകൊണ്ട് … Continue reading The Book of Exodus, Chapter 37 | പുറപ്പാട്, അദ്ധ്യായം 37 | Malayalam Bible | POC Translation

The Book of Exodus, Chapter 36 | പുറപ്പാട്, അദ്ധ്യായം 36 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 36 വിശുദ്ധ കൂടാരത്തിന്റെ നിര്‍മാണം 1 വിശുദ്ധ സ്ഥലത്തിന്റെ നിര്‍മാണത്തിനായി ഏതു ജോലിയും ചെയ്യാന്‍പോന്ന അറിവും സാമര്‍ഥ്യവുംനല്‍കി കര്‍ത്താവ് അനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കല്‍പിച്ചതനുസരിച്ചു ജോലിചെയ്യണം.2 ബസാലേലിനെയും, ഒഹോലിയാബിനെയും, കര്‍ത്താവ് അറിവും സാമര്‍ഥ്യവും നല്‍കി അനുഗ്രഹിച്ചവരും ജോലിചെയ്യാന്‍ ഉള്‍പ്രേരണ ലഭിച്ചവരുമായ എല്ലാവരെയും മോശ വിളിച്ചുകൂട്ടി.3 വിശുദ്ധ കൂടാരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേല്‍ജനംകൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കല്‍ നിന്ന് അവര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ സ്വമേധയാ കാഴ്ചകള്‍ കൊണ്ടുവന്നിരുന്നു.4 അതിനാല്‍, … Continue reading The Book of Exodus, Chapter 36 | പുറപ്പാട്, അദ്ധ്യായം 36 | Malayalam Bible | POC Translation

The Book of Exodus, Chapter 35 | പുറപ്പാട്, അദ്ധ്യായം 35 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 35 സാബത്തു വിശ്രമം 1 മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: നിങ്ങള്‍ അനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്‍പിച്ചിട്ടുള്ളത് ഇവയാണ്:2 ആറു ദിവസം ജോലിചെയ്യുക. ഏഴാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ ദിനമായിരിക്കണം - കര്‍ത്താവിനു സമര്‍പ്പിതവും വിശ്രമത്തിനുള്ളതുമായ സാബത്തുദിനം. അന്നു ജോലി ചെയ്യുന്ന ഏവനും വധിക്കപ്പെടണം.3 നിങ്ങളുടെ വസതികളില്‍ അന്നു തീ കത്തിക്കരുത്. കൂടാരനിര്‍മാണത്തിനു കാഴ്ചകള്‍ 4 ഇസ്രായേല്‍ സമൂഹത്തോടു മോശ പറഞ്ഞു: ഇതാണ് കര്‍ത്താവു കല്‍പിച്ചിരിക്കുന്നത്.5 നിങ്ങള്‍ കര്‍ത്താവിനു കാണിക്കകൊണ്ടുവരുവിന്‍. ഉദാരമനസ്‌കര്‍ കര്‍ത്താവിനു … Continue reading The Book of Exodus, Chapter 35 | പുറപ്പാട്, അദ്ധ്യായം 35 | Malayalam Bible | POC Translation

The Book of Exodus, Chapter 34 | പുറപ്പാട്, അദ്ധ്യായം 34 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 34 വീണ്ടും ഉടമ്പടിപ്പത്രിക 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്‍പലക ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞപലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതാം.2 പ്രഭാതത്തില്‍ത്തന്നെതയ്യാറായി, സീനായ്മലമുകളില്‍ എന്റെ മുന്‍പില്‍ നീ സന്നിഹിതനാകണം.3 ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരും ഉണ്ടായിരിക്കുകയുമരുത്. മലയുടെ അടുത്തെങ്ങും ആടുകളോ മാടുകളോ മേയരുത്.4 ആദ്യത്തേതുപോലുളള രണ്ടു കല്‍പലക മോശ ചെത്തിയെടുത്തു. കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അവന്‍ അതിരാവിലെ എഴുന്നേറ്റു കല്‍പലക കള്‍ കൈയിലെടുത്ത് സീനായ്മലയിലേക്കു കയറിപ്പോയി.5 കര്‍ത്താവു മേഘത്തില്‍ … Continue reading The Book of Exodus, Chapter 34 | പുറപ്പാട്, അദ്ധ്യായം 34 | Malayalam Bible | POC Translation

The Book of Exodus, Chapter 33 | പുറപ്പാട്, അദ്ധ്യായം 33 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 33 സീനായ് വിടാന്‍ കല്‍പന 1 കര്‍ത്താവു മോശയോടു കല്‍പിച്ചു: നീയും ഈജിപ്തില്‍ നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്‍കുമെന്നു ഞാന്‍ ശപഥം ചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക.2 ഞാന്‍ നിങ്ങള്‍ക്കു മുന്‍പേ ഒരു ദൂതനെ അയയ്ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും.3 തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല; വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യം നിമിത്തം … Continue reading The Book of Exodus, Chapter 33 | പുറപ്പാട്, അദ്ധ്യായം 33 | Malayalam Bible | POC Translation

The Book of Exodus, Chapter 32 | പുറപ്പാട്, അദ്ധ്യായം 32 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 32 സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടി 1 മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.2 അഹറോന്‍ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്‍മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങള്‍ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിന്‍.3 ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ വളയങ്ങളൂരി അഹറോന്റെ മുന്‍പില്‍ കൊണ്ടുചെന്നു.4 അവന്‍ അവ വാങ്ങി മൂശയിലുരുക്കി … Continue reading The Book of Exodus, Chapter 32 | പുറപ്പാട്, അദ്ധ്യായം 32 | Malayalam Bible | POC Translation

The Book of Exodus, Chapter 31 | പുറപ്പാട്, അദ്ധ്യായം 31 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 31 ശില്‍പികള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: യൂദാഗോത്രത്തില്‍പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.3 ഞാന്‍ അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്‍പവേലകളിലുമുള്ള വൈദഗ്ധ്യവും അവനു ഞാന്‍ നല്‍കിയിരിക്കുന്നു.4 കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക.5 പതിക്കാനുള്ള രത്‌നങ്ങള്‍ ചെത്തി മിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്‍പവേലകള്‍ക്കും വേണ്ടിയാണിത്.6 അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പെട്ട അഹിസാമാക്കിന്റെ പുത്രന്‍ … Continue reading The Book of Exodus, Chapter 31 | പുറപ്പാട്, അദ്ധ്യായം 31 | Malayalam Bible | POC Translation

The Book of Exodus, Chapter 30 | പുറപ്പാട്, അദ്ധ്യായം 30 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 30 ധൂപപീഠം 1 ധൂപാര്‍പ്പണത്തിനായി കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം.2 നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടു മുഴം; കൊമ്പുകള്‍ അതിനോട് ഒന്നായി ചേര്‍ന്നിരിക്കണം.3 മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിയണം; മുകള്‍വശത്തു ചുറ്റിലും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം.4 അതിനു കീഴേ രണ്ടു മൂലകളിലും ഓരോ സ്വര്‍ണ വളയം പിടിപ്പിക്കണം. മറുവശത്തും ഇപ്രകാരം ചെയ്യണം; അവ പീഠത്തെ വഹിക്കാനുള്ള തണ്ടുകളിടുന്നതിനാണ്.5 തണ്ടുകള്‍ കരുവേലമരംകൊണ്ടുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിയണം.6 ഞാന്‍ നിന്നെ … Continue reading The Book of Exodus, Chapter 30 | പുറപ്പാട്, അദ്ധ്യായം 30 | Malayalam Bible | POC Translation

The Book of Exodus, Chapter 29 | പുറപ്പാട്, അദ്ധ്യായം 29 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 29 അഭിഷേകക്രമം 1 എനിക്കു പുരോഹിത ശുശ്രൂഷചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക.2 പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്ത് മയംവരുത്തിയ പുളിപ്പില്ലാത്ത അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പുമാവുകൊണ്ട് ഉണ്ടാക്കണം.3 അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക.4 നീ അഹറോനെയും അവന്റെ പുത്രന്‍മാരെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക.5 അങ്കി, എഫോദിന്റെ നിലയങ്കി, എഫോദ്, ഉരസ്ത്രാണം, … Continue reading The Book of Exodus, Chapter 29 | പുറപ്പാട്, അദ്ധ്യായം 29 | Malayalam Bible | POC Translation

The Book of Exodus, Chapter 28 | പുറപ്പാട്, അദ്ധ്യായം 28 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 28 പുരോഹിതവസ്ത്രങ്ങള്‍ 1 പുരോഹിതന്‍മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്‍മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേല്‍ക്കാരുടെയിടയില്‍നിന്നു നിന്റെ യടുക്കലേക്കു വിളിക്കുക.2 നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മിക്കുക.3 അഹറോനെ എന്റെ പുരോഹിതനായി അവരോധിക്കാന്‍വേണ്ടി അവനു സ്ഥാന വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഞാന്‍ നൈപുണ്യം നല്‍കിയിട്ടുള്ള എല്ലാ വിദഗ്ധന്‍മാരോടും നീ ആവശ്യപ്പെടുക.4 അവര്‍ നിര്‍മിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, … Continue reading The Book of Exodus, Chapter 28 | പുറപ്പാട്, അദ്ധ്യായം 28 | Malayalam Bible | POC Translation

The Book of Exodus, Chapter 27 | പുറപ്പാട്, അദ്ധ്യായം 27 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 27 ബലിപീഠം 1 കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും അഞ്ചുമുഴം, ഉയരം മൂന്നുമുഴം.2 ബലിപീഠത്തിന്റെ നാലു മൂല കളിലും അതോട് ഒന്നായിച്ചേര്‍ന്നുനില്‍ക്കുന്ന നാലു കൊമ്പുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിയണം.3 ചാരപ്പാത്രങ്ങള്‍, കോരിക കള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്‌നികലശങ്ങള്‍ എന്നിങ്ങനെ ബലിപീഠത്തിങ്കല്‍ ആവശ്യമുള്ള ഉപകരണങ്ങളെല്ലാം ഓടുകൊണ്ടു നിര്‍മിക്കണം.4 ബലിപീഠത്തിനുവേണ്ടി ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ ഒരു ചട്ടക്കൂടുണ്ടാക്കണം. അതിന്റെ നാലു മൂലയിലും ഓരോ ഓട്ടുവളയം ഘടിപ്പിക്കണം.5 ചട്ടക്കൂടു ബലിപീഠത്തിന്റെ … Continue reading The Book of Exodus, Chapter 27 | പുറപ്പാട്, അദ്ധ്യായം 27 | Malayalam Bible | POC Translation

The Book of Exodus, Chapter 26 | പുറപ്പാട്, അദ്ധ്യായം 26 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 26 സാക്ഷ്യകൂടാരം 1 പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്‌തെ ടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍: കെരൂബുകളെക്കൊണ്ടു വിദഗ്ധമായി അലങ്കരിച്ചതുമായിരിക്കണം.2 ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരിക്കണം: എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കണം.3 അഞ്ചു വിരികള്‍ ഒന്നോടൊന്നു ചേര്‍ത്തുതുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും.4 ആദ്യഗണം വിരികളില്‍ ഒടുവിലത്തേതിന്റെ വക്കില്‍ നീല നൂല്‍കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം; അപ്രകാരംതന്നെ, രണ്ടാംഗണം … Continue reading The Book of Exodus, Chapter 26 | പുറപ്പാട്, അദ്ധ്യായം 26 | Malayalam Bible | POC Translation

The Book of Exodus, Chapter 25 | പുറപ്പാട്, അദ്ധ്യായം 25 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 25 കൂടാരനിര്‍മാണത്തിന് കാണിക്ക 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 എനിക്ക് ഒരു കാണിക്കസമര്‍പ്പിക്കണമെന്ന് നീ ഇസ്രായേല്‍ക്കാരോടു പറയുക. സ്വമനസ്‌സാ തരുന്നവരില്‍നിന്നെല്ലാം എനിക്കുള്ള കാണിക്ക നീ സ്വീകരിക്കുക.3 അവരില്‍നിന്നു സ്വീകരിക്കേണ്ട കാഴ്ചദ്രവ്യങ്ങള്‍ ഇവയാണ്: സ്വര്‍ണം, വെള്ളി, ഓട്,4 നീലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍ രോമം,5 ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,6 വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേക തൈലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, ധൂപത്തിനുള്ള സുഗ ന്ധ വസ്തുക്കള്‍,7 എഫോദും ഉരസ്ത്രാണവും അലങ്കരിക്കാനുള്ള ഗോമേദക - … Continue reading The Book of Exodus, Chapter 25 | പുറപ്പാട്, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Exodus, Chapter 24 | പുറപ്പാട്, അദ്ധ്യായം 24 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 24 ഉടമ്പടി ഉറപ്പിക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നീയും അഹറോനും നാദാബും അബിഹുവും ഇസ്രായേലിലെ എഴുപതു ശ്രേഷ്ഠന്‍മാരും കൂടി കര്‍ത്താവിന്റെ അടുക്കലേക്കു കയറിവരുവിന്‍. നിങ്ങള്‍ അകലെ നിന്നു കുമ്പിട്ടാരാധിക്കുവിന്‍.2 മോശ മാത്രം കര്‍ത്താവിനെ സമീപിക്കട്ടെ. മറ്റുള്ളവര്‍ സമീപിക്കരുത്. ജനം അവനോടൊപ്പം കയറിവരുകയുമരുത്.3 മോശ ചെന്നു കര്‍ത്താവിന്റെ എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. കര്‍ത്താവു കല്‍പിച്ച കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു.4 മോശ കര്‍ത്താവിന്റെ വാക്കുകളെല്ലാം എഴുതിവച്ചു. … Continue reading The Book of Exodus, Chapter 24 | പുറപ്പാട്, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Exodus, Chapter 23 | പുറപ്പാട്, അദ്ധ്യായം 23 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 23 തുല്യമായ നീതി 1 വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്.2 ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്‍മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്‍ക്കരുത്.3 വ്യവഹാരത്തില്‍ ദരിദ്രനു പ്രത്യേക പരിഗണന നല്‍കരുത്.4 ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാല്‍ അതിനെ അവന്റെ അടുക്കല്‍ തിരിച്ചെത്തിക്കണം.5 നിന്നെ വെറുക്കുന്നവന്റെ കഴുത, ചുമടിനു കീഴെ വീണു കിടക്കുന്നതു കണ്ടാല്‍, നീ കടന്നു പോകരുത്; അതിനെ എഴുന്നേല്‍പിക്കാന്‍ അവനെ സഹായിക്കണം.6 വ്യവഹാരത്തില്‍ ദരിദ്രനു … Continue reading The Book of Exodus, Chapter 23 | പുറപ്പാട്, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Exodus, Chapter 22 | പുറപ്പാട്, അദ്ധ്യായം 22 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 22 നഷ്ടപരിഹാരം 1 ഒരുവന്‍ കാളയേയോ ആടിനേയോമോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോചെയ്താല്‍, അവന്‍ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരാടിനു പകരം നാല് ആടിനെയും കൊടുക്കണം.2 ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവന്റെ രക്തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല.3 എന്നാല്‍, സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കില്‍, അവന്റെ രക്തത്തിനു പ്രതികാരംചെയ്യണം.4 മോഷ്ടിച്ചവസ്തു മുഴുവന്‍ മോഷ്ടാവു തിരിച്ചു കൊടുക്കണം. അവന്റെ കൈ വശം ഒന്നുമില്ലെങ്കില്‍ അവനെ വിറ്റ് നഷ്ടം ഈടാക്കണം. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ … Continue reading The Book of Exodus, Chapter 22 | പുറപ്പാട്, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Exodus, Chapter 21 | പുറപ്പാട്, അദ്ധ്യായം 21 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 21 അടിമകളെ സംബന്ധിച്ച നിയമങ്ങള്‍ 1 നീ അവരെ അറിയിക്കേണ്ട നിയമങ്ങള്‍ ഇവയാണ്:2 ഹെബ്രായനായ ഒരു അടിമയെ വിലയ്ക്കു വാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചുകൊള്ളട്ടെ. ഏഴാംവര്‍ഷം നീ അവനെ സൗജന്യമായി സ്വതന്ത്രനാക്കണം.3 അവന്‍ തനിച്ചാണ് വന്നതെങ്കില്‍ തനിച്ചു പൊയ്‌ക്കൊള്ളട്ടെ.4 ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്‍കുകയും അവന് അവളില്‍ പുത്രന്‍മാരോ പുത്രിമാരോ ജനിക്കുകയും ചെയ്താല്‍ അവളും കുട്ടികളുംയജമാനന്റെ വകയായിരിക്കും. ആകയാല്‍, അവന്‍ തനിയെ പോകണം.5 എന്നാല്‍ ഞാന്‍ എന്റെ … Continue reading The Book of Exodus, Chapter 21 | പുറപ്പാട്, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Exodus, Chapter 20 | പുറപ്പാട്, അദ്ധ്യായം 20 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 20 പത്തു പ്രമാണങ്ങള്‍ 1 ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ:2 അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.3 ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്.4 മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;5 അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും … Continue reading The Book of Exodus, Chapter 20 | പുറപ്പാട്, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Exodus, Chapter 19 | പുറപ്പാട്, അദ്ധ്യായം 19 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 19 സീനായ് ഉടമ്പടി 1 ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസം ഒന്നാം ദിവസം ഇസ്രായേല്‍ക്കാര്‍ സീനായ് മരുഭൂമിയിലെത്തി.2 അവര്‍ റഫിദീമില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയില്‍ പ്രവേശിച്ച് മലയുടെ മുന്‍വശത്തു പാളയമടിച്ചു.3 മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. കര്‍ത്താവു മലയില്‍നിന്ന് അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: യാക്കോബിന്റെ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെ അറിയിക്കുക.4 ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്‍മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്റെ അടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടു … Continue reading The Book of Exodus, Chapter 19 | പുറപ്പാട്, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Exodus, Chapter 18 | പുറപ്പാട്, അദ്ധ്യായം 18 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 18 മോശയും ജത്രോയും 1 മോശയ്ക്കും അവന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ദൈവം എന്തെല്ലാം ചെയ്തുവെന്നും അവിടുന്ന് അവരെ ഈജിപ്തില്‍ നിന്ന് എപ്രകാരം മോചിപ്പിച്ചുവെന്നും മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ ജത്രോ കേട്ടറിഞ്ഞു.2 മോശ തന്റെ ഭാര്യ സിപ്പോറയെ തിരിച്ചയച്ചപ്പോള്‍3 അവന്റെ അമ്മായിയപ്പന്‍ ജത്രോ അവളെയും അവളുടെ രണ്ടു പുത്രന്‍മാരെയും സ്വീകരിച്ചു. അവരില്‍ ഒരുവന്റെ പേര്‍ ഗര്‍ഷോം എന്നായിരുന്നു. കാരണം, ഞാനൊരു പ്രവാസിയാകുന്നു എന്നു പറഞ്ഞാണ്‌മോശ അവനു പേരിട്ടത്.4 അപരന്റെ പേര്‍ എലിയേസര്‍ എന്നായിരുന്നു. … Continue reading The Book of Exodus, Chapter 18 | പുറപ്പാട്, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Exodus, Chapter 17 | പുറപ്പാട്, അദ്ധ്യായം 17 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 17 പാറയില്‍നിന്നു ജലം 1 ഇസ്രായേല്‍ സമൂഹം മുഴുവന്‍ സീന്‍മരുഭൂമിയില്‍ നിന്നു പുറപ്പെട്ടു കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച് പടിപടിയായിയാത്ര ചെയ്ത് റഫിദീമില്‍ എത്തി പാളയമടിച്ചു. അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ള മുണ്ടായിരുന്നില്ല.2 ജനം മോശയെ കുററപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ക്കു കുടിക്കാന്‍വെള്ളം തരിക എന്നു പറഞ്ഞു. മോശ അവരോടു പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ കുററപ്പെടുത്തുന്നു?എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?3 ദാഹിച്ചു വലഞ്ഞജനം മോശയ്‌ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും … Continue reading The Book of Exodus, Chapter 17 | പുറപ്പാട്, അദ്ധ്യായം 17 | Malayalam Bible | POC Translation