സങ്കീർത്തനങ്ങൾ, അദ്ധ്യായം 43

വെളിച്ചമേ, നയിച്ചാലും.

1 ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടിവാദിക്കണമേ! വഞ്ചകരും നീതിരഹിതരും ആയവരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ!

2 ദൈവമേ, ഞാന്‍ അഭയംതേടിയിരിക്കുന്നത് അങ്ങയിലാണല്ലോ, അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്? ശത്രുവിന്റെ പീഡനംമൂലംഎനിക്കു വിലപിക്കേണ്ടിവന്നത്എന്തുകൊണ്ട്?

3 അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടുത്തെ വിശുദ്ധ ഗിരിയിലേക്കുംനിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.

4 അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, എന്റെ പരമാനന്ദമായദൈവത്തിങ്കലേക്കുതന്നെ; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ട്അങ്ങയെ ഞാന്‍ സ്തുതിക്കും.

5 എന്റെ ആത്മാവേ,നീ എന്തിനു വിഷാദിക്കുന്നു,നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions
October 2022
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading