പുലർവെട്ടം 308

{പുലർവെട്ടം 308} നമ്മൾ അഭിമുഖീകരിക്കുന്നവർ നമ്മളേക്കാൾ വലിപ്പമുള്ളവരാണ് എന്ന ബോധം വെറുമൊരു വിനയപാഠമല്ല; അതാണതിന്റെ ശരി. ശിരസ് കാൽമുട്ടോളം കുനിച്ച് ഒരാൾ നിങ്ങളെ നമസ്കരിക്കുമ്പോൾ നിങ്ങൾക്ക് ഇരട്ടി വലിപ്പമുണ്ടെന്നു തന്നെയാണ് അയാൾ ശരീരം കൊണ്ട് അടിവരയിട്ടു പറയുന്നത്; ജാപ്പനീസ് അഭിവാദ്യമോർക്കൂ. ഏറ്റവും പോഴൻ എന്നു കരുതുന്നൊരു കുട്ടി പോലും നിങ്ങൾ കടന്നുപോയതിനേക്കാൾ ക്ലേശകരമായ ജീവിതത്തിലൂടെ ഇതിനകം സഞ്ചരിച്ചിട്ടുണ്ടായിരിക്കാം. സെമിനാരിയിൽ ഹോമിലെറ്റിക്സ് - Homiletics - എന്നൊരു വിഷയമുണ്ട്; the art of preaching or writing sermons. … Continue reading പുലർവെട്ടം 308

പുലർവെട്ടം 307

{പുലർവെട്ടം 307} ജൂൺ പുലരിയിൽ ഹിമ വാവയെ ഓർക്കുന്നു. പഴയ കഥയാണ്. പള്ളിക്കൂടത്തിലെ ഒന്നാംദിനത്തിൽത്തന്നെ ടീച്ചറിന്റെ അടുക്കൽ പമ്മിപ്പമ്മി ചെന്നു. എന്തേയെന്നു ചോദിച്ചപ്പോൾ 'ഞങ്ങളൊക്കെ വരുന്നതുകൊണ്ട് പപ്പിക്കാൻ പറ്റിയല്ലേ' എന്നു പറഞ്ഞ് പാൽപ്പുഞ്ചിരി. ഡിവിഷൻ ഫോൾ എന്ന പ്രതിഭാസം കേരളത്തിലെ വിദ്യാലയങ്ങളിൽ വ്യാപകമായിത്തുടങ്ങിയ കാലത്തെങ്കിലും ടീച്ചർക്ക് അതിന്റെ പൊരുൾ പിടുത്തം കിട്ടിയിട്ടുണ്ടാവും. ക്യാമറക്കണ്ണിന്റെ നിർജീവതയിലേക്കു നോക്കി ക്ലാസെടുത്തു തുടങ്ങുമ്പോൾ സത്യമായിട്ടും കുഞ്ഞുങ്ങളുടെ തിളക്കമുള്ള കണ്ണുകൾ ഭൂമിമലയാളത്തിലെ എല്ലാ അധ്യാപകരും മിസ് ചെയ്തുവെന്നുറപ്പാണ്. ഭൂമിയിലേക്കുവച്ച് ഏറ്റവും വിമലീകരിക്കുന്ന വികാരം … Continue reading പുലർവെട്ടം 307

പുലർവെട്ടം 306

{പുലർവെട്ടം 306} ഒരിക്കലും അഴിയരുതെന്ന് നിശ്ചയിച്ചുതന്നെയാണ് നമ്മൾ കരങ്ങൾ ചേർത്തുപിടിച്ചത്. അവസാനം വരെ പാർക്കണമെന്നോർത്താണ് നമ്മളൊരുമിച്ച് ആ കൂടാരം ഉയർത്തിയത്. എന്നിട്ടും കരങ്ങൾ അയയുകയും കൂടാരങ്ങൾ അടയുകയും ചെയ്യുന്നു. വിയോജനങ്ങളുടെ വിചിത്രമായ ഈ വിധിയെ കുലീനമായി നേരിടാനാവുമോ എന്നുള്ളതാണ് നമ്മുടെ പുലർവിചാരം. "In Panditji's death, India has lost one of the greatest musicians. It's a great loss to the world of music in general and to Maihar … Continue reading പുലർവെട്ടം 306

