The Book of 2 Chronicles, Chapter 32 | 2 ദിനവൃത്താന്തം, അദ്ധ്യായം 32 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 32 സെന്നാക്കെരിബിന്റെ ആക്രമണം 1 ഹെസെക്കിയായുടെ വിശ്വസ്തതാപൂര്‍ണമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് യൂദായെ ആക്രമിക്കുകയും അതിലെ സുര ക്ഷിതനഗരങ്ങള്‍ കീഴടക്കാമെന്ന പ്രതീക്ഷയോടെ അവയ്‌ക്കെതിരേ പാളയമടിക്കുകയും ചെയ്തു.2 സെന്നാക്കെരിബ് ജറുസലെം ആക്രമിക്കാന്‍ വരുന്നതുകണ്ട്3 ഹെസെക്കിയാ തന്റെ സേവകന്‍മാരോടും വീരപുരുഷന്‍മാരോടും ആലോചിച്ചു. നഗരത്തില്‍നിന്നു പുറത്തേക്കൊഴുകിയിരുന്ന നീര്‍ച്ചാലുകള്‍ തടയാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ അവനെ സഹായിച്ചു.4 അനേകം, ആളുകള്‍ ഒരുമിച്ചുകൂടി. സകല നീര്‍ച്ചാലുകളും തടഞ്ഞു. അസ്‌സീറിയാ രാജാവിനു നാമെന്തിനു വെള്ളം കൊടുക്കണം എന്ന് അവര്‍ ചോദിച്ചു.5 നിശ്ചയദാര്‍ഢ്യത്തോടെ … Continue reading The Book of 2 Chronicles, Chapter 32 | 2 ദിനവൃത്താന്തം, അദ്ധ്യായം 32 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 31 | 2 ദിനവൃത്താന്തം, അദ്ധ്യായം 31 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 31 മതനവീകരണം 1 ഉത്‌സവാഘോഷങ്ങള്‍ക്കുശേഷം അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനം യൂദാനഗരങ്ങളില്‍ചെന്ന് അഷേരാപ്രതിഷ്ഠകളും സ്തംഭങ്ങളും ഇടിച്ചുനിരത്തുകയും യൂദാ, ബഞ്ചമിന്‍, എഫ്രായിം, മനാസ്‌സെ എന്നിവിടങ്ങളിലെ പൂജാഗിരികളും ബലിപീഠങ്ങളും തകര്‍ക്കുകയും ചെയ്തു. അതിനുശേഷം ജനം തങ്ങളുടെ നഗരങ്ങളിലേക്ക്, സ്വന്തം അവകാശഭൂമിയിലേക്കു മടങ്ങി. 2 ഹെസെക്കിയാ ശുശ്രൂഷയുടെ അടിസ്ഥാനത്തില്‍ പുരോഹിതന്‍മാരെയും ലേവ്യരെയും ഗണം തിരിച്ചു. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുന്നതിനും കര്‍ത്താവിന്റെ പാളയത്തിന്റെ കവാടങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതിനും സ്തുതിയും കീര്‍ത്തനങ്ങളും ആലപിക്കുന്നതിനും അവരെ നിയോഗിച്ചു. 3 കര്‍ത്താവിന്റെ നിയമം അനുശാസിക്കുന്നതുപോലെ പ്രഭാതത്തിലെയും … Continue reading The Book of 2 Chronicles, Chapter 31 | 2 ദിനവൃത്താന്തം, അദ്ധ്യായം 31 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 30 | 2 ദിനവൃത്താന്തം, അദ്ധ്യായം 30 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 30 പെസഹാ ആഘോഷിക്കുന്നു 1 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പെസഹാ ആചരിക്കുന്നതിനു ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തിലേക്കു വരാന്‍ ഇസ്രായേലിലും യൂദായിലുമുള്ള സകലരോടും ഹെസെക്കിയാ അഭ്യര്‍ഥിച്ചു. എഫ്രായിം, മനാസ്‌സെ ഗോത്രങ്ങളെ കത്തുമുഖേന പ്രത്യേകമായും ക്ഷണിച്ചു.2 രാജാവും പ്രഭുക്കന്‍മാരും ജറുസലെം സമൂഹവും രണ്ടാം മാസത്തില്‍ പെസഹാ ആചരിക്കുന്നതിനെപ്പറ്റി ആലോചന നടത്തി.3 പെ സഹാത്തിരുനാള്‍ തക്കസമയത്തു ആചരിക്കുവാന്‍ അവര്‍ക്കു സാധിച്ചിരുന്നില്ല. എന്തെന്നാല്‍, വിധിപ്രകാരം ശുദ്ധീകരണം നടത്തിയ പുരോഹിതന്‍മാരുടെ എണ്ണം കുറവായിരുന്നു. മാത്രമല്ല, ജനങ്ങള്‍ ജറുസലെ മില്‍ സമ്മേളിച്ചിരുന്നുമില്ല.4 രണ്ടാംമാസത്തില്‍ … Continue reading The Book of 2 Chronicles, Chapter 30 | 2 ദിനവൃത്താന്തം, അദ്ധ്യായം 30 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 29 | 2 ദിനവൃത്താന്തം, അദ്ധ്യായം 29 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 29 ഹെസെക്കിയ 1 ഇരുപത്തഞ്ചാം വയസ്‌സില്‍ ഹെസെക്കിയാ രാജ്യഭാരം ഏറ്റു; ഇരുപത്തിയൊന്‍പതു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. സഖറിയായുടെ മകളായ അബിയാ ആയിരുന്നു അവന്റെ അമ്മ.2 പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു. ദേവാലയം ശുദ്ധീകരിക്കുന്നു 3 ഭരണമേറ്റ ആദ്യവര്‍ഷം ആദ്യമാസംതന്നെ അവന്‍ കര്‍ത്താവിന്റെ ആലയത്തിന്റെ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു.4 അവന്‍ പുരോഹിതന്‍മാരെയും ലേവ്യരേയും കിഴക്കേ അങ്കണത്തില്‍ വിളിച്ചുകൂട്ടി പറഞ്ഞു:5 ലേവ്യരേ, കേള്‍ക്കുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ … Continue reading The Book of 2 Chronicles, Chapter 29 | 2 ദിനവൃത്താന്തം, അദ്ധ്യായം 29 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 28 | 2 ദിനവൃത്താന്തം, അദ്ധ്യായം 28 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 28 ആഹാസ് 1 ആഹാസ് ഇരുപതാംവയസ്‌സില്‍ ഭരണം തുടങ്ങി; പതിനാറുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. എന്നാല്‍, തന്റെ പൂര്‍വിക നായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചില്ല.2 അവന്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ മാര്‍ഗത്തില്‍ ചരിച്ചു. ബാലിനു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി.3 ബന്‍ഹിന്നോം താഴ്‌വരയില്‍ ധൂപം അര്‍പ്പിച്ചു. ഇസ്രായേലിന്റെ മുന്‍പില്‍ നിന്നു കര്‍ത്താവു തുരത്തിയ ജനതകളുടെ മ്‌ളേച്ഛാചാരങ്ങളെ അനുകരിച്ച് അവന്‍ സ്വപുത്രന്‍മാരെ ഹോമിച്ചു.4 പൂജാഗിരികളിലും മലകളിലും, ഓരോ പച്ചമരത്തിന്റെയും ചുവട്ടിലും അവന്‍ ബലിയും ധൂപവും അര്‍പ്പിച്ചു.5 ദൈവമായ കര്‍ത്താവ് … Continue reading The Book of 2 Chronicles, Chapter 28 | 2 ദിനവൃത്താന്തം, അദ്ധ്യായം 28 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 27 | 2 ദിനവൃത്താന്തം, അദ്ധ്യായം 27 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 27 യോഥാം 1 രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചുവയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായയരൂഷാ ആയിരുന്നു അവന്റെ അമ്മ.2 പിതാവായ ഉസിയായെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു. പിതാവു ചെയ്തതുപോലെ അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ അനധികൃതമായി പ്രവേശിച്ചില്ല. ജനം ദുരാചാരങ്ങള്‍ തുടര്‍ന്നുപോന്നു.3 അവന്‍ ദേവാലയത്തിന്റെ ഉപരികവാടം പണികഴിപ്പിച്ചു. ഓഫേലിന്റെ മതിലിന്റെ പണി കുറെനടത്തി.4 യൂദാമലമ്പ്രദേശത്ത് പട്ടണങ്ങളും വൃക്ഷനിബിഡമായ മലകളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.5 അവന്‍ അമ്മോന്യരാജാവിനെയുദ്ധം ചെയ്തു തോല്‍പിച്ചു. അമ്മോന്യര്‍ അവന് … Continue reading The Book of 2 Chronicles, Chapter 27 | 2 ദിനവൃത്താന്തം, അദ്ധ്യായം 27 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 26 | 2 ദിനവൃത്താന്തം, അദ്ധ്യായം 26 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 26 ഉസിയ 1 അനന്തരം, യൂദാനിവാസികള്‍ പതിനാറു വയസ്‌സുള്ള ഉസിയായെ പിതാവായ അമസിയായുടെ സ്ഥാനത്തു രാജാവായി അവരോധിച്ചു.2 പിതാവിന്റെ മരണത്തിനുശേഷം ഉസിയാ ഏലോത്ത് വീണ്ടെടുത്തു പുതുക്കിപ്പണിതു.3 പതിനാറാം വയസ്‌സില്‍ രാജ്യഭാരം ഏറ്റ ഉസിയ ജറുസലെമില്‍ അന്‍പത്തിരണ്ടുവര്‍ഷം ഭരിച്ചു. അവന്റെ അമ്മ ജറുസലെംകാരിയക്കോലിയാ ആയിരുന്നു.4 തന്റെ പിതാവായ അമസിയായെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.5 തന്നെ ദൈവഭക്തി അഭ്യസിപ്പിച്ച സഖറിയാ ജീവിച്ചിരുന്നിടത്തോളംകാലം അവന്‍ ദൈവത്തെ അന്വേഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. കര്‍ത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് … Continue reading The Book of 2 Chronicles, Chapter 26 | 2 ദിനവൃത്താന്തം, അദ്ധ്യായം 26 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 25 | 2 ദിനവൃത്താന്തം, അദ്ധ്യായം 25 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 25 അമസിയാ 1 രാജാവാകുമ്പോള്‍ അമസിയായ്ക്ക് ഇരുപത്തിയഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തിയൊന്‍പതു വര്‍ഷം ഭരിച്ചു. ജറുസലെംകാരിയായയഹോവദ്ദാനായിരുന്നു അവന്റെ മാതാവ്.2 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു. പക്‌ഷേ, പൂര്‍ണ ഹൃദയത്തോടെ ആയിരുന്നില്ല.3 രാജാധികാരം തന്റെ കൈയില്‍ ഉറച്ചപ്പോള്‍ അവന്‍ തന്റെ പിതാവിന്റെ ഘാതകരായസേവകന്‍മാരെ വധിച്ചു.4 മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് അവന്‍ അവരുടെ മക്കളെകൊന്നില്ല. പിതാക്കന്‍മാരുടെ അകൃത്യത്തിനു മക്കളോ, മക്കളുടെ അകൃത്യത്തിന് പിതാക്കന്‍മാരോ വധിക്കപ്പെടരുത്. ഓരോരുത്ത രും താന്താങ്ങളുടെ അകൃത്യത്തിനു മരണ ശിക്ഷ അനുഭവിക്കണം … Continue reading The Book of 2 Chronicles, Chapter 25 | 2 ദിനവൃത്താന്തം, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 24 | 2 ദിനവൃത്താന്തം, അദ്ധ്യായം 24 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 24 യോവാഷ് 1 യോവാഷ് ഏഴാം വയസ്‌സില്‍ രാജാവായി. അവന്‍ നാല്‍പതുവര്‍ഷം ജറുസലെ മില്‍ ഭരണം നടത്തി. ബേര്‍ഷെബായിലെ സിബിയാ ആയിരുന്നു അവന്റെ മാതാവ്.2 യഹോയാദാ പുരോഹിതന്‍ ജീവിച്ചിരുന്ന കാലമത്രയും യോവാഷ് കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു.3 രാജാവിനുയഹോയാദാ രണ്ടു ഭാര്യമാരെ തിരഞ്ഞെടുത്തുകൊടുത്തു. അവരില്‍നിന്നു പുത്രന്‍മാരും പുത്രിമാരും ജാതരായി.4 യോവാഷ് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ തീരുമാനിച്ചു.5 അവന്‍ പുരോഹിതന്‍മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി പറഞ്ഞു: ആണ്ടുതോറും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിന്റെ അറ്റ കുറ്റപ്പണികള്‍ ചെയ്യുന്നതിന് ആവശ്യമായ … Continue reading The Book of 2 Chronicles, Chapter 24 | 2 ദിനവൃത്താന്തം, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 23 | 2 ദിനവൃത്താന്തം, അദ്ധ്യായം 23 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 23 1 ഏഴാംവര്‍ഷംയഹോയാദാ പുരോഹിതന്‍ ശതാധിപന്‍മാരായ ജറോഹാമിന്റെ മകന്‍ അസറിയാ,യഹോഹനാന്റെ മകന്‍ ഇസ്മായേല്‍, ഓബെദിന്റെ മകന്‍ അസറിയാ, അദായായുടെ മകന്‍ മാസെയാ, സിക്രിയുടെ മകന്‍ എലിഷാഫാത്ത് എന്നിവരുമായി ധൈര്യപൂര്‍വം ഉടമ്പടിചെയ്തു.2 അവര്‍ യൂദായിലെങ്ങും സഞ്ചരിച്ച് നഗരങ്ങളില്‍ നിന്ന് ലേവ്യരെയും ഇസ്രായേല്‍ കുടുംബത്തലവന്‍മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി.3 സമൂഹം മുഴുവന്‍ ദേവാലയത്തില്‍ വെച്ച് രാജാവുമായി ഒരുടമ്പടി ചെയ്തു.യഹോയാദാ അവരോടു പറഞ്ഞു: ഇതാ, രാജപുത്രന്‍! ദാവീദിന്റെ സന്തതിയെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നതുപോലെ ഇവന്‍ രാജാവായി വാഴട്ടെ!4 നിങ്ങള്‍ ചെയ്യേണ്ടതിതാണ്: സാബത്തില്‍ … Continue reading The Book of 2 Chronicles, Chapter 23 | 2 ദിനവൃത്താന്തം, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 22 | 2 ദിനവൃത്താന്തം, അദ്ധ്യായം 22 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 22 അഹസിയാ 1 അറബികളോടുകൂടി വന്ന അക്രമിസംഘംയഹോറാമിന്റെ മൂത്തമക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെംനിവാസികള്‍ ഇളയമകനായ അഹസിയായെരാജാവായി വാഴിച്ചു. അങ്ങനെയഹോറാമിന്റെ മകന്‍ അഹസിയാ യൂദായില്‍ ഭരണം നടത്തി.2 ഭരണമേറ്റപ്പോള്‍ അഹസിയായ്ക്ക് നാല്‍പത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. ഇസ്രായേല്‍രാജാവായ ഓമ്രിയുടെ പൗത്രി അത്താലിയാ ആയിരുന്നു അവന്റെ അമ്മ.3 മാതാവിന്റെ ദുഷ്‌പ്രേരണ നിമിത്തം അഹസിയാ ആഹാബ്ഭവനത്തിന്റെ മാര്‍ഗത്തില്‍ ചരിച്ചു.4 ആഹാബ്ഭവനത്തെപ്പോലെ കര്‍ത്താവിന്റെ മുന്‍പില്‍ അവന്‍ തിന്‍മ പ്രവര്‍ത്തിച്ചു. പിതാവിന്റെ മരണത്തിനുശേഷം ആഹാബിന്റെ ഭവനത്തില്‍പ്പെട്ടവരായിരുന്നു അവന്റെ ആലോചനക്കാര്‍. … Continue reading The Book of 2 Chronicles, Chapter 22 | 2 ദിനവൃത്താന്തം, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 21 | 2 ദിനവൃത്താന്തം, അദ്ധ്യായം 21 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 21 യഹോറാം 1 യഹോഷാഫാത്ത് പിതാക്കന്‍മാരോടു ചേര്‍ന്നു. അവരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു; മകന്‍ യഹോറാം രാജ്യഭാരം ഏറ്റു. 2 യൂദാരാജാവായിരുന്നയഹോഷാഫാത്തിന്റെ പുത്രന്‍മാരായ അവന്റെ സഹോദരന്‍മാര്‍: അസറിയാ,യഹിയേല്‍, സഖറിയാ, അസറിയാ, മിഖായേല്‍, ഷെഫാത്തിയാ.3 അവരുടെ പിതാവ് ധാരാളം പൊന്നും വെള്ളിയും അമൂല്യവസ്തുക്കളും അവര്‍ക്കു സമ്മാനമായി നല്‍കി. കൂടാതെ, യൂദായിലെ സുരക്ഷിത നഗരങ്ങളും കൊടുത്തു. ആദ്യജാതനായിരുന്നതിനാല്‍ , രാജസ്ഥാനംയഹോറാമിനാണ് ലഭിച്ചത്.4 യഹോറാം പിതാവിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി ഭരണം ഏറ്റെടുത്തു. തന്റെ നില ഭദ്രമാക്കിയപ്പോള്‍ എല്ലാ സഹോദരന്‍മാരെയും … Continue reading The Book of 2 Chronicles, Chapter 21 | 2 ദിനവൃത്താന്തം, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 20 | 2 ദിനവൃത്താന്തം, അദ്ധ്യായം 20 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 20 ഏദോമിനെതിരേയുദ്ധം 1 കുറേക്കാലം കഴിഞ്ഞ് മൊവാബ്യരും അമ്മോന്യരും മേയൂന്യരും ചേര്‍ന്ന്‌യഹോഷാഫാത്തിനെതിരേയുദ്ധത്തിനു വന്നു.2 ചിലര്‍ വന്നുയഹോഷാഫാത്തിനോടു പറഞ്ഞു: കടലിനക്കരെ ഏദോമില്‍നിന്നു ഒരു വലിയസൈന്യം നിനക്കെതിരേ വരുന്നു. ഇതാ അവര്‍ ഹാസോന്‍ താമറില്‍, അതായത് എന്‍ഗേദിയില്‍ എത്തിക്കഴിഞ്ഞു.3 അവന്‍ ഭയന്നു കര്‍ത്താവിങ്കലേക്കു തിരിയാന്‍ തീരുമാനിക്കുകയും യൂദായിലെങ്ങും ഉപവാസം പ്രഖ്യാപിക്കുകയും ചെയ്തു.4 കര്‍ത്താവിന്റെ സഹായം തേടാന്‍ യൂദാനിവാസികള്‍ ഒരുമിച്ചുകൂടി. അവര്‍ കര്‍ത്താവിനെ അന്വേഷിച്ചു യൂദായിലെ എല്ലാ നഗരങ്ങളിലുംനിന്നു വന്നു.5 ദേവാലയത്തിന്റെ മുന്‍പിലുള്ള പുതിയ അങ്കണത്തില്‍ സമ്മേളിച്ച യൂദാ- … Continue reading The Book of 2 Chronicles, Chapter 20 | 2 ദിനവൃത്താന്തം, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 19 | 2 ദിനവൃത്താന്തം, അദ്ധ്യായം 19 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 19 യഹോഷാഫാത്തിന്റെ നവീകരണം 1 യൂദാരാജാവായയഹോഷാഫാത്ത് സുരക്ഷിതനായി ജറുസലെമിലെ കൊട്ടാരത്തില്‍ മടങ്ങിയെത്തി.2 അപ്പോള്‍ ഹനാനിയുടെ മകനായ യേഹുദീര്‍ഘദര്‍ശി അവനെ കാണുവാന്‍ ചെന്നു. അവന്‍ രാജാവിനോടു പറഞ്ഞു: നീ അധര്‍മികളെ സഹായിക്കുകയും കര്‍ത്താവിനെ ദ്വേഷിക്കുന്നവരെ സ്‌നേഹിക്കുകയും ചെയ്യുന്നുവോ? നിന്റെ ഈ പ്രവൃത്തിമൂലം കര്‍ത്താവിന്റെ ക്രോധം നിനക്കെതിരേ പുറപ്പെട്ടിരിക്കുന്നു.3 എന്നാലും അഷേരാപ്രതിഷ്ഠകളെ നശിപ്പിക്കുകയും ദൈവഹിതം അനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തതിനാല്‍ നിന്നില്‍ കുറച്ചു നന്‍മയുണ്ട്.4 യഹോഷാഫാത്ത് രാജാവ് ജറുസലെമിലാണ് വസിച്ചിരുന്നത്. ജനങ്ങളെ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു … Continue reading The Book of 2 Chronicles, Chapter 19 | 2 ദിനവൃത്താന്തം, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 18 | 2 ദിനവൃത്താന്തം, അദ്ധ്യായം 18 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 18 ആഹാബ് 1 യഹോഷാഫാത്തിനു സമ്പത്തും പ്രശസ്തിയും വര്‍ധിച്ചു. അവന്‍ ആഹാബുകുടുംബവുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു.2 ഏതാനും വര്‍ഷങ്ങള്‍ക്കുശേഷംയഹോഷാഫാത്ത് സമരിയായില്‍ ആഹാബിനെ സന്ദര്‍ശിച്ചു. ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവനെയും കൂടെയുള്ളവരെയും സത്കരിച്ചു. അങ്ങനെ റാമോത്ത്‌വേഗിലയാദിനെതിരേയുദ്ധം ചെയ്യുവാന്‍ തന്നോടു ചേരുന്നതിന് ആഹാബ് അവനെ പ്രേരിപ്പിച്ചു.3 ഇസ്രായേല്‍രാജാവായ ആഹാബ് യൂദാരാജാവായയഹോഷാഫാത്തിനോടു ചോദിച്ചു: റാമോത്ത്‌വേഗിലയാദിലേക്ക് നീ എന്നോടുകൂടി വരുമോ?