മാസാദ്യ വെള്ളിയാഴ്ച – തിരുഹൃദയ പ്രതിഷ്ഠാജപം

ഈശോയുടെ തിരുഹൃദയമേ,ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നൽകുകയും ചെയ്യണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കുവാനിടയായാൽ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരണം വഴി വേർപെട്ടുപോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. മറിയത്തിന്റെ വിമലഹൃദയവും മാർ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേക്ക് സമർപ്പിക്കുകയും ജീവിതകാലം മുഴുവൻ ഇതിന്റെ സജീവ സ്‌മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ. ആമേൻ .

സുകൃതജപം

ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ,

മറിയത്തിന്റെ വിമലഹൃദമേ,

ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ,

ഭാഗ്യപ്പെട്ട മാർ യൗസേപ്പേ ,

ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ,

വിശുദ്ധ മാർഗ്ഗരീത്താമറിയമേ,

ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Advertisements
Sacred Heart of Jesus
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading