പുലർവെട്ടം 331

{പുലർവെട്ടം 331} 1980 ജൂണിലെ ഒരു ബോറൻ അധ്യയനദിനം. 'ജനഗണമന'യ്ക്കു വേണ്ടി പുസ്തകം അടുക്കി ഇരിക്കുമ്പോൾ കോളാമ്പി മുരടനക്കി. സ്കൂൾ ലീഡർ ഇലക്ഷന്റെ റിസൽട്ട് ഹെഡ് മിസ്ട്രസ് അനൗൺസ് ചെയ്യുകയാണ്. സണ്ണി ഏഴ് വോട്ടിന് സെൻ കെ. ജോസിനെ തോല്പിച്ചിരിക്കുന്നു. പോർക്കളത്തിൽ വീണുകിടക്കുന്നത് ചേട്ടനാണ്. ഇവിടെ നിന്നു നോക്കിയാൽ ഇട്ടിയുടെ ക്ലാസ് കാണാം. പുള്ളി കണ്ണു തുടച്ച് പുറത്തേക്കിറങ്ങുന്നു. ഇതിനകം ഒരു ജാഥ രൂപപ്പെട്ടിട്ടുണ്ട്... "അയ്യോ പൊട്ടി, ആരു പൊട്ടി?" ഇട്ടിയുടെ പുറകേ ഓടി. കരച്ചിലടക്കാൻ പറ്റുന്നില്ല. … Continue reading പുലർവെട്ടം 331

പുലർവെട്ടം 330

{പുലർവെട്ടം 330} കൊളംബസ് എന്ന നാവികൻ ഒരു രൂപകമാണ്. പലപ്പോഴും മറഞ്ഞിരുന്ന ദേശങ്ങൾ കണ്ടെത്തി പുറംലോകത്തെ അറിയിച്ചതിന്റെ പേരിലാണ് പ്രാചീനനാവികരും സഞ്ചാരികളും വാഴ്ത്തപ്പെടാറുള്ളത്. അവരുടെ യാത്രാചരിതങ്ങളെ അധികാരമോഹങ്ങളും സാഹസികതയും അനിശ്ചിതത്വവും ദുരന്തപൂർണ്ണമായ അവസാനവും ഒക്കെച്ചേർന്ന ജീവിതത്തിന്റെ പുസ്തകമായിക്കൂടി വായിച്ചെടുത്താൽ നല്ലതാണ്. ചരിത്രത്തിലൂടെ സഞ്ചരിച്ച് കൊളംബസ് ഒരു രൂപകമായി മാറുന്നതിന് പുറകിൽ അസാമാന്യമായ ഇച്ഛാശക്തിയും കാമനകളും ക്രൂരതകളും ശാസ്ത്രബോധവുമുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അയാൾ പുതിയ ലോകങ്ങൾ തേടിപ്പോയത് കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു. അതിനുള്ള ജ്ഞാനവും ആർജ്ജിച്ചിരുന്നു. ഇന്ത്യയിലെ … Continue reading പുലർവെട്ടം 330

പുലർവെട്ടം 329

{പുലർവെട്ടം 329} ഒരു മരണം സംഭവിക്കുമ്പോൾ എത്ര പെട്ടെന്നായിരുന്നു നമ്മുടെ ദേശങ്ങൾ പണ്ടു നിശബ്ദമായിരുന്നത്! നാട്ടുമാവിൽ വീഴുന്ന കോടാലിയുടെ ശബ്ദം കേൾക്കാനാവുന്ന വിധത്തിൽ, അല്ലെങ്കിൽ കൊമ്പിരിക്കാർ കൊണ്ടുവരുന്ന വെള്ളിക്കുരിശിന്റെ അലുക്കുകളുടെ കിലുക്കം കേൾക്കാവുന്ന വിധത്തിൽ ഗ്രാമത്തെ ഒരു വിഷാദമൗനം പൊതിയുന്നു. ലാവോത്‌സെ പറയുന്നതുപോലെ, ഒരു ചെറിയ ചില്ല ഒടിയുമ്പോൾപ്പോലും പ്രപഞ്ചവൃക്ഷം കൂടുതൽ ദുർബലവും ദരിദ്രവുമാകുന്നു എന്നൊരു സഹജബോധം ഉണ്ടായിരുന്ന കാലമായിരുന്നു അത്. കാര്യങ്ങൾ ഇന്നങ്ങനെയല്ല. ബുദ്ധിയുടെ സ്ഫുലിംഗങ്ങൾ ധാരാളമായി ഉണ്ടായിരുന്ന ഒരു ചലച്ചിത്രകാരൻ കടന്നുപോയി. അയാളുമായി ബന്ധമുള്ള … Continue reading പുലർവെട്ടം 329

പുലർവെട്ടം 328

{പുലർവെട്ടം 328} The Dance of Hope: Finding Ourselves in the Rhythm of God's Great Story എന്ന പുസ്തകത്തിൽ വില്യം ഫ്രെ പങ്കുവയ്ക്കുന്ന ഒരു ഓർമ വളരെ പ്രചോദനാത്മകമായിത്തോന്നി. യൂണിവേഴ്സിറ്റിയിലെ ഒരു സഹപാഠിയേക്കുറിച്ചാണ്. അന്ധനായിരുന്ന അയാൾക്കു വേണ്ടി പുസ്തകങ്ങൾ വായിച്ചുകൊടുക്കുക എന്നൊരു ഉത്തരവാദിത്വം വില്യം ഫ്രെയ്ക്കുണ്ടായിരുന്നു. ഒരു ദിവസം അയാൾ തന്റെ മനസു തുറന്നു. ഒരു അപകടത്തിൽ കുട്ടിക്കാലത്താണ് അയാളുടെ കാഴ്ച നഷ്ടമായത്. ആ നിമിഷം ജീവിതം നിലച്ചതായി അനുഭവപ്പെട്ടു. എല്ലാത്തിനോടും എല്ലാവരോടും … Continue reading പുലർവെട്ടം 328

പുലർവെട്ടം 327

{പുലർവെട്ടം 327} 1952-ലാണ്; കൊച്ചിയിലുള്ള ഒരെഴുത്തുകാരന് വേമ്പനാട്ടുകായലിൽ വച്ച് സാഹിത്യപ്രവർത്തക സഹകരണസംഘം എടുക്കാമെന്ന് ഉറപ്പുകിട്ടിയ ഒരു നോവലിന്റെ കൈയെഴുത്തുപ്രതി നഷ്ടമാകുന്നു. ആരായാലും ഒന്നു പകച്ചുപോകേണ്ടതാണ്. അയാളാവട്ടെ അതു വീണ്ടും എഴുതിത്തുടങ്ങി. എല്ലാ അർത്ഥത്തിലും ഒരു പോരാളിയായിരുന്നു അയാൾ. അതുകൊണ്ടുതന്നെ പണിയെടുത്ത ഒരിടത്തിലും അയാൾക്ക് അധികകാലം നിൽക്കാൻ കഴിഞ്ഞിട്ടില്ല. ആറു വർഷത്തിനു ശേഷമാണ് അതു വീണ്ടും എഴുതിത്തീർക്കുന്നത്. 1958-ൽ പുസ്തകം പ്രസിദ്ധീകരിച്ചു. ബോധധാരാസാഹിത്യം എന്നൊരു രീതിയുടെ ഭാഷയിലെ ആരംഭമായിരുന്നു അത്. Stream of consciousness എന്ന ആഖ്യാനരീതി ലോകമാദ്യം … Continue reading പുലർവെട്ടം 327

പുലർവെട്ടം 326

{പുലർവെട്ടം 326} One Candle എന്ന ഈവ് ബൺറ്റിങ്ങിന്റെ ചെറിയ പുസ്തകം വായിച്ചു. ജൂതരുടെ ഹാനെക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണത്. എട്ടുനാൾ നീളുന്ന ദേവാലയാർപ്പണത്തിന്റെ ഒരോർമ്മത്തിരുനാളാണ്. ഒമ്പത് ചില്ലകളുള്ള ഒരു തിരിക്കാൽ; മനോറ എന്നാണതു വിളിക്കപ്പെടുന്നത്. ഓരോരോ രാവുകളിലായി ഓരോരോ നാളങ്ങൾ തെളിച്ച് ഭവനത്തെ ദീപ്തമാക്കുകയാണ് അതിന്റെ രീതി. ഈ തിരിനാളങ്ങൾ എന്തൊരു സമാധാനമാണ്. യഹൂദരുടെ ഔദ്യോഗിക അടയാളമായ ഏഴു തിരികളുള്ള മനോറയുടെ ഉപയോഗം ദേവാലയത്തിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. കെടാവിളക്കുകൾ എന്നൊരു സങ്കല്പം യഹൂദപാരമ്പര്യത്തിൽ നിന്നാണ് വരുന്നത്. സദാ … Continue reading പുലർവെട്ടം 326

പുലർവെട്ടം 325

{പുലർവെട്ടം 325} അതായിരുന്നു വയൽവരമ്പുകളിൽ നിന്ന് കണ്ടിരുന്ന ഏറ്റവും ഹൃദ്യമായ കാഴ്ച- ജലചക്രം. പാടത്തെ വെള്ളം വറ്റിക്കുവാനും തേവുവാനും വേണ്ടിയായിരുന്നു അത്. വിശ്രമമില്ലാതെ ചക്രം ചവിട്ടുന്ന മനുഷ്യർ. ഓരോ തട്ടിലും ഈരണ്ടു പേർ ഇരുന്ന് ചവിട്ടുന്നു. അതിന്റെ വലിപ്പത്തിന് ആനുപാതികമായാണ് ദളങ്ങളുടെ എണ്ണം. പാടം വറ്റുന്നതുവരെ നിർത്താതെ ചവിട്ടുകയാണ് അതിന്റെ രീതിയെന്ന് വായിച്ചു. ആറാറു മണിക്കൂർ ഇടവിട്ട് ചക്രക്കാർ മാറിക്കൊണ്ടിരിക്കും. വെള്ളം വറ്റുന്നതനുസരിച്ച് വരമ്പത്ത് ആൾക്കൂട്ടം വർദ്ധിച്ചുവരുന്നുണ്ടാവും; വയലിൽ സുഖവാസത്തിന് എത്തിയ മത്സ്യങ്ങളുടെ നേരം കുറിച്ചിരിക്കുന്നു. അത്തരമൊരു … Continue reading പുലർവെട്ടം 325

പുലർവെട്ടം 324

{പുലർവെട്ടം 324} വിനിമയം ചെയ്യപ്പെടാത്ത വിശിഷ്ടദാനങ്ങൾക്ക് എന്തു സംഭവിക്കുമെന്നു സൂചിപ്പിക്കാൻ വേണ്ടികൂടിയാണ് അവൻ താലന്തിന്റെ കഥ പറഞ്ഞത്. ഇന്ന് വൈവിധ്യമാർന്ന കഴിവുകളേയും സിദ്ധികളേയും അടയാളപ്പെടുത്താനാണ് താലന്ത് എന്ന സൂചന ഉപയോഗിക്കുന്നതെങ്കിൽപ്പോലും, നൈസർഗികവും പ്രാഥമികവുമായ നമ്മുടെ ചില സാധ്യതകളായി അതിനെ കാണുകയാണ് കുറേക്കൂടി യേശുപാർശ്വത്തിൽ നിന്നുള്ള വായന. താലന്ത് ഇന്നൊരു നാണയരൂപമായി പരിഗണിക്കാമെങ്കിലും അതിന്റെ ആദ്യപശ്ചാത്തലത്തിൽ ഒരു അളവുതൂക്കമാണ്; കട്ടി എന്നു വിളിക്കാം. മിക്കവാറും വെള്ളിയാണതിന്റെ ലോഹം. ജീവിതത്തോട് ശുഭാപ്തിവിശ്വാസം പുലർത്താത്ത ഒരാൾ താലന്ത് കുഴിച്ചിടാൻ തീരുമാനിക്കുന്നു. അതുപോലും … Continue reading പുലർവെട്ടം 324

പുലർവെട്ടം 323

{പുലർവെട്ടം 323} Crisis എന്ന പദം ആദ്യം ഉപയോഗിച്ചുകാണുന്നത് ഹിപ്പോക്രാറ്റസാണ്. ഹൃദയധമനികളുമായി ബന്ധപ്പെട്ടാണ് ആ പദം ആധുനികവൈദ്യശാസ്ത്രത്തിന്റെ ആചാര്യൻ ഉപയോഗിച്ചത്. ഒഴുക്ക് പെട്ടെന്നു നിലച്ചുപോവുക എന്ന അർത്ഥത്തിലായിരുന്നു അത്. ആ വാക്ക് ഇന്ന് സമസ്തമേഖകളിലും കേൾക്കുന്നുണ്ട്. ഏറ്റവും നല്ലത് കടഞ്ഞെടുക്കാനുള്ള നേരമായിട്ടൊക്കെയാണ് അതിനെ ഗുരുക്കന്മാർ എണ്ണുന്നത്. രണ്ടു സാധ്യതകളാണ്; ഒന്നുകിൽ ഒളിച്ചോടാം, അല്ലെങ്കിൽ അഭിമുഖീകരിക്കാം - flight / fight. ലോഹം തെളിയിക്കേണ്ട നേരത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നു തോന്നുന്നു. ഒരു ജൂണിപ്പറിനു പോലും അതറിയാം. -ബോബി ജോസ് … Continue reading പുലർവെട്ടം 323

പുലർവെട്ടം 322

{പുലർവെട്ടം 322} "ഐ വാണ്ട് സംബഡി ഹൂ ക്യാൻ ഡൂ ഇറ്റ് ജന്റ്‌ലി; സംബഡി ഹൂ ക്യാൻ ബ്രെയ്ക് ദ് ന്യൂസ് വിത്തൗട്ട് ബ്രെയ്ക്കിങ് ഹാർട്സ്." മകളുടെ മരണം അമ്മയെ അറിയിക്കാനായി പോകേണ്ട ഒരാളെ തിരയുകയാണ് വിക്ടർ ലീനസിന്റെ കഥാപാത്രം. അത്തരക്കാർക്കായിരുന്നു മരണവിശേഷമറിയിക്കാനുള്ള നറുക്ക്. വളരെ വെളുപ്പിനെ വീട്ടിലേക്കെത്തിയ ഒരു ബന്ധു അപ്പനെ വിളിച്ച് അപ്പൂപ്പനിൽ നിന്ന് അകറ്റിനിർത്തി പറഞ്ഞ വിശേഷമാണ് മരണവുമായി ബന്ധപ്പെട്ട ഏറ്റവും ആദ്യത്തെ ഓർമയെന്നു തോന്നുന്നു. അമ്മായിയുടെ മുതിർന്ന മകൻ പുഴയിൽ മുങ്ങിമരിച്ചു. … Continue reading പുലർവെട്ടം 322

പുലർവെട്ടം 321

{പുലർവെട്ടം 321} അനുടീച്ചറിന്റെ അമ്മ മരിച്ചു, വരേണ്ടെന്നു പറഞ്ഞെങ്കിലും പോകാമെന്നു തീരുമാനിച്ചു. ഒരു ആത്മാവ് അതിന്റെ ഭൗതികവിപ്രവാസത്തിനൊടുവിൽ ആറു ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. വിശന്നവനോട്, ദാഹിച്ചവനോട്, അലഞ്ഞവനോട്, നഗ്നനോട്, രോഗിയോട്, തടവറക്കിളിയോട് നീ എന്തു ചെയ്തു? ആത്മവിശ്വാസത്തോടെ അതിനുത്തരം നൽകുന്ന ഏകയാൾ അമ്മ മാത്രമാണെന്നു തോന്നുന്നു. കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്. അന്നം അവൾ തന്നെയായിരുന്നു. 'അമ്മയെനിക്കൊരു ഉരുള തന്നു, ഉണ്ടിട്ടുമുണ്ടിട്ടും തീരുന്നില്ല' എന്നൊരു കടങ്കഥ അവളുടെ മാറിനേക്കുറിച്ചുണ്ട്. ദാഹം ശമിപ്പിച്ചത്, നീളവും വീതിയും … Continue reading പുലർവെട്ടം 321

പുലർവെട്ടം 387

{പുലർവെട്ടം 387} ആകാശം സദാ ഒരു നിഗൂഢതയും അജ്ഞാതത്വവും നിലനിർത്തുന്നുണ്ട്. ശാസ്ത്രഗവേഷണങ്ങളിലെ യുക്തി കൊണ്ട് പരിഹരിക്കപ്പെടാനാവാത്ത കൗതുകങ്ങൾ. അതുകൊണ്ടാണ് ഇത്തരം പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട പദങ്ങൾ അലങ്കാരകല്പനകളായി പരിണമിച്ചത്. ആകസ്മികതകളുടെ ആവേഗമായാണ് 'ഉൽക്ക' ഉള്ളിൽ പതിച്ചത്. ഭ്രമണപഥത്തിൽ നിന്നുമാറി വളരെ വേഗത്തിൽ സഞ്ചരിച്ച് നോക്കിനിൽക്കുമ്പോൾ കത്തിത്തീർന്നുപോകുന്ന മനുഷ്യരേയും പ്രസ്ഥാനങ്ങളേയും സൂചിപ്പിക്കേണ്ടിവരുമ്പോൾ ഈ ശിലാശകലങ്ങൾ ഭാവനയിൽ തീവ്രതയോടെ തറച്ചുകയറുന്നു. പതനക്കാഴ്ചകളെ കൂടുതൽ വിഭ്രമിപ്പിക്കുന്ന വിധത്തിൽ അഗ്നിശോഭകളുണർത്തി, കണ്ണഞ്ചിപ്പിച്ച് തുറക്കുംമുൻപേ മാഞ്ഞുപോകുന്ന അസ്ഥിരവും അനിശ്ചിതവുമായ ജീവിതത്തിന്റെ താഴ്വാരങ്ങളിലാണ് ഉൽക്കകൾ പലപാടു വന്നുവീഴുന്നത്. … Continue reading പുലർവെട്ടം 387

പുലർവെട്ടം 386

{പുലർവെട്ടം 386}   'എന്നെ മറന്നേക്കൂ' പൂത്തിരിക്കുന്നു പക്ഷേ, നാമൊന്നായിരുന്ന ആ പഴയ ദിനങ്ങൾ എനിക്കു മറക്കാനാവുന്നില്ല. ഏതു പാതിരാവിലും ഒരു കാല്പെരുമാറ്റം കേട്ടാൽ മേരി ഞെട്ടിയുണരും. അവനായി വിളമ്പിയ അത്താഴം ആലിപ്പഴത്തേക്കാൾ തണുത്തു. ആരുടെയെങ്കിലും അമരങ്ങളിൽ അവൻ തളർന്നുറങ്ങുന്നുണ്ടാവും. അമ്മ കുഞ്ഞിനെ ഓർക്കുന്നതുപോലെ, കുഞ്ഞുങ്ങൾ അമ്മയെ ഓർക്കുന്നുണ്ടാവുമോ? ഉവ്വ്, ഓർക്കുന്നുണ്ട്. ഓർമ തലച്ചോറിൽ കോറിയിട്ടിട്ടുള്ള രേഖാചിത്രങ്ങൾ മാത്രമല്ല, ഒരാളെ പൊതിഞ്ഞുനിൽക്കുന്ന ഒരു അദൃശ്യസ്നേഹവലയവുമാണ്. ബുദ്ധികൊണ്ട് അതിനെ വിവേചിച്ച് എടുക്കണമെന്നുപോലുമില്ല. എന്നിട്ടും ചില നേരങ്ങളിൽ അതിന് മൂർത്തഭാവങ്ങളുണ്ടാവുന്നു. … Continue reading പുലർവെട്ടം 386

പുലർവെട്ടം 320

{പുലർവെട്ടം 320} മറക്കില്ല എന്നാണ് നാം ഓരോ നിമിഷവും പറയാൻ ശ്രമിക്കുന്നത്. പഴയ പുസ്തകക്കെട്ടുകൾ അടുക്കിച്ചിട്ടപ്പെടുത്തുമ്പോൾ പലവർണ്ണത്താളുകളുള്ള ഒരു ചെറിയ പുസ്തകം കണ്ണിൽപ്പെടുന്നു. പത്താം ക്ലാസ് പിരിയുമ്പോൾ വാങ്ങിയ ഓട്ടോഗ്രാഫ് ആണത്. ഓരോ താളിലും മറക്കരുതെന്ന വാക്ക് പല രീതിയിൽ സഹപാഠികൾ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുതന്നെയാണ് അവരുടെ ഓർമ്മപ്പുസ്തകത്തിൽ തിരിച്ചെഴുതാൻ ശ്രദ്ധിച്ചിരുന്നതും. പിന്നെയും എത്രകാലം കഴിഞ്ഞാണ് നടക്കാനിറങ്ങിയ രണ്ട് ജീവബിന്ദുക്കളുടെ കഥ 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ വായിക്കുന്നത്. "നീ ചേച്ചിയെ മറക്കുമോ?" ഏട്ടത്തി ചോദിച്ചു. "മറക്കില്ല," അനുജത്തി പറഞ്ഞു. "മറക്കും," … Continue reading പുലർവെട്ടം 320

പുലർവെട്ടം 319

{പുലർവെട്ടം 319} താരതമ്യം എന്ന അവനവൻകടമ്പയിൽ തട്ടിയാണ് മിക്കവാറും പേർ തീവ്രവിഷാദികളാകുന്നത്. ചുറ്റിനും പാർക്കുന്നവരോട് ജീവിതം കുറേയേറെ അനുഭാവവും ആനുകൂല്യവും കാട്ടിയതായി നാം പരാതിപ്പെടുന്നു. ഇന്നലെ വായിച്ചെടുത്ത ആ കഥ അങ്ങനെ ഒരു പരാമർശത്തിലാണ് അവസാനിക്കുന്നത്. കൈവെള്ളയിലെ നാണയത്തിന്റെ തിളക്കം കാണാനാവാത്ത വിധത്തിൽ നിഴൽ വീണിരിക്കുന്നു. "അവസാനം വന്ന ഇവർ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ." ശ്രദ്ധേയമായ ഒരു ഹ്രസ്വചിത്രം - The Neighbors' … Continue reading പുലർവെട്ടം 319

