ഡിസംബർ 3
പ്രാർത്ഥന
ഓ ഈശോയെ, ഞങ്ങൾ പല ദുശീലങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുകയാണ്. പല വട്ടം ശ്രമിച്ചിട്ടുണ്ട് ഞങ്ങൾ ആ പാപങ്ങൾക്ക് അടിമപ്പെട്ടു പോകുന്നു. കുറവുകളെ നിറവുകളാക്കാൻ കഴിവുള്ളവനാണല്ലോ നീയെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. നീ നിൻറെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോഴും സക്കേവുസിന്റെ ഭവനത്തിൽ വന്നപ്പോഴയും നീ അവരുടെ കുറവുകൾ മാത്രമാണ് കണക്കില്ലെടുത്തത്. എൻ്റെ ഈശോയെ, കുറവുകൾ മാത്രം ഉള്ള ഞങ്ങളുടെ ഹൃദയങ്ങളിൽ നീ വന്നു വസിക്കണമേ.
അനുദിന വചനം
ലൂക്ക 20: 1-8 ജ്ഞാനത്തിൻറെ നിറവിൽ, തന്നെ വാക്കിൽ കുടുക്കാൻ വന്നവരെ കുടുക്കുന്ന ഈശോയെ. ജ്ഞാനത്തിനായി നമുക്കും പ്രാർത്ഥിക്കാം.
സുകൃതജപം
എൻ്റെ ഈശോയെ, എന്നെ വിശുദ്ധികരിക്കണമേ.
നിയോഗം
ദുശീലങ്ങൾക്ക് അടിമപെട്ടവർക്കു വേണ്ടി.
സൽപ്രവർത്തി
എൻ്റെ ഒരു ദുശ്ശീലത്തെ മാറ്റി നിർത്താം.



Leave a Reply