⚜️⚜️⚜️ December 1️⃣3️⃣⚜️⚜️⚜️
വിശുദ്ധ ലൂസി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം മുതല്‍ ഈ വിശുദ്ധക്ക് അര്‍പ്പിച്ചുവരുന്ന ആദരവില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്‍ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില്‍ വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്‍ത്ഥയാത്ര പോയി. വളരെ ഭക്തിപൂര്‍വ്വം ആ ശവ കുടീരത്തില്‍ പ്രാര്‍ത്ഥന നടത്തി കഴിഞ്ഞപ്പോള്‍ വിശുദ്ധ അഗത സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും അവളെ ഇപ്രകാരം ആശ്വസിപ്പിക്കുകയും ചെയ്തു.

“അല്ലയോ കന്യകയായ ലൂസി, നിന്റെ അമ്മക്ക് വേണ്ടി നിനക്ക് കഴിയാത്ത എന്ത് സഹായമാണ് നീ എന്നില്‍ നിന്നും ആവശ്യപ്പെടുന്നത്? നിന്റെ വിശ്വാസം തന്നെ നിന്റെ അമ്മക്ക്‌ തുണയാകും, അപ്രകാരം നിന്റെ അമ്മ സുഖം പ്രാപിക്കുകയും ചെയ്യും. നിന്റെ കന്യകാവിശുദ്ധിയാല്‍ നീ ദൈവത്തിനു മനോഹരമായ ഒരു ഭവനം ഒരുക്കിയിരിക്കുന്നു.” ഉടനെ തന്നെ അവളുടെ അമ്മയുടെ അസുഖം ഭേദമായി.ലൂസി താന്‍ കന്യകയായി തുടരുന്നതിനുള്ള അനുവാദം വാങ്ങിക്കുകയും ഭാവിയിലെ തന്റെ സ്ത്രീധനം മുഴുവനും ദരിദ്രരായ ക്രിസ്ത്യാനികള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു.

അമ്മയും മകളും അവരുടെ ജന്മനഗരമായ സിറാക്കുസിലേക്ക് തിരിച്ചു പോന്നു. തുടര്‍ന്ന്‍ ലൂസി തന്റെ സ്വത്ത്‌ മുഴുവനും വിറ്റതിന് ശേഷം ആ തുക മുഴുവനും പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. ലൂസിയുടെ ഇഷ്ടത്തിനു വിപരീതമായി മാതാപിതാക്കള്‍ അവളെ വിവാഹം ചെയ്തു നല്‍കാമെന്ന് ഒരു യുവാവിന് വാഗ്ദാനം നല്‍കിയിരുന്നു. പ്രസ്തുത യുവാവ്‌ ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അവളെ നഗരമുഖ്യന് മുന്‍പില്‍ ഹാജരാക്കി. “മര്‍ദ്ദനങ്ങളുടെ പ്രഹര ശേഷിയില്‍ നിന്റെ വാക്കുകള്‍ നിശബ്ദമാക്കപ്പെടും” എന്ന് മുഖ്യന്‍ അവളോടു പറഞ്ഞപ്പോള്‍ വിശുദ്ധ ഇപ്രകാരം പ്രതിവചിച്ചു “ദൈവത്തിന്റെ ദാസന്‍മാര്‍ക്ക്‌ ശരിയായ വാക്കുകള്‍ക്ക് പോരായ്മ വരില്ല, പരിശുദ്ധാത്മാവ് ഞങ്ങളിലൂടെ സംസാരിക്കും.” “ദൈവഭക്തിയിലും നിര്‍മ്മലതയിലും ജീവിക്കുന്ന എല്ലാവരും പരിശുദ്ധാത്മാവിന്റെ ദേവാലയങ്ങള്‍ ആണ്’” എന്നും വിശുദ്ധ കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ നിന്നെ വേശ്യകള്‍ക്കൊപ്പം വിടുകയാണെങ്കില്‍ പരിശുദ്ധാത്മാവ് നിന്നെ വിട്ടു പോകും” എന്ന് മുഖ്യന്‍ പറഞ്ഞപ്പോള്‍ “ഞാന്‍ എന്റെ ആഗ്രഹത്തിന് വിപരീതമായി അപമാനിക്കപ്പെടുകയാണെങ്കില്‍, എന്റെ വിശുദ്ധി എനിക്ക് ഇരട്ട വിജയകിരീടം നേടി തരും” എന്നാണ് വിശുദ്ധ മറുപടി കൊടുത്തത്.

ഇത് കേട്ട്‌ കോപത്താല്‍ ജ്വലിച്ച മുഖ്യന്‍ താന്‍ ഭീഷണിപ്പെടുത്തിയത് പോലെയുള്ള ശിക്ഷാവിധിക്ക്‌ ഉത്തരവിട്ടു. പക്ഷേ ദൈവം തന്റെ വിശ്വസ്ത കന്യകക്ക് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള ശക്തി നല്‍കി. ഒരു ശക്തിക്കും അവളെ അവളുടെ തീരുമാനത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല. “അപാരമായ ശക്തിയോടെ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ കന്യകയെ അചഞ്ചലയായി നിര്‍ത്തി.” തുടര്‍ന്ന്‍ അവര്‍ ചൂടാക്കിയ ടാറും മരപ്പശയും വിശുദ്ധയുടെ മേല്‍ ഒഴിച്ചു. “ഞാന്‍ എന്റെ പ്രഭുവായ ക്രിസ്തുവിനോട് ഈ അഗ്നിക്ക് എന്റെ മേല്‍ യാതൊരു ശക്തിയും ഉണ്ടായിരിക്കരുത് എന്നപേക്ഷിച്ചിട്ടുണ്ട്.

ഇതിനു തെളിവായി എന്റെ മരണം നീട്ടി തരുവാന്‍ ഞാന്‍ ആപേക്ഷിച്ചിരിക്കുന്നു.” എന്നാണ് വിശുദ്ധ ഈ മര്‍ദ്ദനങ്ങള്‍ക്കിടക്ക് പറഞ്ഞത്‌. ഈ മര്‍ദ്ദനങ്ങള്‍ക്ക് ശേഷവും യാതൊരു പരിക്കും കൂടാതെ വിശുദ്ധ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ അവര്‍ വിശുദ്ധയുടെകണ്ഠനാളം വാളിനാല്‍ ചിന്നഭിന്നമാക്കി. ഇപ്രകാരം വിശുദ്ധ തന്റെ വിശ്വാസത്തിനു ചേര്‍ന്നവിധമുള്ള രക്തസാക്ഷിത്വ മകുടം ചൂടി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. അന്തിയോക്കോസു
  2. അറാസു ബിഷപ്പായിരുന്ന ഔട്ടുബെര്‍ട്ടു
  3. ആര്‍മീനിയായിലെ ഔക്സെന്‍സിയൂസ്
  4. കെന്‍റിലെ എഡ്ബുര്‍ഗാ
  5. ഹോഹെന്‍ബര്‍ഗിലെ അയിന്‍ഹില്‍ദിസ്
  6. ഫ്രാന്‍സിലെ എലിസബത്ത്
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
Advertisements

കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 125 : 1

ദൈവഭക്‌തി തിന്‍മയെ വെറുക്കലാണ്‌;
അഹംഭാവം, ഗര്‍വ്‌, ദുര്‍മാര്‍ഗം,ദുര്‍വചനം എന്നിവ ഞാന്‍ വെറുക്കുന്നു.
സുഭാഷിതങ്ങള്‍ 8 : 13

ഇപ്പോഴാകട്ടെ, വിശ്വാസം സമാഗതമായ നിലയ്‌ക്ക്‌ നമ്മള്‍ പാലകന്‌ അധീനരല്ല.
ഗലാത്തിയാ 3 : 25

യേശുക്രിസ്‌തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍ മാരാണ്‌.
ഗലാത്തിയാ 3 : 26

ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു.
ഗലാത്തിയാ 3 : 27

യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്‌ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്‌തുവില്‍ ഒന്നാണ്‌.
ഗലാത്തിയാ 3 : 28

നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാണെങ്കില്‍ അബ്രാഹത്തിന്റെ സന്തതികളാണ്‌; വാഗ്‌ദാന മനുസരിച്ചുള്ള അവകാശികളുമാണ്‌.
ഗലാത്തിയാ 3 : 29

Advertisements

ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്‌പക്‌ഷമായി വിധിക്കുന്നവനെയാണ്‌ നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.
1 പത്രോസ് 1 : 17

കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളില്‍ ചൊരിയണമേ!
ഞങ്ങള്‍ക്കു രക്‌ഷപ്രദാനംചെയ്യണമേ!
കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;
അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും;
ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്നതന്റെ വിശുദ്‌ധര്‍ക്കുതന്നെ.
അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുരക്‌ഷ സമീപസ്‌ഥമാണ്‌;
മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
കാരുണ്യവും വിശ്വസ്‌തതയും തമ്മില്‍ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്‌പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്‌തത മുളയെടുക്കും;
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്‌ഷിക്കും.
കര്‍ത്താവു നന്‍മ പ്രദാനം ചെയ്യും;
നമ്മുടെ ദേശം സമൃദ്‌ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്‌അവിടുത്തേക്കു വഴിയൊരുക്കും.
സങ്കീര്‍ത്തനങ്ങള്‍ 85 : 7-13

ഞങ്ങളുടെ പരിചയായ ദൈവമേ,അങ്ങയുടെ അഭിഷിക്‌തനെകടാക്‌ഷിക്കണമേ!
അന്യസ്‌ഥലത്ത്‌ ആയിരം ദിവസത്തെക്കാള്‍
അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസംആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്‌;
ദുഷ്‌ടതയുടെ കൂടാരങ്ങളില്‍വാഴുന്നതിനെക്കാള്‍, എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്‌.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവുസൂര്യനും പരിചയുമാണ്‌;
അവിടുന്നു കൃപയും ബഹുമതിയുംനല്‍കുന്നു;
പരമാര്‍ഥതയോടെ വ്യാപരിക്കുന്നവര്‍ക്ക്‌ഒരു നന്‍മയും അവിടുന്നു നിഷേധിക്കുകയില്ല.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
സങ്കീര്‍ത്തനങ്ങള്‍ 84 : 9-12

🍥🥦🍥🥦🍥🥦🍥🥦🍥🥦🍥
🕯️നമ്മുടെ ദൈവത്തെപ്പോലെ സുസ്‌ഥിരമായ ഒരു ആശ്രയമില്ല.🕯️
📖 1 സാമുവല്‍ 2 : 2 📖


ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തിൽനിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തിൽ നിന്നും രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേയ്ക്ക് നയിക്കുന്നു. ശരീരത്തിന് അമർത്യസൗന്ദര്യം നൽകുന്നു…….✍️
വി.തോമസ് അക്വീനാസ് 🌻🌻
🍥🥦🍥🥦🍥🥦🍥🥦🍥🥦🍥

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading