November 21 കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്

⚜️⚜️⚜️ November 2️⃣1️⃣⚜️⚜️⚜️

കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


ഇന്നു സഭ പരിശുദ്ധ അമ്മയെ ദേവാലയത്തില്‍ കാഴ്ചവച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കുകയാണ്. മരിയന്‍ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന്‍ തിരുന്നാളുകളായ പരിശുദ്ധ അമ്മയുടെ ജനനം, നാമകരണം, ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവ നമ്മുടെ രക്ഷകന്റെ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന്‍ തിരുന്നാളുകളായ ക്രിസ്തുമസ്സ്, യേശുവിന്റെ പേരിടല്‍, യേശുവിനെ ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്നത്തെ ആരാധനക്രമത്തില്‍ ഈ സംഭവങ്ങളുടെ ഓര്‍മ്മ പുതുക്കലിനെ പറ്റി വിശുദ്ധ ലിഖിതങ്ങളില്‍ ഒന്നും തന്നെ പറയുന്നില്ല. ചരിത്രപരമായ വിശദീകരണങ്ങള്‍ക്ക് നാം അനൌദ്യോഗികമായ വിവരണങ്ങളെ പ്രത്യേകിച്ച് വിശുദ്ധ യാക്കോബിന്റെ ആദിമ സുവിശേഷങ്ങളെ (ch 4:1ff) ആശ്രയിക്കേണ്ടതായി വരും. മാലാഖ തന്റെ ഗര്‍ഭത്തെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയ ഉടനെ തന്നെ അന്നാ തന്റെ ഭാവി മകളെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനായി നേര്‍ന്നു. കുട്ടി ജനിച്ച ഉടനെതന്നെ അവളെ ദേവാലയത്തില്‍ കൊണ്ടു വന്നു അക്കാലങ്ങളില്‍ ഇസ്രായേലിലെ ഏറ്റവും നല്ല പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ വയസ്സില്‍ അവളെ പൂര്‍ണ്ണമായും ദേവാലയത്തിലേക്ക് മാറ്റി (7:2). ഐതിഹ്യമനുസരിച്ച് ദേവാലയത്തില്‍ അവള്‍ ഒരു മാലാഖയുടെ കരങ്ങളാല്‍ പ്രാവിന്‍റെ വിശുദ്ധിയോടെ പരിപാലിക്കപ്പെട്ടു (8:1).

കിഴക്കന്‍ ദേശങ്ങളില്‍ എട്ടാം നൂറ്റാണ്ടു മുതലേ ഈ തിരുന്നാള്‍ ‘ദൈവ മാതാവിന്റെ ദേവാലയ പ്രവേശനം’ എന്ന പേരില്‍ ആഘോഷിക്കുകയും അതൊരു പൊതു അവധിദിവസമായി ആചരിക്കുകയും ചെയ്തു വരുന്നു. 1371-ല്‍ ഗ്രീക്ക്കാര്‍ മുഖേനയാണ് ഈ ആഘോഷം റോമിലെത്തുന്നത്. 1472–ല്‍ സിക്സറ്റസ് നാലാമന്‍ ഇത് മുഴുവന്‍ സഭയും ആചരിക്കണമെന്ന് അനുശാസിച്ചു. എന്നാല്‍ പിയൂസ് അഞ്ചാമന്‍ ഇത് നിരോധിച്ചെങ്കിലും 1585 മുതല്‍ പിന്നെയും പ്രാബല്യത്തില്‍ വന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. ലുവെയിനിലെ ആള്‍ബെര്‍ട്ട്
  2. സുസ്റ്റെറെന്‍ മഠാധിപയായ അമെല്‍ ബെര്‍ഗാ
  3. ലുക്ക്സെയിലിലെ കൊളുമ്പാനൂസ് ജൂനിയര്‍
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു,എന്നോടു കരുണതോന്നണമേ!
കര്‍ത്താവേ, എന്റെ അസ്‌ഥികള്‍ ഇളകിയിരിക്കുന്നു,എന്നെ സുഖപ്പെടുത്തണമേ!🕯️
📖സങ്കീര്‍ത്തനങ്ങള്‍ 6 : 2📖
ആത്മാവിൻ്റെ ദാഹം ശമിപ്പിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. അതിനാലാണ് അവൻ അപ്പമായി തീർന്നത്……..✍️
വി. ജോൺ മരിയ വിയാനി
🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

ക്രിസ്‌തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്‌.
2 യോഹന്നാന്‍ 1 : 9

ഭൂവാസികളേ, ആഹ്‌ളാദത്തോടെദൈവത്തിന്‌ ആര്‍പ്പുവിളിക്കുവിന്‍.
അവിടുത്തെനാമത്തിന്റെ മഹത്വംപ്രകീര്‍ത്തിക്കുവിന്‍;
സ്‌തുതികളാല്‍ അവിടുത്തെമഹത്വപ്പെടുത്തുവിന്‍.
അവിടുത്തെ പ്രവൃത്തികള്‍എത്ര ഭീതിജനകം!
അങ്ങയുടെ ശക്‌തിപ്രഭാവത്താല്‍ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും.
സങ്കീര്‍ത്തനങ്ങള്‍ 66 : 1-3

തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.
ഏശയ്യാ 40 : 29

Advertisements

കര്‍ത്താവേ, എന്റെ ആത്‌മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 25 : 1

ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
ഞാന്‍ ഒരിക്കലും ലജ്‌ജിതനാകാതിരിക്കട്ടെ!
ശത്രുക്കള്‍ എന്റെ മേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 25 : 2

അങ്ങയെ കാത്തിരിക്കുന്ന ഒരുവനുംഭഗ്‌നാശനാകാതിരിക്കട്ടെ!
വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 25 : 3

കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍എനിക്കു മനസ്‌സിലാക്കിത്തരണമേ!
അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 25 : 4

അങ്ങയുടെ സത്യത്തിലേക്ക്‌ എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്‌ഷിക്കുന്ന ദൈവം;
അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 25 : 5

Advertisements

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി

      ജപം

കൃപാസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ! ഈ ദേശത്തുള്ള സിമിത്തേരികളില്‍ അടക്കപ്പെട്ടിരിക്കുന്ന സകലരുടെയും ആത്മാക്കളെ കൃപയോടെ തൃക്കണ്‍‍പാര്‍ത്ത്, അവരുടെ പാപങ്ങള്‍ പൊറുത്ത്, ശുദ്ധീകരിക്കുന്ന വിലങ്ങിടത്തില്‍ നിന്ന്‍ അവരെ രക്ഷിച്ച് അങ്ങേപ്പക്കല്‍ ചേര്‍ത്തു കൊള്ളണമേ. ആമ്മേന്‍.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

     സൂചന

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

 സുകൃതജപം

ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

   സല്‍ക്രിയ

ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ അനുസ്മരിച്ച് പള്ളിയില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കുക.

Advertisements

യേശു ദേശാധിപതിയുടെ മുമ്പില്‍ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദന്‍മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.
പ്രധാനപുരോഹിതന്‍മാരും പ്രമാണികളും അവന്റെ മേല്‍ കുറ്റം ആരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല.
പീലാത്തോസ്‌ വീണ്ടും ചോദിച്ചു: അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തുന്നു എന്നു നീ കേള്‍ക്കുന്നില്ലേ?
എന്നാല്‍, അവന്‍ ഒരു ആരോപണത്തിനുപോലും മറുപടി പറഞ്ഞില്ല. തന്നിമിത്തം ദേശാധിപതി അത്യധികം ആശ്‌ചര്യപ്പെട്ടു.
ജനക്കൂട്ടം ആഗ്രഹിക്കുന്ന ഒരു തടവുകാരനെ ദേശാധിപതി തിരുനാളില്‍ അവര്‍ക്കു വിട്ടുകൊടുക്കുക പതിവായിരുന്നു.
അന്ന്‌ അവര്‍ക്ക്‌ ബറാബ്ബാസ്‌ എന്നുപേരുള്ള കുപ്രസിദ്‌ധനായ ഒരു തടവുപുള്ളിയുണ്ടായിരുന്നു.
അതുകൊണ്ട്‌, അവര്‍ഒരുമിച്ചു കൂടിയപ്പോള്‍ പീലാത്തോസ്‌ ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്‌, ബറാബ്ബാസിനെയോ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?
അസൂയ നിമിത്തമാണ്‌ അവര്‍ അവനെ ഏല്‍പിച്ചുകൊടുത്തതെന്ന്‌ അവന്‍ അറിഞ്ഞിരുന്നു.
മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുമ്പോള്‍, അവന്റെ ഭാര്യ അവന്റെ അടുത്തേക്ക്‌ ആളയച്ച്‌ അറിയിച്ചു: ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുത്‌. അവന്‍ മൂലം സ്വപ്‌നത്തില്‍ ഞാന്‍ ഇന്നു വളരെയേറെ ക്‌ളേശിച്ചു.
പ്രധാനപുരോഹിതന്‍മാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.
മത്തായി 27 : 11-20

Advertisements

ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്‌ധകാരം വ്യാപിച്ചു.
ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്‌മാ സബക്‌ഥാനി. അതായത്‌, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്‌ഷിച്ചു?
അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.
ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്ന്‌ നീര്‍പ്പഞ്ഞിയെടുത്തു വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു.
അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്‍ക്കൂ, ഏലിയാ വന്ന്‌ അവനെ രക്‌ഷിക്കുമോ എന്നു കാണട്ടെ.
യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.
അപ്പോള്‍ ദേവാലയത്തിലെ തിരശ്‌ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.
നിദ്രപ്രാപിച്ചിരുന്ന പല വിശുദ്‌ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു.
അവന്റെ പുനരുത്‌ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന്‌ വിശുദ്‌ധനഗരത്തില്‍ പ്രവേശിച്ച്‌ പലര്‍ക്കും പ്രത്യക്‌ഷപ്പെട്ടു.
യേശുവിന്‌ കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട്‌ അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.
ഗലീലിയില്‍നിന്ന്‌ യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്‌തിരുന്നവരുമായ അനേകം സ്‌ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു.
അക്കൂട്ടത്തില്‍ മഗ്‌ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.
മത്തായി 27 : 45-56

Advertisements

Leave a comment