തല്ലി വളർത്തിയ മക്കൾ…..

തല്ലി വളർത്തിയ മക്കൾ…..

💢പരിഷ്കൃത സമൂഹം മുന്നോട്ടു വച്ച
ഒരു ആശയമായിരുന്നു മാതാപിതാക്കള്‍
മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല എന്നത്…..അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാന്‍ പോലും പാടില്ലെന്നും
വാശിപിടിച്ചു…അതിന്റെ ദോഷങ്ങൾ യൗവ്വനത്തിലെത്തിയ മക്കളിൽ നിന്നും
ഇന്ന് മാതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു..!!

💢മുൻപ് അദ്ധ്യാപകർ തല്ലിയാൽ വീട്ടിൽ പറയാറില്ല….സ്കൂളിൽ തെറ്റ് ചെയ്തെന്ന കാരണത്താൽ വീട്ടിൽ നിന്നും കിട്ടും അടി.

💢പരീക്ഷയ്ക്ക് മാർക്ക് കുറയുകയോ മറ്റോ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് അടി കിട്ടിയോ എന്നന്വേഷിക്കും വീട്ടുകാർ….
അദ്ധ്യാപകൻ അടിച്ചെന്നറിഞ്ഞാൽ അച്ഛനമ്മമാർക്ക് എന്ത് സന്തോഷമായിരുന്നു.
പ്രായം ഏറെ ചെന്നാലും എത്ര ഉന്നത സ്ഥാനത്തെത്തിയാലും പണ്ട് തല്ലിയ അദ്ധ്യാപകനോട് എന്ത് ബഹുമാനമാണ്..!!

💢പ്രോഗ്രസ് കാർഡ് അച്ഛന്റെ ഒപ്പിട്ട്
സ്കൂളിൽ കൊടുക്കണം…മാർക്ക് കണ്ടാൽ അച്ഛനടിക്കും…ഒപ്പിട്ട് ഏൽപ്പിച്ചില്ലെങ്കിൽ ക്ലാസ് ടീച്ചർ അടിക്കും…അടുത്ത തവണ
ശരിയാക്കാം എന്ന് ഉറപ്പ് നൽകി
കരഞ്ഞുവിളിച്ച് ഒപ്പുവാങ്ങും…ഭംഗിയായി പഠിക്കണം എന്ന ചിന്ത ഉണ്ടാകാൻ ഇത് സഹായമാകും…!!

💢രക്ഷിതാക്കൾ എത്ര ധനികരായാലും മുൻപ് കുട്ടികൾക്ക് ആവശ്യത്തിന് പണം മാത്രമെ നൽകുകയുള്ളൂ….പൈസ എന്തിനൊക്കെ ചിലവാക്കി എന്ന് ബോദ്ധ്യപ്പെടുത്തക കൂടാതെ അത് സത്യമാണോ എന്നന്വേഷിക്കുകയും ചെയ്യുന്നകാലമായിരുന്നു അത്….!!

💢ഇന്ന് ആറാം ക്ലാസുകാരന്റെ
കൈയ്യിൽ കുറഞ്ഞത് ആറ് നൂറുരൂപ നോട്ടെങ്കിലും കാണും…പണം ദുർവിനിയോഗം ചെയ്യുന്നത് വഴി പല ദുശീലങ്ങളും
ഇവരെ തേടി എത്തും…..

💢മക്കളെ പാചകം പഠിപ്പിക്കില്ല…
ഭക്ഷണം സ്വന്തമായി വിളമ്പി കഴിക്കാൻ പോലും എന്റെ മകന്(മകൾക്ക്) അറിയില്ലെന്ന് പൊങ്ങച്ചത്തോടെ ചിലർ വീമ്പിളക്കും..

💢പഴയ ആളുകളെ നോക്കൂ…അത്യാവശ്യത്തിന് ചോറും കറിയും ഉണ്ടാക്കാൻ എല്ലാവർക്കും അറിയാം….
ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ
ഒന്നിൽ കൂടുതൽ പേരാണ് മുൻപ്
പഠിച്ചിരുന്നത്. ഇത്തരത്തിൽ പഠിച്ച് ഐഎഎസ് വരെ എത്തിയ എത്രയോ പേർ…!!

💢ഒരു ജോലിയും ചെയ്യിക്കാതെ എല്ലാ സുഖസൗകര്യങ്ങളും നൽകിയിട്ടും ഇന്ന്…….???
കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഈ ലോകം അവനു പുതിയതാണ്…തെറ്റേത് ശരിയേത് എന്നറിയാത്ത അവരുടെ വഴികാട്ടികളാണ് മാതാപിതാക്കള്‍….തെറ്റില്‍ നിന്നും മാറി ശരിയുടേയും നന്മയുടെയും ലോകത്തിലൂടെ തന്റെ കുഞ്ഞു വളരണം എന്ന് തന്നെയാണ്
എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം.

തെറ്റുകള്‍ കാട്ടുമ്പോള്‍ തിരുത്താന്‍
ശ്രമിക്കണം….വേണ്ടി വന്നാല്‍ ശകാരിക്കണം. ആവർത്തിച്ചാൽ തല്ലു കൊടുക്കുക തന്നെ വേണം….എങ്കില്‍ മാത്രമേ അത് തെറ്റാണെന്ന ബോധം അവന്റെ മനസ്സില്‍
ആഴത്തില്‍ പതിയൂ…!!

💢മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന്
മുൻപ് പഠിപ്പിച്ചിരുന്നു. ഇപ്പോൾ മുതിർന്നവർ ബഹുമാനിക്കണം..അതാണവസ്ഥ..

💢മുൻപ് വീടുകളിൽ കൃഷിയും പശുക്കളുമൊക്കെ ഉണ്ടായിരുന്നു….സ്കൂളിൽ പോകും മുൻപും വന്നതിന് ശേഷവും അതിനു വേണ്ട ജോലികൾ ചെയ്യിക്കുമായിരുന്നു… പഠനത്തോടൊപ്പം ജോലി ചെയ്യാനും പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം..ഇന്ന് യാതൊരു തരത്തിലുള്ള ചുമതലകളും മക്കളെ പഠിപ്പിക്കുന്നില്ല…!!

💢വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഇല്ലായ്മകളും ബോദ്ധ്യപ്പെടുത്തി തന്നെ മക്കളെ വളർത്തണം. ഇതുമൂലം ഇവർക്ക് ഏത് പ്രതിസന്ധിയും തരണം ചെയ്യാനാകും….ഇല്ലെങ്കിൽ ചെറിയ ദുഃഖം പോലും താങ്ങാൻ കഴിയാത്ത മനസിന്റെ ഉടമയായി തീരും ഇവർ….നിസാര പ്രശ്നങ്ങൾക്ക് പോലും ആത്മഹത്യയ്ക്കും വിവാഹമോചനത്തിനും പോകുന്ന എത്രയോ യുവതീയുവാക്കളുണ്ട്….!!

💢കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന പോലെ എല്ലാവർക്കും മക്കള്‍ പ്രിയപ്പെട്ടവരാണ്….പക്ഷെ അതിരു കടന്ന വാല്‍സല്യത്തിനിടയിലും അവരെ നേര്‍വഴിക്ക് നടത്തേണ്ടത് മാതാപിതാക്കൾ ആണെന്ന കാര്യം മറക്കാതിരിക്കുക…!!

💢പഴമക്കാർ പറയുന്നത് ഓർക്കുക…തല്ലി വളർത്തിയ മക്കളും വെട്ടിവളർത്തിയ മരവും നേരേ വളരും…!!!

Source: WhatsApp

Author: Unknown

Advertisements

Leave a comment