പുലർവെട്ടം 318

{പുലർവെട്ടം 318} യേശു പറഞ്ഞ കഥകളിൽ ഞാൻ ഏറ്റവും ആശ്വാസം കണ്ടെത്തുന്നത് പല യാമങ്ങളിലായി മുന്തിരിത്തോട്ടത്തിൽ ജോലിക്കു കൂടിയ മനുഷ്യരുടെ കഥയിലാണ്. നമുക്കിന്ന് പരിചയമുള്ള നഗരക്കാഴ്ചയിലാണ് രണ്ടായിരം വർഷം പഴക്കമുള്ള ആ കഥ ആരംഭിക്കുന്നത്. കുറേയധികം പണിക്കാർ തെരുവിൽ കാത്തുനിൽക്കുകയാണ്. ഓരോ യാമത്തിലും അത്തരം മനുഷ്യരെ യജമാനൻ അഭിമുഖീകരിക്കുന്നു. ഒന്നാം മണിക്കൂർ തൊട്ട് ആ അങ്കം ആരംഭിക്കുന്നുണ്ട്; നമ്മുടെ ആറുമണി പുലരി എന്നു സൂചന. പതിനൊന്നാം മണിക്കൂർ വരെ അതു തുടരുന്നു; അന്തി അഞ്ചുമണി ആയെന്നു സാരം. … Continue reading പുലർവെട്ടം 318

പുലർവെട്ടം 316

{പുലർവെട്ടം 316} ജൂണിപ്പർ ഒരു ചെറുപുഞ്ചിരി ഗാരന്റീ ചെയ്യുന്നുവെന്നുതന്നെ കരുതുന്നു. വലിയ മനുഷ്യരും അവരുടെ ആകാശം മുട്ടുന്ന ഭാവനകളും കൂടി പതപ്പിച്ചെടുക്കുന്ന മെഗാലോകത്തിൽ എല്ലാ അർത്ഥത്തിലും ചെറിയവരായ മനുഷ്യർ അവനവന്റെ തൊടിയിൽ വിരിയിക്കുന്ന സരളലോകത്തിന്റെ ആനന്ദമാണ് അയാൾ. കൈ തെറ്റി വീണാൽ കാലിനു പ്ലാസ്റ്റർ ഇടേണ്ടിവരുന്ന വിധത്തിൽ തടിച്ച ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്ന വല്യച്ചന്റെ അടുക്കൽച്ചെന്ന്, ഇതിന്റെ അമർ ചിത്രകഥ കിട്ടാൻ വല്ല പാങ്ങുമുണ്ടാകുമോ എന്നു ചോദിക്കുന്ന അയാളുടെ ആത്മാർത്ഥത കാണാതെപോകരുത്. പരസ്പരം കാലുവാരാനുള്ള സ്വാതന്ത്ര്യമാണ് ബന്ധങ്ങളുടെ ബെഞ്ച് … Continue reading പുലർവെട്ടം 316

പുലർവെട്ടം 315

{പുലർവെട്ടം 315} കഥകളേക്കാൾ വിചിത്രമായ ജീവിതമുണ്ട്. ലബനനിലെ ഹോളി വാലിയിലുള്ള കനൗബിൻ മൊണാസ്ട്രിയിൽ നിന്ന് മരിനോസ് എന്നൊരു യുവസന്യാസിയെ പുറത്താക്കി. ഒരു കുട്ടിയുടെ പിതൃത്വം അയാളിൽ ചാർത്തിയായിരുന്നു അത്. അതേ ആശ്രമത്തിന്റെ പടവുകളിൽ ഭിക്ഷാടനത്തിനിരുന്നും ചെറിയ ജോലികളിൽ ഏർപ്പെട്ടും അയാൾ കുഞ്ഞിനെ വളർത്തിയെടുത്തു. ആ ഇടം അത്രയും പ്രിയപ്പെട്ടതായതുകൊണ്ട് അയാൾക്ക് അവിടം വിട്ട് പോകാൻ തോന്നിയതേയില്ല. മരിനോസ് മരിച്ചു. മൊണാസ്ട്രിയിൽ സംസ്കരിക്കാനുള്ള അനുവാദം കിട്ടി. മൃതശരീരം കുളിപ്പിച്ചൊരുക്കിയവരെ അമ്പരപ്പിച്ചുകൊണ്ട് അതൊരു സ്ത്രീയാണെന്ന് അവർക്കു ബോധ്യപ്പെട്ടു. പുണ്യവതിയായിട്ടാണ് കാത്തലിക് … Continue reading പുലർവെട്ടം 315

പുലർവെട്ടം 314

{പുലർവെട്ടം 314} പുലരി പറയുന്നത് അതാണ്, പുറത്താരോ കൊട്ടുന്നുണ്ട്. ഓരോ തവണ വാതിൽ തുറക്കുമ്പോഴും സ്നേഹം സമാന്തരങ്ങളില്ലാത്ത പുഞ്ചിരിയുമായി കിന്നാരം ചൊല്ലി അകത്തുവരുന്നു. ഹസൻ റാബിയയെ വിളിച്ചതുപോലെ, വായനക്കാരാ ഈ ഇളവെയിലിലേക്കു വരൂ. ഈ ഷവറിലേക്കു വരൂ. എത്ര കാതങ്ങൾ സഞ്ചരിച്ച് നിങ്ങളുടെ പടവിലെത്തിയതാണ്. പത്രം, പാൽ, ദോശ മൊരിയുന്ന മണം, കണ്ണിൽ സോപ്പുപത കയറിയ കുഞ്ഞിന്റെ കള്ളക്കരച്ചിൽ, എത്ര തേച്ചിട്ടും ശരിയാവുന്നില്ലെന്ന പരാതി, തേച്ചത് മതിയായില്ലേ എന്ന കുറുമ്പ്... നിറയെ വാതിലുകളും ജാലകങ്ങളുമുള്ള ഒരു സ്വപ്നവീട്ടിൽ … Continue reading പുലർവെട്ടം 314

പുലർവെട്ടം 313

{പുലർവെട്ടം 313} 2.3 ബില്യൻ വിശ്വാസികളുണ്ടെന്നാണ് ക്രിസ്തുമതം ഹുങ്കു പറയുന്നത്. എന്നാലതിന്റെ പൊരുളറിഞ്ഞവർ അതിലെത്രയുണ്ടാവും? പണ്ടൊരിക്കൽ, 'വത്തിക്കാനിൽ എത്ര പേർ ജോലി ചെയ്യുന്നുണ്ട്?' എന്ന പത്രക്കാരന്റെ ചോദ്യത്തിന് ഒരു മാർപാപ്പ നൽകിയ ക്ലാസിക് മറുപടി പോലെ, ഏതാണ്ട് മൂന്നിലൊന്നു പേർ! ദൈവം ഒരു വെൻഡിങ് മെഷീനായി ഇപ്പോഴും ചിത്രീകരിക്കപ്പെടുന്നു എന്നതാണ് ഏറ്റവും ഭീകരദുരന്തം. ഐശ്വര്യത്തിന്റെ സദ്‌വാർത്ത - prosperity gospel - പ്രഘോഷിക്കുന്നതിന്റെ ആവേശത്തിനിടയിൽ ഭിത്തിയിലെ ക്രൂശിതരൂപത്തെ നോക്കാൻ നേരമില്ലാതെയായി. ദൈവപരിപാലനയാണ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിചാരം. … Continue reading പുലർവെട്ടം 313

പുലർവെട്ടം 312

{പുലർവെട്ടം 312} മിഴികളിൽ അസാധാരണ പ്രകാശമുള്ള ഒരു ചെറുപ്പക്കാരനാണ് എതിരെ. പെട്ടെന്ന് അവന്റെ കണ്ണു കലങ്ങി. ഒരാണെന്ന നിലയിൽ പെങ്ങളേക്കാൾ കൂടുതൽ അവൻ അനുഭവിച്ച ആനുകൂല്യങ്ങളെ ഓർത്തിട്ടാണ്. പ്രിവിലെജുകൾ നിങ്ങളെ സങ്കടപ്പെടുത്തുന്ന ആ ദിനമാണ് ഒരു ജൈവമനുഷ്യൻ എന്ന നിലയിൽ നിങ്ങളുടെ വീണ്ടുംപിറവി. പ്രകടനം നടത്തുന്ന കറുത്തവരുടെ മുൻപിൽ FORGIVE ME, AM BORN WHITE എന്ന പ്ലകാർഡ് ഉയർത്തി മുട്ടിന്മേൽ നിൽക്കുന്ന ഒരാളുടെ ചിത്രത്തിൽ ഞാൻ ഇവനെ കണ്ടു. വൈറ്റ് പ്രിവിലെജിനേക്കുറിച്ച് ലോകം ആശങ്കപ്പെടുന്ന ദിനങ്ങളിലൂടെയാണ് … Continue reading പുലർവെട്ടം 312

