തപസ്സു ചിന്തകൾ 22

ശക്തിയുള്ള ദൈവവചനത്തെ നമുക്ക് ആദരിക്കാം

ദൈവത്തിന്റെ വചനം സജീവവും ശക്തിമത്തു ഹൃദയങ്ങളിൽ പരിവർത്തനം കൊണ്ടുവരുന്നതിനും ശേഷിയുള്ളതുമാണ്. ഫ്രാൻസീസ് പാപ്പ

ഫ്രാൻസീസ് പാപ്പയുടെ പത്രോസിനടുത്ത ശുശ്രൂഷയുടെ പത്താം വാർഷികത്തിൽ ദൈവവചനത്തോടുള്ള അദ്ദേഹത്തിൻ്റെ ദർശനം നമുക്കു ധ്യാന വിഷയമാക്കാം .ഒരു പ്രണയകഥയെന്ന പോലെ വായിക്കേണ്ട ഗ്രന്ഥമല്ല ബൈബിൾ എന്നും .ബൈബിൾ വായന പ്രാർത്ഥനയോടുകൂടിയാതായിരിക്കണം എന്നും ആ പ്രാർത്ഥന നമ്മളെ ദൈവവുമായുള്ള സംഭാഷണത്തിലേക്കു നയിക്കുമെന്നും പാപ്പ പഠിപ്പിക്കുന്നു.വചനത്തിൻ്റെ പുതിയൊരു മാംസധാരണമാണ് പ്രാർത്ഥനയിലൂടെ സംഭവിക്കുന്നത്. ദൈവത്തിൻ്റെ വചനത്തിന് ലോകത്തെ സന്ദർശിക്കാൻ കഴിയേണ്ടതിന് അതിന് ആതിഥ്യമരുളേണ്ടതും അത് സൂക്ഷിച്ചു വയ്ക്കേണ്ടതുമായ “സക്രാരികൾ” ആണ് നമ്മൾ.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading