ദനഹാക്കാലം ആറാം ഞായർ നിയമവാർത്തനം 24, 14-22 ഏശയ്യാ 63, 7-16 ഹെബ്രാ 8, 1-6 യോഹന്നാൻ 3, 22-31 അർദ്ധരാത്രിയിൽ നിക്കേദേമോസുമായുള്ള സംഭാഷണത്തിനുശേഷമാണ് ഇന്നത്തെ സുവിശേഷഭാഗം കടന്നുവരുന്നത്. നിക്കേദേമോസുമായുള്ള സംഭാഷണത്തിനിടെ താനാരാണെന്നും, തന്റെ ലക്ഷ്യമെന്താണെന്നും, ഈശോ വളരെ വ്യക്തമായി പ്രകടമാക്കുന്നുണ്ട്. സുവിശേഷഭാഗത്തിന്റെ ആദ്യപാദത്തിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ ശിഷ്യരും, ഈശോയുടെ ശിഷ്യരും തമ്മിലൊരു വിവാദം അവതരിപ്പിക്കുന്നുണ്ട്. ഈ വിവാദം അതിനാൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നായിട്ട് എനിക്ക് തോന്നുന്നില്ല. ജലംകൊണ്ട് മാമ്മോദീസ നല്കുന്നതിനെക്കുറിച്ചുള്ള ഈ വിവാദം ഒരു … Continue reading SUNDAY SERMON JN 3, 22-31
Day: February 11, 2023
Our Lady of Lourdes | ലൂർദ്ദ് മാതാവ്: ഞാൻ അമലോൽഭവയാകുന്നു
ഫെബ്രുവരി 11, 1858. നല്ല തണുപ്പുള്ള ഒരു വ്യാഴാഴ്ച. ലൂർദ്ദിലെ അസ്വാഭാവികസംഭവങ്ങളുടെ നിര അന്നാണ് ആരംഭിച്ചത്. ബെർണ്ണദീത്ത (14 വയസ്സ് ), അവളുടെ സഹോദരി അന്റോനെറ്റ് (9), അവരുടെ കൂട്ടുകാരി മേരി അബദി (12) എന്നിവർക്കൊപ്പം മസാബിയേൽ പാറകളുടെ സമീപത്തേക്ക് വിറക് പെറുക്കാൻ വന്നിരിക്കുകയാണ്. ******* 1844, ജനുവരി 7ന്, തെക്കൻ ഫ്രാൻസിലെ ഒരു ചെറിയ ഗ്രാമമായിരുന്ന ലൂർദ്ദിൽ ഫ്രാൻസിസ് സുബിരുവിന്റെയും ലൂയിസ് കസ്റ്റെറോയുടെയും മൂത്ത മകളായി ബെർണ്ണദീത്ത ജനിച്ചു. അവളുടെ മാമോദീസപേര് മേരി ബെർണാർഡ് എന്നായിരുന്നു. … Continue reading Our Lady of Lourdes | ലൂർദ്ദ് മാതാവ്: ഞാൻ അമലോൽഭവയാകുന്നു
February 11 ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മ
⚜️⚜️⚜️ February 1️⃣1️⃣⚜️⚜️⚜️ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1858 ല്‍ ബെര്‍ണാഡെറ്റേക്ക് പ്രായം 13. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള കച്ചയും … Continue reading February 11 ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മ