പുലർവെട്ടം 305

{പുലർവെട്ടം 305} വർണ്ണപ്പകിട്ടു കൊണ്ടും നാഗരികതയുടെ കലർപ്പില്ലാത്ത നാടോടിജീവിതം കൊണ്ടും സ്വന്തം വാസസ്ഥലങ്ങളായ കെനിയയിലും ടാൻസാനിയയിലുമെന്നതുപോലെ പുറത്തും അറിയപ്പെടുന്ന ഗോത്രമാണ് മസായ്. തങ്ങളുടെ സംസ്കാരത്തിന്റെ പൊട്ടും പൊടിയും സന്ദർശകർക്ക് കാട്ടിക്കൊടുക്കുന്നത് അവരുടെ ആതിഥ്യത്തിന്റെ രീതിയാണ്. തീപ്പെട്ടിക്കൊള്ളികളുമായി അവർ ഇനിയും അത്ര അടുപ്പത്തിലായിട്ടില്ല. അഗ്നിയുടെ പവിത്രതയെക്കുറിച്ചുള്ള ചില ബോധങ്ങളാണ് അവരെ അതിൽനിന്ന് വിലക്കുന്നത്. ചെറിയ ഒരു മരപ്പാളിയിൽ ചില്ലിക്കമ്പുരച്ചുരച്ചാണ് അവർ തീയാളിക്കുന്നത്. അത് കണ്ടുകൊണ്ടിരിക്കുമ്പോൾ ഓർത്തത് എന്തിലുമേതിലും മയക്കത്തിലായിരിക്കുന്ന ചില സ്ഫുലിംഗങ്ങളേക്കുറിച്ചായിരുന്നു. കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന എല്ലാ … Continue reading പുലർവെട്ടം 305

പുലർവെട്ടം 304

{പുലർവെട്ടം 304} മകരപ്പെരുന്നാളിന്റെ തൊട്ടടുത്ത ദിനങ്ങളിൽ അർത്തുങ്കൽ പള്ളിയിൽ നേർച്ചയിടാനെത്തിയതായിരുന്നു ഞങ്ങൾ. കൊടിമരത്തിനു താഴെ നിൽക്കുമ്പോൾ അപ്പന്റെ ഒരു സ്നേഹിതൻ, 'ഒന്നു വരൂ' എന്നു പറഞ്ഞ് അപ്പനെ കൂടെ കൂട്ടി; വാലായി ഞാനും. തൊട്ടടുത്തുള്ള സ്കൂൾ വരാന്തയിൽ വല്ലാതെ മുഷിഞ്ഞുപോയ ഒരു സ്ത്രീ കൂനിപ്പിടിച്ചിരിപ്പുണ്ട്; സ്വന്തമായി ക്ഷേത്രമൊക്കെയുള്ള ഒരു വലിയ തറവാട്ടിലെ ചേച്ചിയാണ്. കുട്ടിയെന്ന നിലയിൽ മനസ്സിലായത് ഇതാണ്: വീടുവിട്ട് ഇറങ്ങിപ്പോയ അവരെ ഏതാനും ദിവസങ്ങൾക്കു ശേഷം പള്ളിപ്പെരുന്നാളിന്റെ തിരക്കിനിടയിൽ വച്ചിട്ട് വിശ്വസിച്ചയാൾ അപ്രത്യക്ഷനായതാണ്. അപ്പൻ പറഞ്ഞു, … Continue reading പുലർവെട്ടം 304

പുലർവെട്ടം 303

{പുലർവെട്ടം 303} Just as despair can come to one only from other human beings, hope, too, can be given to one only by other human beings. - Elie Wiesel ഇറ്റലിയിൽ നിന്ന് ആരംഭിച്ച ഒരു കാര്യം യൂറോപ്പ് ഏറ്റെടുത്തു എന്ന പത്രവാർത്ത കണ്ടു. കടുംവർണങ്ങൾ കൊണ്ട് ജാലകങ്ങളിലും ചുവരുകളിലും മഴവില്ലുകൾ വരച്ചിടുകയാണ് അത്. മഴവില്ലിന്റെ കഥയ്ക്ക് ബൈബിളിനോളം പഴക്കമുണ്ട്. ഒരു കൊടിയ പ്രളയത്തിനു ശേഷം, ഇനി … Continue reading പുലർവെട്ടം 303

പുലർവെട്ടം 302

{പുലർവെട്ടം 302} വെറുതെയിരിക്കുമ്പോഴൊക്കെ അപ്പൻ ശബ്ദതാരാവലി വായിച്ചുകൊണ്ടിരുന്നു. 22 ദീർഘവർഷങ്ങൾ ഒരാൾ മറ്റൊരു ജോലിക്കും പോകാതെ ജീവിച്ചിരുന്നതിന്റെ സാക്ഷ്യപത്രമാണ് ആ തടിച്ച ഗ്രന്ഥം. അതിൽ ചില പദങ്ങൾ രേഖപ്പെടുത്താതെ പോയെന്ന വിചാരം തന്നെ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയെ ശ്വാസം മുട്ടിച്ചിരുന്നു. ചട്ടമ്പി സ്വാമികളെ ശബ്ദതാരാവലി കാട്ടുമ്പോൾ 'ആർഭാടം എന്ന പദമെവിടെ' എന്ന അന്വേഷണത്തിൽ അതു പിന്നെയും പുതുക്കേണ്ടതാണെന്ന് ബോധ്യമുണ്ടായി. പദങ്ങളിലൂടെ രൂപപ്പെട്ട ഒരു ആന്തരികതയുടെ സ്ഥിരോത്സാഹമായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. മറ്റൊരു ദേശത്തു നിന്നു വന്ന് എല്ലാ അർത്ഥത്തിലും ഈ … Continue reading പുലർവെട്ടം 302

പുലർവെട്ടം 301

{പുലർവെട്ടം 301} പഴയൊരു കാലമായിരുന്നു; ക്യാമറ അപൂർവവും വളരെ വിലപിടിച്ചതുമായിരുന്ന ഒരു കാലം. ക്രിസ്റ്റഫർ കൊയ്‌ലോയ്ക്ക് ഒരു തീവണ്ടിയാത്രയിൽ തന്റെ ക്യാമറ നഷ്ടമായി; മുഴുവൻ അക്സസറീസുമുൾപ്പടെ. പൊലീസ് സ്റ്റേഷനിൽ ഒരു ആചാരം പോലെ പരാതി എഴുതിക്കൊടുത്ത് മുറിയിലേക്ക് മടങ്ങിയെത്തിയ അയാൾ എല്ലാ അർത്ഥത്തിലും തകർന്നിരുന്നു. ആ വിഷാദത്തിന്റെ കുളിത്തൊട്ടിയിൽ വച്ചാണ് അയാൾക്ക് ആർക്കിമിഡീസിനെപ്പോലെ ഒരു ബോധം ഉണ്ടായത്. 'യുറേക്ക' എന്ന പേരിൽ അയാളത് പിന്നീട് കുറിച്ചുവച്ചു; Now I Can See എന്ന പുസ്തകത്തിൽ. സ്വന്തം വിരലുകളെ … Continue reading പുലർവെട്ടം 301

പുലർവെട്ടം 300

{പുലർവെട്ടം 300} 'വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ ക്ലേശിക്കപ്പെടുന്നു' എന്ന് പോൾ പറയുന്നതിനെ ഓർമ്മിപ്പിക്കുന്നുണ്ട് നബി തിരുമേനിയുടെ ആദ്യകാല അതിന്ദ്രീയ അനുഭവങ്ങൾ. പ്രവാചകന്റെ നാല്പതാം വയസിലായിരുന്നു അത്. അടിമുടി ഒരു കാതായി അന്നു മുതൽ പ്രവാചകൻ. പ്രാണന്റെ പൊരുൾ മലക്കിന്റെ മൃദുമന്ത്രണങ്ങളിൽ നിന്നു മിടിച്ചു. റമദാൻ ഖുറാൻ അവതരിക്കപ്പെട്ട മാസമാണ്. ദൂതുമായെത്തിയ ഗബ്രിയേലിന്റെ സാന്നിധ്യത്തിൽ നരച്ച ആകാശം ഹരിതാഭമായി. പച്ച പുത്തനുണർവിന്റേയും ഉർവരതയുടേയും വർണമാണ്. ഹിംസയെ പ്രതിരോധിക്കുന്ന എന്തോ ഒന്ന് പച്ചയിലുണ്ട്. ഒരു ആശുപത്രിക്കിടക്കയിൽ പച്ച ബെഡ് ഷീറ്റു … Continue reading പുലർവെട്ടം 300

പുലർവെട്ടം 360

{പുലർവെട്ടം 360} മൃതദേഹം ദഹിപ്പിക്കാൻ തയാറായ ആലപ്പുഴ രൂപതയെ മുഖ്യമന്ത്രി അഭിനന്ദിക്കുന്നത് ടിവിയിൽ കണ്ടുകൊണ്ടാണിത് കുറിച്ചുതുടങ്ങുന്നത്. ഇന്നലെ നമ്മൾ സൂചിപ്പിച്ച കൾചറൽ ഫ്യൂഷന്റെ ഏറ്റവും നല്ല വർത്തമാനപാഠമാണത്. ക്യാറ്റക്കൂംസ് - catacombs - മനുഷ്യകരങ്ങൾ സൃഷ്ടിച്ച പുരാതന ഭൂഗർഭപഥങ്ങളാണ്. Among the tombs എന്നർത്ഥം വരുന്ന cata tumbas എന്ന ലത്തീൻ ശൈലിയിൽ നിന്നാണാ പദം. അപരിചിതർക്ക് ആഴയക്കുഴപ്പം ഉണ്ടാക്കുന്ന വിധത്തിൽ സങ്കീർണമായിട്ടാണത് വിന്യസിക്കപ്പെട്ടിരിക്കുന്നത്. അതിലേക്കു പ്രവേശിക്കുന്ന സന്ദർശകരെ അനുഗമിക്കാൻ ഒരു വഴികാട്ടി ഉണ്ടോയെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തുന്നുണ്ട്. … Continue reading പുലർവെട്ടം 360

പുലർവെട്ടം 361

{പുലർവെട്ടം 361} ചെരിപ്പു തുന്നുന്നയാൾ നടപ്പാതയിലൂടെ പോകുന്ന കാല്പാദങ്ങളെ ഉറ്റുനോക്കുന്നതുപോലെ, ഒരാൾ ഏർപ്പെടുന്ന തൊഴിൽ അയാളുടെ ആഭിമുഖ്യങ്ങളേയും വീക്ഷണങ്ങളേയും സ്വാധീനിക്കാറുണ്ട്. ചാൾസ് ലാമ്പ് കരുതിയതുപോലെ, കുറേയധികം വർഷം ഗുമസ്തനായി പണിയെടുത്ത ഒരാൾക്ക് അയാളുപയോഗിക്കുന്ന റൂൾത്തടി പോലെ തീരെ നിസംഗമായി മനുഷ്യരോട് ഇടപെടാനും ഒരുപക്ഷേ ആയെന്നിരിക്കും. അതൊരു സെൽഫ് ട്രോളാണ്. കാൽ നൂറ്റാണ്ടോളം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഫീസ് ക്ലർക്കായിരുന്നു അയാൾ. തൊഴിൽ എല്ലാ അർത്ഥത്തിലും ഒരാൾ ഉപയോഗിക്കുന്ന റ്റൂളാണ്. വാച്‌മാൻ നീയുടെ 'What Shall This Man … Continue reading പുലർവെട്ടം 361

പുലർവെട്ടം 362

{പുലർവെട്ടം 362} ആലപ്പുഴക്കാർക്ക് അത്ര ശ്രദ്ധ കിട്ടാതെ പോയ ഒരിടം ട്രിപ് അഡ്വൈസറിന്റെ 2020-ലെ ട്രാവലേഴ്സ് ചോയ്‌സിൽ, കേരളത്തിലെ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിൽ ഉൾപ്പെടുത്തിയതായി ഒരു സന്തോഷവർത്തമാനം കണ്ടു; കയർവ്യവസായിയായ രവി കരുണാകരന്റെ ഓർമയ്ക്കായി പത്നി ബെറ്റി കരൺ നിർമിച്ച സ്വകാര്യമ്യൂസിയമാണ്. അതിന്റെ മുറ്റത്ത് ഇസ്രേയേലി ശില്പിയായ സാം ഫിലിപ്പിന്റെ 'Prodigal Son' എന്ന ഏഴടി ഉയരമുള്ള വെങ്കലപ്രതിമ. വഴിയാത്രക്കാർക്ക് പുറത്തുനിന്ന് കാണാവുന്ന വിധത്തിലാണതു സ്ഥാപിച്ചിട്ടുള്ളത്. ലോകനേതാക്കൾക്ക് ഇസ്രേയേൽ ഗവൺമെന്റ് നൽകുന്ന ഉപഹാരങ്ങൾ സാം ഫിലിപ്പിന്റേതായിരിക്കുക എന്നതൊരു … Continue reading പുലർവെട്ടം 362