യഹോ ഷാഫാത്ത് മറുപടി പറഞ്ഞു: നീ തയ്യാറാണെങ്കില്‍ ഞാനും തയ്യാര്‍. എന്റെ സൈന്യം നിന്റെ സൈന്യത്തെപ്പോലെ തന്നെ. ഞങ്ങള്‍ … Continue reading The Book of 2 Chronicles, Chapter 18 | 2 ദിനവൃത്താന്തം, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 17 | 2 ദിനവൃത്താന്തം, അദ്ധ്യായം 17 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 17 യഹോഷാഫാത്ത് 1 ആസായ്ക്കുശേഷം മകന്‍ യഹോഷാഫാത്ത് രാജാവായി. അവന്‍ ഇസ്രായേലിനെതിരേ തന്റെ നില ഭദ്രമാക്കി.2 യൂദായിലെ സുരക്ഷിതനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, എഫ്രായിംദേശത്തുനിന്നു തന്റെ പിതാവായ ആസാ പിടിച്ചെടുത്ത പട്ടണങ്ങളിലും പട്ടാളത്തെനിയോഗിച്ചു.3 തന്റെ പിതാവിന്റെ ആദ്യകാല മാതൃകയനുസരിച്ച്, ബാലിനെ സേവിക്കാതിരുന്നതിനാല്‍ കര്‍ത്താവ്‌യഹോഷാഫാത്തിനോടുകൂടി ഉണ്ടായിരുന്നു.4 അവന്‍ പിതാവിന്റെ ദൈവത്തെ തേടുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്തു. ഇസ്രായേല്‍രാജാക്കന്‍മാരുടെ മാര്‍ഗം സ്വീകരിച്ചതുമില്ല.5 കര്‍ത്താവ്‌യഹോഷാഫാത്തിന് രാജ്യത്തിന്റെ പൂര്‍ണനിയന്ത്രണം നല്‍കി. യൂദാ മുഴുവനും അവനു കാഴ്ചകള്‍ കൊണ്ടുവന്നു. അങ്ങനെ അവന്റെ ധനവും … Continue reading The Book of 2 Chronicles, Chapter 17 | 2 ദിനവൃത്താന്തം, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 16 | 2 ദിനവൃത്താന്തം, അദ്ധ്യായം 16 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 16 1 ആസായുടെ മുപ്പത്തിയാറാം ഭരണവര്‍ഷം ഇസ്രായേല്‍ രാജാവായ ബാഷാ യൂദായ്‌ക്കെതിരേ പുറപ്പെട്ടു. യൂദാരാജാവായ ആസായുമായി ബന്ധമുണ്ടാകാതിരിക്കാന്‍ അവന്‍ റാമാ നിര്‍മിച്ചു തുടങ്ങി.2 ആസാ ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്‍ഡാരത്തില്‍നിന്നു സ്വര്‍ണവും വെള്ളിയും ദമാസ്‌ക്കസില്‍ വസിച്ചിരുന്ന സിറിയാരാജാവായ ബന്‍ഹദാദിന് കൊടുത്തയച്ചുകൊണ്ടുപറഞ്ഞു:3 നമ്മുടെ പിതാക്കന്‍മാര്‍ തമ്മില്‍ ഉണ്ടായിരുന്നതുപോലെ നമുക്കും ഒരു സഖ്യം ചെയ്യാം. ഞാനിതാ സ്വര്‍ണവും വെള്ളിയും സമ്മാനമായി അയയ്ക്കുന്നു. ഇസ്രായേല്‍ രാജാവായ ബാഷാ എന്റെ രാജ്യത്തുനിന്നു പിന്‍മാറുന്നതിന് അവനുമായുള്ള സഖ്യം വിച്‌ഛേദിക്കുക.4 ആസാ രാജാവിന്റെ അഭ്യര്‍ഥന … Continue reading The Book of 2 Chronicles, Chapter 16 | 2 ദിനവൃത്താന്തം, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 15 | 2 ദിനവൃത്താന്തം, അദ്ധ്യായം 15 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 15 1 ദൈവത്തിന്റെ ആത്മാവ് ഒദേദിന്റെ മകന്‍ അസറിയായുടെമേല്‍ വന്നു. 2 അവന്‍ ആസായുടെ അടുത്തുചെന്നു പറഞ്ഞു: ആസാ രാജാവേ, യൂദാ-ബഞ്ചമിന്‍ നിവാസികളേ, കേള്‍ക്കുവിന്‍, നിങ്ങള്‍ കര്‍ത്താവിനോടു ചേര്‍ന്നിരിക്കുന്നിടത്തോളം കാലം അവിടുന്ന് നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടുത്തെ അന്വേഷിച്ചാല്‍ കണ്ടെണ്ടത്തും. നിങ്ങള്‍ അവിടുത്തെ പരിത്യജിച്ചാല്‍ അവിടുന്ന് നിങ്ങളെയും പരിത്യജിക്കും.3 സത്യദൈവമോ പഠിപ്പിക്കാന്‍ പുരോഹിതനോ നിയമമോ ഇല്ലാതെ ഇസ്രായേല്‍ ദീര്‍ഘകാലം കഴിച്ചു.4 എന്നാല്‍, കഷ്ടതകള്‍ നേരിട്ടപ്പോള്‍ അവര്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിഞ്ഞു; അവര്‍ … Continue reading The Book of 2 Chronicles, Chapter 15 | 2 ദിനവൃത്താന്തം, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 14 | 2 ദിനവൃത്താന്തം, അദ്ധ്യായം 14 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 14 ആസാ 1 അബിയാ പിതാക്കന്‍മാരോടു ചേര്‍ന്നു; ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആസാ രാജാവായി. ആസായുടെ കാലത്ത് പത്തുവര്‍ഷം ദേശത്ത് സമാധാനം നിലനിന്നു.2 ആസാ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നീതിയും നന്‍മയും പ്രവര്‍ത്തിച്ചു.3 അവന്‍ അന്യദേവന്‍മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കം ചെയ്തു. സ്തംഭങ്ങള്‍ ഇടിച്ചുതകര്‍ത്തു. അഷേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തി.4 യൂദാനിവാസികളോട് തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കുവാനും അവിടുത്തെനിയമങ്ങളും പ്രമാണങ്ങളും അനുസരിക്കുവാനും കല്‍പിച്ചു.5 കൂടാതെ യൂദാനഗരങ്ങളില്‍നിന്നു പൂജാഗിരികളും ബലിപീഠങ്ങളും നീക്കം ചെയ്തു. അവന്റെ കാലത്ത് … Continue reading The Book of 2 Chronicles, Chapter 14 | 2 ദിനവൃത്താന്തം, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 13 | 2 ദിനവൃത്താന്തം, അദ്ധ്യായം 13 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 13 അബിയാ 1 ജറോബോവാംരാജാവിന്റെ പതിനെ ട്ടാം ഭരണവര്‍ഷം അബിയാ യൂദായില്‍ വാഴ്ച തുടങ്ങി.2 അവന്‍ ജറുസലെമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊറിയേലിന്റെ മകള്‍ മിക്കായാ ആയിരുന്നു അവന്റെ അമ്മ. അബിയായും ജറോബോവാമും തമ്മില്‍യുദ്ധം നടന്നു.3 വീരപരാക്രമികളായ നാലുലക്ഷം യോദ്ധാക്കളോടുകൂടി അബിയായുദ്ധത്തിനു പുറപ്പെട്ടു. ജറോബോവാം എട്ടുലക്ഷംയുദ്ധവീരന്‍മാരെ അണിനിരത്തി.4 എഫ്രായിം മലമ്പ്രദേശത്തുള്ള സെമറായീം മലയില്‍ നിന്നുകൊണ്ട് അബിയാ വിളിച്ചുപറഞ്ഞു: ജറോബോവാമും സകല ഇസ്രായേല്യരും കേള്‍ക്കട്ടെ.5 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ലവണയുടമ്പടിയാല്‍ ദാവീദിനും പുത്രന്‍മാര്‍ക്കും ഇസ്രായേലിന്റെ … Continue reading The Book of 2 Chronicles, Chapter 13 | 2 ദിനവൃത്താന്തം, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 12 | 2 ദിനവൃത്താന്തം, അദ്ധ്യായം 12 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം12 1 റഹോബോവാമിന്റെ ഭരണം സുസ്ഥിരവും സുശക്തവുമായപ്പോള്‍ അവനും ഇസ്രായേല്‍ജനവും കര്‍ത്താവിന്റെ നിയമം ഉപേക്ഷിച്ചു. 2 അവര്‍ കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചതിനാല്‍ റഹോബോവാമിന്റെ അഞ്ചാം ഭരണവര്‍ഷം ഈജിപ്തുരാജാവായ ഷീഷാക്ക്3 ആയിരത്തിയിരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി ജറുസലെമിനെതിരേ വന്നു. ലിബിയരും സൂക്കിയരും എത്യോപ്യരുമായി അസംഖ്യം ആളുകളും അവനോടൊത്തുണ്ടായിരുന്നു.4 അവര്‍ യൂദായിലെ സുരക്ഷിതനഗരങ്ങള്‍ കീഴടക്കി ജറുസലെംവരെ എത്തി.5 റഹോബോവാമിനോടും ഷീഷാക്കിനെ ഭയന്നു ജറുസലെമില്‍ സമ്മേളിച്ച യൂദാപ്രഭുക്കന്‍മാരോടും പ്രവാചകനായ ഷെമായാ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചതിനാല്‍, ഞാന്‍ … Continue reading The Book of 2 Chronicles, Chapter 12 | 2 ദിനവൃത്താന്തം, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 11 | 2 ദിനവൃത്താന്തം, അദ്ധ്യായം 11 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 11 റഹോബോവാം 1 റഹോബോവാം ജറുസലെമില്‍ എത്തിയതിനുശേഷംയൂദാഭവനത്തെയും ബഞ്ച മിന്‍ ഭവനത്തെയും വിളിച്ചുകൂട്ടി അവരില്‍നിന്ന് ഇസ്രായേലിനോടു യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കാന്‍ ഒരുലക്ഷത്തിയെണ്‍പതിനായിരം യോദ്ധാക്കളെ തിരഞ്ഞെടുത്തു. 2 എന്നാല്‍, ദൈവപുരുഷനായ ഷെമായായോട് കര്‍ത്താവ് അരുളിച്ചെയ്തു:3 സോളമന്റെ മകനും യൂദാരാജാവുമായ റഹോബോവാമിനോടും യൂദായിലും ബഞ്ചമിനിലും ഉള്ള എല്ലാ ഇസ്രായേല്യരോടും പറയുക,4 കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ അങ്ങോട്ടു പോവുകയോ നിന്റെ സഹോദരരോടുയുദ്ധം ചെയ്യുകയോ അരുത്. ആളുകളെ അവരവരുടെ ഭവനങ്ങളിലേക്കു തിരിച്ചയയ്ക്കുക. എന്റെ ഹിതമനുസരിച്ചാണ് ഇതെല്ലാം സംഭവിച്ചത്. അവര്‍ … Continue reading The Book of 2 Chronicles, Chapter 11 | 2 ദിനവൃത്താന്തം, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 10 | 2 ദിനവൃത്താന്തം, അദ്ധ്യായം 10 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 10 രാജ്യം പിളരുന്നു 1 റഹോബോവാമിനെ രാജാവാക്കാന്‍ ഇസ്രായേല്‍ ജനം ഷെക്കെമില്‍ സമ്മേളിച്ചു. അവന്‍ അങ്ങോട്ടു ചെന്നു.2 നെബാത്തിന്റെ മകന്‍ ജറോബോവാം ഇതുകേട്ട് ഈജിപ്തില്‍നിന്നു മടങ്ങിവന്നു. അവന്‍ സോളമന്റെ യടുത്തുനിന്ന് ഈജിപ്തിലേക്കു ഒളിച്ചോടിയതായിരുന്നു.3 അവര്‍ അവനെ ആള യച്ചു വരുത്തി. ജറോബോവാമും ഇസ്രായേല്‍ ജനവും റഹോബോവാമിന്റെ അടുത്തുവന്നു പറഞ്ഞു;4 അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി. ആ ഭാരിച്ച നുകവും കഠിനവേലയും ലഘൂകരിച്ചു തരുക. എന്നാല്‍, ഞങ്ങള്‍ അങ്ങയെ സേവിക്കാം.5 മൂന്നു ദിവസം കഴിഞ്ഞു … Continue reading The Book of 2 Chronicles, Chapter 10 | 2 ദിനവൃത്താന്തം, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 9 | 2 ദിനവൃത്താന്തം, അദ്ധ്യായം 9 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 9 ഷേബാരാജ്ഞിയുടെ സന്ദര്‍ശനം 1 ഷേബാരാജ്ഞി സോളമന്റെ പ്രശസ്തിയെക്കുറിച്ചു കേട്ടു കുടുക്കുചോദ്യങ്ങളാല്‍ അവനെ പരീക്ഷിക്കാന്‍ ജറുസലെമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങള്‍, ഏറെസ്വര്‍ണം, രത്‌നങ്ങള്‍ എന്നിവയുമായി, അനേകം ഒട്ടകങ്ങളും ഒരു വലിയ പരിവാരവുമായാണ് വന്നത്. സോളമനെ കണ്ടപ്പോള്‍ മനസ്‌സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം ചോദിച്ചു.2 സോളമന്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. ഉത്തരം നല്‍കാന്‍ ആവാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല.3 സോളമന്റെ ജ്ഞാനവും അവന്‍ പണിത കൊട്ടാര വും4 അവന്റെ മേശയിലെ വിഭവങ്ങളും സേവകന്‍മാരുടെ പീഠങ്ങളും ഭ്യത്യന്‍മാരുടെ പരിചരണവും വേഷവിധാനങ്ങളും … Continue reading The Book of 2 Chronicles, Chapter 9 | 2 ദിനവൃത്താന്തം, അദ്ധ്യായം 9 | Malayalam Bible | POC Translation