പുലർവെട്ടം 311

{പുലർവെട്ടം 311} അനുദിന അന്നം തരണമേ - give us our daily bread - എന്ന അഭ്യർത്ഥനയ്ക്ക് പണ്ടത്തേക്കാൾ മുഴക്കമുണ്ടാവുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്. അവന്റെ അധരങ്ങളിൽ നിന്നു ലഭിച്ച ഒരേയൊരു പ്രാർത്ഥനയിലെ ഭൗതികമെന്നു കരുതാവുന്ന ഒരേയൊരു അർത്ഥന അതായിരുന്നു. Daily bread-ൽ കുറഞ്ഞത് നാലു സൂചനകളുണ്ട്. മനുഷ്യോചിതമായി ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ആദ്യത്തേത്. അവളെ ലേബർ റൂമിൽ നിന്നു പുറത്തേക്കു കൊണ്ടുവരാൻ അവൾ കൈയിലിട്ട കല്യാണമോതിരം പണയം വയ്ക്കേണ്ടി വന്നുകൂടാ. പ്രായമായ മാതാപിതാക്കന്മാർ ഈ മഴക്കാലം … Continue reading പുലർവെട്ടം 311

പുലർവെട്ടം 310

{പുലർവെട്ടം 310} ലോകത്തിനു ശ്വാസം മുട്ടുന്ന കാലമാണിത്; ജോർജ് ഫ്ലോയ്‌ഡിന്റെ നിലവിളി പോലെ, "I can't breathe, sir". കോവിഡ് ബാധിച്ച് അകാലത്തിൽ അരങ്ങു വിടേണ്ടിവന്ന പതിനായിരക്കണക്കിനു മനുഷ്യരുടെ അവസാനമൊഴിയും അതായിരുന്നു, 'ഞങ്ങൾക്കു ശ്വാസം മുട്ടുന്നു.' ഭൂമി എന്ന പൊതുഭവനത്തിനു ശ്വാസം മുട്ടുന്നു എന്നോർമ്മിപ്പിക്കാനാണ് ഇന്നത്തെ ദിനം. ഒയിക്കോസ് - Oikos - എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇക്കോളജി രൂപപ്പെടുന്നത്; ഇക്കണോമിക്സും അങ്ങനെതന്നെ. വീട്ടുകാര്യങ്ങളെന്ന് സൂചിതം. കുറേക്കൂടി ഈ വീടിനെ ശ്രദ്ധിക്കാനുണ്ടെന്നാണ് നമ്മളോടു പറയുന്നത്. ഭൂമി … Continue reading പുലർവെട്ടം 310

പുലർവെട്ടം 309

{പുലർവെട്ടം 309} ജ്ഞാനസഞ്ചാരിയായ സിദ്ധാർത്ഥയോട് കാമസ്വാമിയെന്ന വർത്തകൻ ആരാഞ്ഞത് അതാണ്: "നിന്റെ മൂലധനമെന്താണ്?" ലഭിച്ച ഉത്തരം ഇതായിരുന്നു: "I can think. I can wait. I can fast." കാത്തിരിപ്പിനോടുള്ള ആഭിമുഖ്യത്തെ ഒരു ധനമായി എണ്ണാൻ കഴിയാതെ പോയതാണ് നമ്മുടെ കാലത്തിന്റെ തെറ്റ്. ട്രാഫിക് സിഗ്നൽ പച്ചയായി മാറാനെടുക്കുന്ന ഒരു മൂളിപ്പാട്ടിനുള്ള നേരം പോലും ശാന്തമായി എടുക്കാൻ ആവാത്ത വിധത്തിൽ നാം പുകയുന്നു. Road rage എന്ന വഴിയോരക്ഷോഭം അതിന്റെ ഉത്തുംഗത്തിലെത്തുന്നത് ഈ അടയാളവിളക്കിനു താഴെയാണ്. … Continue reading പുലർവെട്ടം 309