പുലർവെട്ടം 384

{പുലർവെട്ടം 384}   ഭൂമിയിൽ ചൊരിഞ്ഞ മുഴുവൻ ചോരയുടേയും ഉത്തരവാദിത്വം മതത്തിനാണെന്നുള്ള സങ്കല്പത്തിന്റെ അപക്വതയെ പരിശോധിക്കുകയാണ് 'Fields of Blood: Religion and the History of Violence' എന്ന സാമാന്യം തടിച്ച പുസ്തകത്തിൽ കാരൻ ആംസ്ട്രോങ് ചെയ്യുന്നത്. മതത്തിനു മീതെയുള്ള അമിതാവേശം രക്തച്ചൊരിച്ചിലിനു കാരണമാകുന്ന മറ്റു പല ഘടകങ്ങളേയും കാണാതെയും അഭിമുഖീകരിക്കാതെയും തിരുത്താതെയും പോകാനിടയാക്കുമെന്ന് അവർ ഭയന്നു. വർത്തമാനചരിത്രത്തിൽ ഹിറ്റ്ലറും സ്റ്റാലിനും മാവോയും ഒരു മതപശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഹോളൊകോസ്റ്റിനു പിന്നിലെ വെറുപ്പ് മതപരമെന്നതിനേക്കാൾ വംശീയമാണെന്നും പറഞ്ഞവസാനിപ്പിച്ച് … Continue reading പുലർവെട്ടം 384

പുലർവെട്ടം 363

{പുലർവെട്ടം 363} എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു എന്നൊരു സങ്കീർത്തനവിചാരമുണ്ട്. അത് കിഴക്കിന്റെ ഒരു രീതിയാണ്, പാനോപചാരങ്ങളിൽ നുരഞ്ഞുതുളുമ്പുകയെന്നത്. വീടിന്റെ പാലുകാച്ചിന് അതു തുളുമ്പിപ്പോവുന്ന രീതി നമുക്കുമുണ്ടല്ലോ. ക്ഷേത്രനടകളിലെ പൊങ്കാലകളിലും കവിഞ്ഞുതൂവുന്ന കാഴ്ച ഹൃദ്യമാണ്. And Now I Can See എന്ന പുസ്തകത്തിലെ That Extra Mile എന്ന അധ്യായത്തിൽ ക്രിസ്റ്റഫർ കൊയ്ലോ പറയാൻ ശ്രമിക്കുന്നത് അതാണ്. യേശുവിന്റെ ഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായ ഒരു അച്ഛനും മകനുമിടയിലുള്ള കൊച്ചുവർത്തമാനമായിട്ടാണ് അത് രൂപപ്പെടുത്തിയിരിക്കുന്നത്. വിതക്കാരന്റെ കഥയാണ് വിഷയം. 'അങ്ങനെയാണോ … Continue reading പുലർവെട്ടം 363

പുലർവെട്ടം 364

{പുലർവെട്ടം 364} വല്ലാത്തൊരു കുമ്പസാരമായിരുന്നു അത്; മൈക്കിളിനെ ആശ്വസിപ്പിക്കാനാണ് കാർഡിനൽ ലമ്പേർത്തോ അതു പറഞ്ഞതെങ്കിൽപ്പോലും. നടുമുറ്റത്തുള്ള ജലധാരയിൽ നിന്ന് ഒരു വെള്ളാരങ്കല്ലെടുത്തുപൊട്ടിച്ച് അയാളോടു പറഞ്ഞത് ഇങ്ങനെയാണ്: "Look at this stone. It has been in the water for a very long time, but the water has not penetrated it. Look... Perfectly dry. The same thing has happened to men in Europe. For centuries … Continue reading പുലർവെട്ടം 364

