Saint Alphonsus Mary de’ Liguori / Monday of week 18 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

01 Aug 2022

Saint Alphonsus Mary de’ Liguori, Bishop, Doctor 
on Monday of week 18 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പുണ്യത്തിന്റെ നവമാതൃകകള്‍
അങ്ങേ സഭയില്‍ അങ്ങ് എപ്പോഴും പുനരുദ്ധരിക്കുന്നുവല്ലോ.
ആത്മാക്കള്‍ക്കു വേണ്ടിയുള്ള തീക്ഷ്ണതയില്‍
മെത്രാനായ വിശുദ്ധ അല്‍ഫോണ്‍സ് മരിയ ലിഗോരിയുടെ
കാലടികള്‍ പിന്തുടര്‍ന്നുകൊണ്ട്,
സ്വര്‍ഗത്തില്‍ അദ്ദേഹം നേടിയ പ്രതിഫലം
ഞങ്ങളും പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 28:1-17
ഹനനിയാ, ശ്രദ്ധിക്കുക, കര്‍ത്താവ് നിന്നെ അയച്ചതല്ല. വ്യര്‍ഥമായ പ്രത്യാശ നീ ജനത്തിനു നല്‍കി.

യൂദാരാജാവായ സെദെക്കിയാ ഭരണം തുടങ്ങി നാലാം വര്‍ഷം അഞ്ചാം മാസം ആസൂറിന്റെ പുത്രനും ഗിബയോണിലെ പ്രവാചകനും ആയ ഹനനിയാ ദേവാലയത്തില്‍വച്ച് പുരോഹിതന്മാരുടെയും ജനത്തിന്റെയും സാന്നിധ്യത്തില്‍ എന്നോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ബാബിലോണ്‍ രാജാവിന്റെ നുകം തകര്‍ത്തുകളയും. ബാബിലോണ്‍രാജാവ് നബുക്കദ്‌നേസര്‍ ദേവാലയത്തില്‍ നിന്നു ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോയ എല്ലാ ഉപകരണങ്ങളും രണ്ടു വര്‍ഷത്തിനകം ഞാന്‍ തിരികെ കൊണ്ടുവരും. യൂദാരാജാവായ യഹോയാക്കിമിന്റെ പുത്രന്‍ യക്കോണിയായെയും ബാബിലോണിലേക്കു കൊണ്ടുപോയ യൂദായിലെ എല്ലാ തടവുകാരെയും ഞാന്‍ ഇവിടേക്ക് തിരികെക്കൊണ്ടുവരും. ഞാന്‍ ബാബിലോണ്‍ രാജാവിന്റെ നുകം തകര്‍ക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.
അപ്പോള്‍ ജറെമിയാ പ്രവാചകന്‍ പുരോഹിതന്മാരുടെയും ദേവാലയത്തില്‍ കൂടിയിരുന്ന ജനത്തിന്റെയും മുന്‍പാകെ ഹനനിയാ പ്രവാചകനോടു പറഞ്ഞു: അങ്ങനെ സംഭവിക്കട്ടെ; ദേവാലയത്തിലെ ഉപകരണങ്ങളെയും സകല അടിമകളെയും ബാബിലോണില്‍ നിന്ന് ഇങ്ങോട്ടു കൊണ്ടുവരും എന്നുള്ള നിന്റെ പ്രവചനം കര്‍ത്താവ് നിറവേറ്റട്ടെ. എന്നാല്‍, ഞാന്‍ ഇപ്പോള്‍ നിന്നോടും ജനത്തോടും പറയുന്ന ഈ വചനം ശ്രവിക്കുക. എനിക്കും നിനക്കും മുന്‍പ് പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്മാര്‍ അനേക ദേശങ്ങള്‍ക്കും പ്രബലരാഷ്ട്രങ്ങള്‍ക്കും എതിരായി യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു. സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്ക്കപ്പെട്ടവനാണെന്നു തെളിയുന്നത് അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്.
അപ്പോള്‍ ഹനനിയാ പ്രവാചകന്‍ ജറെമിയാ പ്രവാചകന്റെ കഴുത്തില്‍ നിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട് ജനത്തോടു പറഞ്ഞു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇങ്ങനെ തന്നെ ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെ നുകം എല്ലാ ജനതകളുടെയും കഴുത്തില്‍ നിന്നു രണ്ടു വത്സരത്തിനകം ഞാന്‍ ഒടിച്ചുകളയും. അപ്പോള്‍ ജറെമിയാ പ്രവാചകന്‍ അവിടം വിട്ടുപോയി.
ജറെമിയാ പ്രവാചകന്റെ കഴുത്തില്‍ നിന്നു ഹനനിയാ പ്രവാചകന്‍ നുകം ഒടിച്ചുകളഞ്ഞതിനുശേഷം ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: ഹനനിയായോടു ചെന്നു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; പകരം ഞാന്‍ ഇരുമ്പുകൊണ്ടുള്ള നുകം ഉണ്ടാക്കും. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിനെ സേവിക്കുന്നതിന് അടിമത്തത്തിന്റെ ഇരുമ്പുനുകം ഞാന്‍ സകല ജനതകളുടെയും കഴുത്തില്‍ വച്ചിരിക്കുന്നു. അവര്‍ അവനെ സേവിക്കും; വയലിലെ മൃഗങ്ങളെപ്പോലും ഞാന്‍ അവനു കൊടുത്തിരിക്കുന്നു. അനന്തരം ജറെമിയാ പ്രവാചകന്‍ ഹനനിയാ പ്രവാചകനോടു പറഞ്ഞു: ഹനനിയാ, ശ്രദ്ധിക്കുക, കര്‍ത്താവ് നിന്നെ അയച്ചതല്ല. വ്യര്‍ഥമായ പ്രത്യാശ നീ ജനത്തിനു നല്‍കി. അതുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ ഭൂമുഖത്തു നിന്നു നീക്കിക്കളയും; ഈ വര്‍ഷം തന്നെ നീ മരിക്കും. എന്തെന്നാല്‍, നീ കര്‍ത്താവിനെ ധിക്കരിക്കാന്‍ പ്രേരണ നല്‍കി. ആ വര്‍ഷം ഏഴാം മാസം ഹനനിയാ പ്രവാചകന്‍ മരിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:29,43,79,80,95,102

ദൈവമേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

തെറ്റായ മാര്‍ഗങ്ങളെ എന്നില്‍ നിന്ന് അകറ്റണമേ!
കാരുണ്യപൂര്‍വം അങ്ങേ നിയമം എന്നെ പഠിപ്പിക്കണമേ!
സത്യത്തിന്റെ വചനം എന്റെ അധരങ്ങളില്‍ നിന്നു
നിശ്ശേഷം എടുത്തുകളയരുതേ!
അങ്ങേ കല്‍പനകളിലാണല്ലോ
ഞാന്‍ പ്രത്യാശ അര്‍പ്പിക്കുന്നത്.

ദൈവമേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

അങ്ങേ ഭക്തര്‍ എന്നിലേക്കു തിരിയട്ടെ!
അങ്ങനെ, അവര്‍ അങ്ങേ കല്‍പനകള്‍ അറിയട്ടെ!
ഞാന്‍ ലജ്ജിതനാകാതിരിക്കേണ്ടതിന്
എന്റെ ഹൃദയം അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കുറ്റമറ്റതായിരിക്കട്ടെ!

ദൈവമേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

ദുഷ്ടര്‍ എന്നെ നശിപ്പിക്കാന്‍ പതിയിരിക്കുന്നു;
എന്നാല്‍, ഞാന്‍ അങ്ങേ കല്‍പനകളെപ്പറ്റി ചിന്തിക്കുന്നു.
അവിടുന്ന് എന്നെ പഠിപ്പിച്ചതുകൊണ്ട്
ഞാന്‍ അങ്ങേ കല്‍പനകളില്‍ നിന്നു വ്യതിചലിച്ചില്ല.

ദൈവമേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുക്കലേക്ക് വരുന്നില്ല.

അല്ലേലൂയ!

സുവിശേഷം

മത്താ 14:13-21
അവന്‍ സ്വര്‍ഗത്തിലേക്കുനോക്കി, ആശീര്‍വദിച്ച്, അപ്പം മുറിച്ച്, ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അത് ജനങ്ങള്‍ക്കു വിളമ്പി.

അക്കാലത്ത്, സ്‌നാപകയോഹന്നാന്റെ മരണത്തെപ്പറ്റി കേട്ടപ്പോള്‍ യേശു അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവനെ പിന്തുടര്‍ന്നു. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി. സായാഹ്നമായപ്പോള്‍ ശിഷ്യന്മാര്‍ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു ഭക്ഷണം വാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക. എന്നാല്‍ യേശു പറഞ്ഞു: അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ. അവന്‍ പറഞ്ഞു: അത് എന്റെ അടുത്തുകൊണ്ടുവരുക. അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത്, സ്വര്‍ഗത്തിലേക്കുനോക്കി, ആശീര്‍വദിച്ച്, അപ്പം മുറിച്ച്, ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്മാര്‍ ആയിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യരഹസ്യങ്ങള്‍ ആഘോഷിക്കാനും
അവയിലൂടെ അങ്ങേക്ക് വിശുദ്ധബലിയായി
തന്നത്തന്നെ അര്‍പ്പിക്കാനും
വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിക്ക്
അങ്ങ് അനുഗ്രഹം നല്കിയല്ലോ.
അങ്ങേ ആത്മാവിന്റെ സ്വര്‍ഗീയാഗ്നിയാല്‍
ഞങ്ങളുടെ ഹൃദയങ്ങള്‍ കാരുണ്യപൂര്‍വം ഉജ്ജ്വലിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിയെ
ഈ മഹത്തായ രഹസ്യത്തിന്റെ വിശ്വസ്തനായ പരികര്‍മിയും
പ്രഘോഷകനുമായി അങ്ങ് നിയോഗിച്ചുവല്ലോ.
അങ്ങേ വിശ്വാസികള്‍ കൂടക്കൂടെ അതു സ്വീകരിക്കാനും
സ്വീകരിച്ചുകൊണ്ട്, അങ്ങയെ അനവരതം വാഴ്ത്തിസ്തുതിക്കാനും
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s