പുലർവെട്ടം 365

{പുലർവെട്ടം 365} അന്നുമിന്നും പറഞ്ഞാൽ പിടുത്തം കിട്ടുന്ന സൗന്ദര്യലേപനം ഫെയർ ആൻഡ് ലവ്‌ലി മാത്രമാണ്. ഞങ്ങളുടെ കുട്ടിക്കാലത്താണ് നാട്ടിൻപുറത്തെ മാടക്കടകളിൽപ്പോലും അവ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കാര്യങ്ങൾ ഒരു പത്തുമുപ്പതു വർഷത്തെ ഇടവേളയിൽ കുറേക്കൂടി വില കൂടിയതും സോഫിസ്റ്റിക്കേറ്റഡുമായ ലേബലുകളിലേക്ക് മാറിയിട്ടുണ്ടാവാം. അത്രയും അപ്‌ഡേറ്റഡല്ല. എന്നാലും ഇന്ത്യയിൽ ഇപ്പോഴും അതിന് 500 മില്യൻ ഡോളറിന്റെ കച്ചവടമുണ്ട്. പറയാൻ പോകുന്ന സന്തോഷവർത്തമാനം ഇതാണ്- അവരതിന്റെ പേരുമാറ്റത്തിനു തയാറാവുന്നു! ആ പേരിൽ വലിയൊരളവിൽ ബോഡി ഷേമിങ്ങിന്റെ അംശമുണ്ടെന്ന വീണ്ടുവിചാരത്തിൽ നിന്നായിരിക്കാം അത്. ഏതെങ്കിലുമൊക്കെ … Continue reading പുലർവെട്ടം 365

പുലർവെട്ടം 383

{പുലർവെട്ടം 383}   ചൂണ്ടയ്ക്ക് ഇര കോർക്കാൻ ഞാഞ്ഞൂലിനെ പിന്നിയിടുമ്പോൾ ഓരോ നുറുങ്ങിന്റേയും ഒരു പിടച്ചിലുണ്ട്. എല്ലാ വേർപിരിയലിലും ഏറ്റക്കുറച്ചിലുകളോടെ അത് ആവർത്തിക്കപ്പെടുന്നു. ദേശങ്ങളിൽ നിന്ന് അടർന്നുപോയവരും സമാനമായ ഒരു ആന്തൽ അനുഭവിക്കുന്നുണ്ടാവും. പല കാരണങ്ങൾ കൊണ്ട് തങ്ങൾ എത്തിച്ചേർന്ന നാടിന്റെ ആരവങ്ങളിൽ അലിയാതെ, അവിടുത്തെ ചുണ്ടെലിയോട്ടങ്ങളിൽ പങ്കുചേരാതെ, കൗതുകങ്ങളിൽ ഭ്രമിക്കാതെ, ഭൂതകാലത്തെ ജപമണി പോലെ ഉരുക്കഴിച്ച് അവരിപ്പോഴും തങ്ങൾ വിട്ടുപോന്ന ദേശത്തുതന്നെ ഉറഞ്ഞുനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരു ഗൾഫ് മലയാളിക്ക് കുറഞ്ഞ പക്ഷം ഡിസംബർ വരെയെങ്കിലുമുള്ള എല്ലാ … Continue reading പുലർവെട്ടം 383

പുലർവെട്ടം 367

{പുലർവെട്ടം 367}   കണ്ടറിഞ്ഞ ആരാധനയിടങ്ങളിൽ മറ്റൊന്നും ഇത്ര ഉള്ളിൽ പതിഞ്ഞിട്ടില്ല; അത് ജറുസലേമിലെ വിലാപമതിലാണ്. അത് ആ പേരിൽ അറിയപ്പെടാനല്ല യഹൂദർ ആഗ്രഹിച്ചിരുന്നത്. അവരതിനെ വിളിക്കുന്നത് വെസ്റ്റേൺ വാൾ എന്നാണ്. നിരന്തരവിലാപങ്ങൾക്ക് സാക്ഷിയായി അതു നിൽക്കുന്നതുകൊണ്ട് പുരാതന ഫ്രഞ്ചുയാത്രികരാണ് അതിനെ വിലാപമതിലെന്ന് വിളിച്ചുതുടങ്ങിയത്- wailng wall. കല്ലിന്മേൽ കല്ലില്ലാതെ കഥാവശേഷമായ ഒരു ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ നിന്നുള്ള ശേഷിപ്പാണത്. 150 അടി നീളവും 20 അടി ഉയരവുമുള്ള ആ കനത്ത ചുണ്ണാമ്പുമതിലിന്റെ വിള്ളലുകളിൽ പ്രാർത്ഥനകളെഴുതിയ കടലാസുകഷണങ്ങൾ കുത്തിനിറച്ചിട്ടുണ്ട്. … Continue reading പുലർവെട്ടം 367

പുലർവെട്ടം 368

{പുലർവെട്ടം 368}   മനുഷ്യർ ഏറ്റവും അനുഭാവമുള്ളവരാകുന്നത് ദുരന്തമുഖങ്ങളിലാണെന്നു തോന്നുന്നു. ലോകമഹായുദ്ധങ്ങൾ ഗന്ധകഗന്ധമുള്ള ഓർമയായി മാഞ്ഞുപോകുമ്പോഴും അതു രൂപപ്പെടുത്തിയ ലോകമനസാക്ഷിയെന്ന പദം ഒരു ശേഷിപ്പായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കണക്കുകൾ പറയുന്നത് യുദ്ധാനന്തരജർമനിയായിരുന്നു ഒരു രാജ്യമെന്ന നിലയിൽ സമാന്തരങ്ങളില്ലാത്ത അനുഭാവസുകൃതങ്ങളിൽ ഏർപ്പെട്ടതെന്നാണ്. തീവ്രദുര്യോഗത്തിന്റെ ആ അടയാളക്കല്ലിൽ നിന്ന് ഓരോരോ തലമുറ മുന്നോട്ടു സഞ്ചരിക്കുന്തോറും അവരുടെ അനുഭാവത്തിന്റെ അനുപാതം നേർത്തുവരുന്നതായി സൂക്ഷിച്ചുനോക്കുന്നവർക്ക് പിടുത്തം കിട്ടും. Co-suffering എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് compassion രൂപപ്പെട്ടത്. വൈവിധ്യങ്ങൾ മാത്രമുള്ള ഒരു … Continue reading പുലർവെട്ടം 368

പുലർവെട്ടം 369

{പുലർവെട്ടം 369}   ജീവിതം ഏകാഗ്രമാകുമ്പോൾ മനുഷ്യർ ഉച്ചരിക്കുന്ന ചെറുമന്ത്രങ്ങൾക്കു പോലും വല്ലാത്ത മുഴക്കമുണ്ടാകും. മരണാസന്നനായ ആ കുഞ്ഞിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. അസ്സീസിയിലെ ഫ്രാൻസിസ് കുഞ്ഞിനെ തൊട്ടു പ്രാർത്ഥിച്ച് ഇങ്ങനെ പറഞ്ഞു, 'O Buona Ventura' - നല്ലതു ഭവിക്കട്ടെ. കുട്ടി സുഖം പ്രാപിച്ചു. ആ ശുഭാശംസ വൈകാതെ കുഞ്ഞിന്റെ പേരുതന്നെയായി. പണ്ഡിതനായ ബൊനവെഞ്ചർ എന്ന പുണ്യവാന്റെ കഥയാണ് പറഞ്ഞുവന്നത്. നമ്മുടെ നിവിൻ പോളിയുടെ വല്യപ്പച്ചന്റെ പേര് ബൊനവെഞ്ചർ ആണെന്ന് അടുത്തയിടെ എങ്ങോ കണ്ടു. ആലുവായിലെ … Continue reading പുലർവെട്ടം 369

പുലർവെട്ടം 382

{പുലർവെട്ടം 382}   ഗുരു മരിച്ചപ്പോൾ ക്ഷേത്രവളപ്പിലെ അന്ധൻ ഇങ്ങനെയാണ് പറഞ്ഞത്, "എനിക്ക് കാഴ്ചയില്ലാത്തതുകൊണ്ട് മനുഷ്യരുടെ ശബ്ദങ്ങൾ കേൾക്കേണ്ട ബാധ്യതയുണ്ട്. അടക്കിപ്പിടിച്ച ശബ്ദങ്ങൾ പോലും ഞാൻ കേട്ടെന്നിരിക്കും. സാധാരണ രീതിയിൽ ഒരാൾ വേറൊരാളെ അഭിനന്ദിക്കുമ്പോൾ അതിനടിയിൽ അടക്കം ചെയ്തിട്ടുള്ള അസൂയയുടെ സ്വരം എനിക്കു കേൾക്കാൻ പറ്റും. ഖേദിക്കുന്നു എന്നു പറഞ്ഞ് അപരന്റെ ദുഃഖത്തിൽ പങ്കു ചേരുന്നവരുടെ ഉള്ളിൽ നുരയുന്ന ആഹ്ലാദത്തിന്റെ ധ്വനികളും എനിക്കു മനസിലാകുന്നുണ്ട്. സമാധാനദൂതുകൾ മുഴക്കുന്നവരുടെ പല്ലുകളിറുമ്മുന്നതും ഞാൻ വ്യക്തമായി കേട്ടിട്ടുണ്ട്. എന്നാൽ ഗുരുവാകട്ടെ, എന്തു … Continue reading പുലർവെട്ടം 382

പുലർവെട്ടം 370

{പുലർവെട്ടം 370}   രാമായണം കാലികമാകുന്നത് താവളമില്ലാത്ത മനുഷ്യരുടെ നിലയ്ക്കാത്ത സംഘഗാനമെന്ന നിലയിലാണെന്നു തോന്നുന്നു. എല്ലാവരും ദുഃഖിതരാണ്. അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യത്തിൽ ഒരു ഭരതൻ പോലും സ്വസ്ഥനല്ല. ഭൂമിയല്ലാതെ ഒരു അഭയസ്ഥാനം ഇനിയും മനുഷ്യന് കല്പിച്ചുകിട്ടിയിട്ടില്ലെന്നാണ് അതു പറയാതെ പറയുന്നത്. ഭൂമിയിലേക്കു മടങ്ങിപ്പോകുന്ന സീത, സരയുവിലേക്ക് ഇറങ്ങിപ്പോകുന്ന രാമൻ. അവിടേക്ക് എത്താതെയാണ് കർക്കടകത്തിലെ പാരായണം നമ്മൾ അവസാനിപ്പിക്കുന്നതെങ്കിൽപ്പോലും. നോർമ ജീന്റെ കവിത കൗതുകപ്പെടുത്തിയത് ആ തൂലികാനാമത്തിന്റെ പ്രത്യേകത കൊണ്ടാണ്. മർലിൻ മൺറോയുടെ പഴയ പേരായിരുന്നു അത്. അശാന്തപർവത്തിന്റെ … Continue reading പുലർവെട്ടം 370

പുലർവെട്ടം 371

{പുലർവെട്ടം 371} Recycling നമുക്ക് താല്പര്യമുള്ള പാഠമാണ്. മൂന്നു തലങ്ങളിലായി അതു സംഭവിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പുതിയ പാഠപുസ്തകങ്ങൾ വാങ്ങിയതായി ഒരോർമ്മയില്ല. 'ചെറുതായി' പോയ ഉടുപ്പുകളും കൈമാറി എത്തുമായിരുന്നു. അതുപോലെ ഒട്ടനവധി കാര്യങ്ങൾ. അടുത്തയിടെ ഒരു ചെറിയ കാന്റീനേക്കുറിച്ച് ആലോചിക്കുമ്പോൾ കാഞ്ഞിരമറ്റത്തെ അത്തരം കടകളേക്കുറിച്ച് കേട്ടു. അടഞ്ഞുപോയ റെസ്റ്ററന്റുകളിൽ നിന്നും ഫർണിച്ചർ മാർട്ടുകളിൽ നിന്നുമൊക്കെയുള്ള വലിയൊരു ശേഖരമുണ്ട് അവിടെ. നമ്മുടെ ജിജോ കുര്യൻ അച്ചൻ പഴയ വീടുകളുടെ ഓടുകൾ ക്യാബിൻ വീടുകളുടെ ചെലവു കുറയ്ക്കാൻ ഉപയോഗിക്കുന്നുണ്ട്. ചെറിയ മാറ്റങ്ങൾ … Continue reading പുലർവെട്ടം 371

പുലർവെട്ടം 375

{പുലർവെട്ടം 375}   അധർമ്മത്തിന്റെ വീഞ്ഞു കുടിച്ച് പാതിമയക്കത്തിൽ ഇരിക്കുമ്പോൾ അന്തരീക്ഷത്തിൽ ഒരു കൈ പ്രത്യക്ഷപ്പെട്ടു. അതു ഭിത്തിയിൽ രാജാവിനെതിരെ ആരോപണം എഴുതി. എഴുത്തു വായിച്ചെടുക്കാൻ ദാനിയേലിന്റെ സഹായം വേണ്ടിവന്നു- മെനെ, മെനെ തെക്കേൽ, ഊഫർസിൻ. അതിൽ നടുവിലെ വാക്കിന്റെ അർത്ഥമിതാണ്- നിന്നെ തുലാസിൽ തൂക്കി കുറവുള്ളവനെന്നു ഞാൻ കണ്ടു. ആ കരം ഈശ്വരന്റേതു മാത്രമാണെന്നു ധരിക്കണ്ട. കണ്ടുമുട്ടിയ ഓരോ മനുഷ്യനും എന്നെ തുലാസിൽ തൂക്കി നോക്കി ചുവരിൽ വിധിവാചകങ്ങളെഴുതി എങ്ങോ മറയുന്നുണ്ട്. ഒരു തരം ജനകീയവിചാരണ. … Continue reading പുലർവെട്ടം 375